Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ ഫീല്‍ഡ് ഔട്ട് ആക്കാന്‍ ശ്രമിക്കുന്ന ആ ബോംബെക്കാരന്‍ പരസ്യകമ്പനി ഉടമ ആര്?

ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു ദിലീപ് മനോരമയ്ക്ക് നല്‍കിയ ആ അഭിമുഖത്തില്‍. സ്വന്തം ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എന്ന തുറന്ന് പറച്ചില്‍ ഉണ്ടായിരുന്നു. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ക്ക് നേരെയുള്ള പ്രതികരണം ഉണ്ടായിരുന്നു. കുറ്റപ്പെടുത്തലും ഭീഷണിയും ഉണ്ടായിരുന്നു. എന്നാല്‍ ഇതിനിടയില്‍ ദിലീപ് പറഞ്ഞ ഒരു കാര്യമുണ്ട്, ആരോ ദിലീപിനെ ഫീല്‍ഡ് ഔട്ട് ആക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന്. അതാരാണെന്നും ദിലീപ് പറയുന്നു.

Read Also: മാതൃഭൂമിയിലെ വേണു ചെയ്യുന്നത് ഫ്‌ളൂട്ടിന്റെ പണി, എന്ന് വെച്ചാല്‍ ഊത്ത്... തുറന്നടിച്ച് ദിലീപ്, കഴിഞ്ഞില്ല..!!

Read Also: ഇത് രമണ്‍ ശ്രീവാസ്തവയല്ലേ.. ഓര്‍മയുണ്ടോ മറിയം റഷീദയുടെ ആ ചോദ്യം... ചാരക്കേസ്.. ആരാണീ രമണ്‍ ശ്രീവാസ്തവ?

എന്താണാ ഗൂഡാലോചന

എന്താണാ ഗൂഡാലോചന

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ അതില്‍ ഗൂഡാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് നടി മഞ്ജു വാര്യരാണ്. അത് വലിയ വിവാദമായി. ഇപ്പോള്‍, മഞ്ജു വാര്യരുടെ മുന്‍ ഭര്‍ത്താവായ ദിലീപ് പറയുന്നത് തനിക്ക് നേരെയാണ് ഈ ആക്രമണവും ഗൂഡാലോചനയും ഒക്കെ ഉണ്ടായത് എന്നാണ്. അതിന് ദിലീപിന് പറയാനും ഒരുപാട് കാരണങ്ങള്‍ ഉണ്ട്.

എന്നിട്ടിപ്പോള്‍ എന്തായി

എന്നിട്ടിപ്പോള്‍ എന്തായി

എനിക്ക് നേരെയാണ് ഈ ആക്രമണം ഉണ്ടായത്. എന്നിട്ടിപ്പോള്‍ ആ സംഭവം എന്തായി. കേസായി, വഴക്കായി, ഗൂഢാലോചനയാണെന്ന് പറഞ്ഞു, കുറേ ആള്‍ക്കാര്‍ നിരാഹാരം ഇരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു, എന്റെ നേരെ ആക്രമണം തിരിഞ്ഞു. അതിന് ശേഷം എന്താണ് സംഭവിച്ചത്? ഇപ്പോള്‍ ആരും ഈ കേസിന്റെ പിറകെ ഇല്ല - ദിലീപ് പറയുന്നു

എല്ലാം ദിലീപിന് നേരെ

എല്ലാം ദിലീപിന് നേരെ

സത്യം പറഞ്ഞാല്‍ ഈ ക്വട്ടേഷനും ഗൂഢാലോചനയുമൊക്കെ എനിക്ക് നേരയായിരുന്നില്ലേ. എന്റെ ശരീരത്തില്‍ തൊട്ടിട്ടില്ല എന്നേയുള്ളൂ. മാനസികമായി എന്നെ പീഡിപ്പിച്ചു. പരസ്യ കമ്പനിയാണ് പിന്നില്‍ പരസ്യ കമ്പനിയാണ് പിന്നില്‍ ഞാന്‍ നടിയെ ആക്രമിച്ചു എന്ന വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നു. ഇതേ വാര്‍ത്ത പിറ്റേ ദിവസം പ്രമുഖ പത്ര മാധ്യമത്തിന്റെ മുന്‍ പേജില്‍ വാര്‍ത്തയായി.

ഏതാണാ പരസ്യ കമ്പനി

ഏതാണാ പരസ്യ കമ്പനി

കോടികള്‍ കൊടുക്കുന്ന ഒരു പരസ്യ കമ്പനിയ്ക്കോ പ്രസ്താനത്തിനോ മാത്രമാണ് ഇത്തരമൊരു വാര്‍ത്തയെ മുന്‍ പേജില്‍ എത്തിക്കാന്‍ കഴിയൂ. ഇവിടെയുള്ള ഒരു പ്രമുഖ പരസ്യ കമ്പനി എന്നെ ഇന്റസ്ട്രിയില്‍ നിന്ന് പുറത്താക്കുമെന്ന് തള്ളുന്നുണ്ട്. പക്ഷെ എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. നമ്മള്‍ ഒരാളെ പുറത്താക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ തന്നെ പുറത്താകും എന്നാണ് എന്റെ വിശ്വാസം- ഇതാണ് ദിലീപ് പറയുന്നത്.

