കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്കൂറുകള്‍ നീണ്ട് ദിലീപ്-രാമന്‍പിള്ള കൂടിയാലോചന: ശേഷം നിർണ്ണായക തീരുമാനം, പൊലീസ് വെട്ടിലായോ

Google Oneindia Malayalam News

കൊച്ചി: നടന്‍ ദിലീപിന്റെ മുന്‍കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ കൂടാലോചന നടത്തിയെന്ന കേസിലാണ് ദിലീപ് കോടതിയില്‍ മുന്‍കൂർ ജാമ്യ ഹർജി നല്‍കിയിരിക്കുന്നത്. ഹർജി നേരത്തെ പരിഗണിച്ചപ്പോള്‍ ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ അന്വേഷണ സംഘം ദിലീപിനെ കളമശ്ശേരിയിലെ എസ്പി ഓഫീസില്‍വെച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ഏകദേശം മുപ്പത്തി മൂന്ന് മണിക്കൂർ നീണ്ടു. ഇതിന് ശേഷമാണ് ഇന്ന് വീണ്ടും ദിലീപിന്റെ ജാമ്യഹർജി ഇന്ന് ഹൈക്കോടതി വീണ്ടു പരിഗണിക്കുന്നത്.

ഹരീഷ് റാവത്ത് മണ്ഡലം മാറ്റി, രാംനനഗറില്‍ ഇത്തവണ മത്സരിക്കില്ല, മകളുടെ മത്സരം ഹരിദ്വാറില്‍ഹരീഷ് റാവത്ത് മണ്ഡലം മാറ്റി, രാംനനഗറില്‍ ഇത്തവണ മത്സരിക്കില്ല, മകളുടെ മത്സരം ഹരിദ്വാറില്‍

കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ദിലീപിന്റെ കസ്റ്റഡി

കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ദിലീപിന്റെ കസ്റ്റഡി എന്നതില്‍ അന്വേഷണ സംഘം ഉറച്ച് നില്‍ക്കും. കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ നിലപാട്.

സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ റിതുമന്ത്ര: വൈറലായി ചിത്രങ്ങള്‍

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തിയത് പ്രകാരം 2017 ലാണ് ഉദ്യോഗസ്ഥർക്കെതിരായ ഗുഡാലോചന നടന്നത്. അന്ന് ദിലീപും കൂട്ട് പ്രതികളും ഉപയോഗിച്ചിരുന്ന ഫോണുകളും മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണുകള്‍ ബുധനാഴ്ച ഉച്ചക്ക് 2.30 നകം ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരും തന്നെ ഫോണുകള്‍ ഹാജരാക്കാന്‍ തയ്യാറായില്ല.

ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍

ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഹാജരാക്കില്ലെന്നാണ് പ്രതികളുടെ നിലപാട്. നിയമപരമായി ഇത്തരമൊരു കാര്യം ആവശ്യപ്പെടാന്‍ ക്രൈംബ്രാഞ്ചിന് അധികാരമില്ല. കേസിന് അടിസ്ഥാനമായ ഗൂഡാലോചന നടന്ന കാലയളവും ഈ ഫോണുകളും തമ്മില്‍ ബന്ധമില്ലെന്നും പ്രതികള്‍ വാദിക്കുന്നു. നടിയെ ആക്രമിച്ച കേസ് വന്നപ്പോള്‍ ഈ ഫോണുകള്‍ പിടിച്ചെടുക്കുകയും അന്ന് നടത്തിയ ഫോറന്‍സിക് പരിശോധന റിപ്പോർട്ടടക്കം അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.

സംഭവത്തിന് ശേഷം താന്‍ ഉപയോഗിച്ച ഫോണുകള്‍ക്ക്

ഈ സംഭവത്തിന് ശേഷം താന്‍ ഉപയോഗിച്ച ഫോണുകള്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ല. ഇത് സംബന്ധിച്ച കത്തും ദിലീപ് ക്രൈംബ്രാഞ്ചിന് രേഖാമൂലമാണ് മറുപടി നല്‍കിയിരിക്കുന്നത്. ഈ കത്ത് ദിലീപിന്റെ ജാമ്യഹർജി എതിർത്തുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയേക്കും. ഫോണുകള്‍ മാറ്റിയതില്‍ തന്നെ ഗൂഡാലോചന വ്യക്തമാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് ഈ ഫോണുകള്‍ കണ്ടെത്തണമെന്നുമായിരിക്കും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുക.

ബി രാമന്‍പിള്ളയുമായി

തന്റെ അഭിഭാഷകനായ അഡ്വ. ബി രാമന്‍പിള്ളയുമായി ദിലീപ് കഴിഞ്ഞ ദിവസം കൂടിയാലോചന നടത്തിയിരുന്നു. ബി രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ച് നടത്തിയ കൂടിയാലോചന മണിക്കൂറുകളോളം നീണ്ടു. ഇതിന് ശേഷമാണ് ഫോണ്‍ കൈമാറുന്നത് സംബന്ധിച്ച കാര്യത്തിലെ നിർണ്ണായക നിലപാട് ദിലീപ് വ്യക്തമാക്കിയത്. ദിലീപിന്റെ സഹോദരന്‍ പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.

 'രാമലീല' സിനിമയുടെ സംവിധായകന്‍ അരുണ്‍ ഗോപി

ചോദ്യം ചെയ്യലിനിടെ ദിലീപുമായി ബന്ധപ്പെട്ട സംവിധായകര്‍ ഉള്‍പ്പെടെ പലരെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. തിരക്കഥകൃത്തായ റാഫി, ദിലീപ് അഭിനയിച്ച 'രാമലീല' സിനിമയുടെ സംവിധായകന്‍ അരുണ്‍ ഗോപി, ദിലീപിന്റെ അടുത്ത സുഹൃചത്തും മറ്റൊരു സംവിധായകനുമായ വ്യാസന്‍ എടവനക്കാട്, ദിലീപിന്റെ വിശ്വസ്തനും തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ സജിത്, കേശു' സിനിമയുടെ അക്കൗണ്ടന്റായിരുന്ന സിജോ. ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസന്‍ തുടങ്ങിയവരെയായിരുന്നു പൊലീസ് വിളിച്ച് വരുത്തി മൊഴിയെടുത്തത്.

Recommended Video

cmsvideo
ദിലീപിനെ അറസ്റ്റ് ചെയ്യരുത്, ഹർജി നീട്ടി ഹൈക്കോടതി

English summary
Dileep Take A Crucial Decision After Meeting With Raman Pillai, Will There Be A New Twist?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X