ആരായിരിക്കും അത്

ആരായിരിക്കും അത്

ബോംബെ കേന്ദ്രീകരിച്ച് നടത്തുന്ന ഒരു പരസ്യ കമ്പനിയുടെ ഗൂഡാലോചനയാണ് തനിക്കെതിരെ ഉണ്ടായ ആക്രമണം എന്നാണ് ദിലീപ് പറയുന്നത്. ഇന്ന് മലയാളത്തിലെ ജനപ്രിയ നടന്മാരില്‍ ഒരാളാണ് ദിലീപ്. ദിലീപിനെ ഫീല്‍ഡ് ഔട്ടാക്കാന്‍ മാത്രം കഴിവുള്ള ഏത് പരസ്യക്കാരനാണ് കേരളത്തില്‍ ഉള്ളത്. ദിലീപിന്റെ അഭിമുഖത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പരക്കെ ഉയരുന്ന ചോദ്യമാണ് ഇത്. ദിലീപുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിട്ടുള്ള പരസ്യക്കാരുടെ പേരും പലരും പറയുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കാര്യം

നടി ആക്രമിക്കപ്പെട്ട കാര്യം

ആ വാര്‍ത്ത അറിയുന്നത് ആ വാര്‍ത്ത അറിയുന്നത് ഇതിനിടയിലാണ് കൊച്ചിയില്‍ വച്ച് അവര്‍ ആക്രമിക്കപ്പെടുന്നത്. അന്ന് ഞാന്‍ രാംലീല എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഷൂട്ടിങിനിടെ വൈറല്‍ ഫീവര്‍ വന്നതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ച് വീട്ടിലെത്തി വിശ്രമിയ്ക്കുകയായിരുന്നു. അപ്പോഴാണ് വാര്‍ത്ത അറിയുന്നത്. അവരെ വിളിച്ചു. അവര്‍ക്ക് ധൈര്യം നല്‍കണമെന്നും ഞങ്ങളെല്ലാം കൂടെയുണ്ട് എന്നും പറഞ്ഞ് ആശ്വസിപ്പിച്ചു.

പിന്നീടാണ് എന്റെ നേര്‍ക്കായത്

പിന്നീടാണ് എന്റെ നേര്‍ക്കായത്

രണ്ട് ദിവസം കഴിഞ്ഞ് എന്റെ നേരെ രണ്ട് ദിവസം കഴിഞ്ഞ് എന്റെ നേരെ അവിടെ നിന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സംഭവം എന്റെ നേരെ തിരിഞ്ഞു. ഞാനാണ് സിനിമ ബ്ലോക്ക് ചെയ്തത്. അവരുമായി എനിക്ക് റിയല്‍ എസ്റ്റേറ്റ് ബന്ധമുണ്ടായിരുന്നു എന്നും, പിണക്കത്തിലായതോടെ ഇതേ ചൊല്ലി തര്‍ക്കമുണ്ടായി എന്നും ആദ്യ ഭാര്യയുടെ പേരില്‍ കോടിക്കണക്കിന് വരുന്ന സ്ഥലങ്ങള്‍ എഴുതി നല്‍കാം എന്നും പറഞ്ഞതിനെ തുടര്‍ന്നാണ് ഞാന്‍ ക്വട്ടേഷന്‍ നല്‍കിയത് എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍.

സംഭവിച്ചതില്‍ നല്ല വിഷമം ഉണ്ട്

സംഭവിച്ചതില്‍ നല്ല വിഷമം ഉണ്ട്

എനിക്ക് വിഷമുണ്ട് രണ്ട് കാര്യത്തില്‍ എനിക്ക് വലിയ വിഷമുണ്ട്. ഒന്ന് എന്റെ സഹപ്രവര്‍ത്തകയ്ക്ക് ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടി വന്നതില്‍ ആത്മാര്‍ത്ഥമായ വേദനയുണ്ട്. രണ്ട്, ഇങ്ങനെ ഒരു സംഭവം നടന്ന ശേഷം എനിക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും, ഫേസ്ബുക്കിലൊക്കെ സജീവമായ അവര്‍ ഒരിക്കല്‍ പോലും എനിക്കും ഈ സംഭവത്തിനും യാതൊരു ബന്ധവുമില്ലെന്ന് പറയാന്‍ തയ്യാറായില്ല. ഒന്നുമില്ലെങ്കില്‍ അവര്‍ക്ക് ആദ്യനായികയായി അഭിനയിക്കാന്‍ അവസരം നല്‍കി ആളല്ലേ ഞാന്‍. അതെനിക്ക് വലിയ വിഷമമായി.

പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു

പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു

ആക്രമിയ്ക്കപ്പെട്ട നടിയുമായി തനിക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ അവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നും ആക്രമിച്ചു എന്നും പറയുന്നതില്‍ കഴമ്പില്ല. എന്നും ദിലീപ് പറയുന്നു. ആ വാര്‍ത്ത കേട്ടപ്പോള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു. എന്റെ ജീവിതത്തില്‍ ഏറ്റവും ഞെട്ടലുളവാക്കിയ സംഭവമായിരുന്നു അത്. ജീവിതം മടുത്തുപോയ അവസ്ഥ എന്നൊക്കെ പറയില്ല.

മകളെ ഓര്‍ത്ത് മാത്രം

മകളെ ഓര്‍ത്ത് മാത്രം

സത്യം പറഞ്ഞാല്‍ എന്നെ പ്രതിച്ചേര്‍ത്തുള്ള അത്തരം ആരോപണങ്ങളൊക്കെ വന്നപ്പോള്‍ ആത്മഹത്യയെ കുറിച്ച് വരെ ഞാന്‍ ചിന്തിച്ചുപോയി. മകളെ ഓര്‍ത്തത് കൊണ്ട് മാത്രമാണ് ഞാന്‍ അങ്ങനെ ഒരു തീരുമാനം എടുക്കാതിരുന്നത്. ഈ നടിക്ക് അവസരം കൊടുത്തത് ഞാനാണ് ഈ നടിക്ക് അവസരം കൊടുത്തത് ഞാനാണ്

ഞാനാണ് അവസരം കൊടുത്തത്

ഞാനാണ് അവസരം കൊടുത്തത്

ഈ പ്രമുഖ നടിയ്ക്ക് അവസരങ്ങള്‍ കൊടുത്തത് ഞാനാണ്. തിളക്കം എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിന് ഒരു നായികയെ വേണം. പലരെയും നോക്കിയെങ്കിലും കിട്ടിയില്ല. അന്ന് ഈ നടി ഒരു ചിത്രമെങ്ങാന്‍ ചെയ്തു നില്‍ക്കുകയാണ്. നായികയല്ല. ഇങ്ങനെ ഒരു ഗസ്റ്റ് റോളുണ്ട് ചെയ്യാമോ എന്ന് ചോദിച്ചു. ഇതിന് പ്രകരമായി എന്റെ ചിത്രത്തില്‍ നായികയാക്കാം എന്നും പറഞ്ഞു. അവരത് ചെയ്തു.

ആറ് ചിത്രത്തില്‍ നായിക

ആറ് ചിത്രത്തില്‍ നായിക

എന്റെ അടുത്ത ചിത്രത്തില്‍ അവരെ നായികയാക്കി. അതിന് പലരും എതിര്‍പ്പ് പറഞ്ഞിരുന്നു. പക്ഷെ ഞാന്‍ അവര്‍ക്ക് കഴിവുണ്ട് എന്ന് തന്നെ പറഞ്ഞു. ആറോളം ചിത്രങ്ങള്‍ ചെയ്തു ആറോളം ചിത്രങ്ങള്‍ ചെയ്തു തുടര്‍ന്ന് ആറോളം ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു. ഈ ആറ് സിനിമകളിലും സംവിധായകനോ നിര്‍മാതാവോ ഇവരെ നായികയാക്കണം എന്ന് പറഞ്ഞിട്ടില്ല. എന്റെ ശുപാര്‍ശ കാരണമാണ് നായികയാക്കിയത്. സിനിമയില്‍ ഞാന്‍ അവരെ പിന്തുണച്ചു.

ബുദ്ധിമുട്ടോര്‍ത്താണ്

ബുദ്ധിമുട്ടോര്‍ത്താണ്

ആ നടിയുടെ അച്ഛനെ എനിക്ക് നന്നായി അറിയാം. അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെ അറിയാവുന്നത് കൊണ്ട് ഞാന്‍ എന്നും പിന്തുണച്ചിട്ടേയുള്ളൂ. അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് പിന്നീട് ഒരു അവസരത്തില്‍ ആ പ്രമുഖ നടിയുടെ ചില പെരുമാറ്റങ്ങള്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല. അതോടെ ഞാന്‍ അവരില്‍ നിന്ന് അകന്നു.

മാസികകളില്‍ വന്ന വാര്‍ത്ത

മാസികകളില്‍ വന്ന വാര്‍ത്ത

അതിന് ശേഷം ഇവിടെയുള്ള പ്രമുഖ മാഗസിനില്‍ വാര്‍ത്ത വന്നു, ഒരു പ്രമുഖ നടന്‍ അവരുടെ അവസരങ്ങള്‍ കുറയ്ക്കുന്നു എന്ന്. എന്റെ പേര് അതിലില്ലാത്തതിനാല്‍ ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. എന്റെ സിനിമയില്‍ നായികയായി വേണ്ട എന്നതിനപ്പുറം മറ്റൊരു ചിത്രത്തിലും ഞാനവരെ വിലക്കിയിട്ടില്ല. ഇക്കാര്യം ഏത് സംവിധായകനെ വിളിച്ചും നിങ്ങള്‍ക്ക് അന്വേഷിക്കാം. മാത്രമല്ല, തെലുങ്കിലും തമിഴിലുമൊന്നും എനിക്ക് യാതൊരു പിടിയുമില്ല. ആ ഞാന്‍ എങ്ങനെയാണ് അവരുടെ അന്യഭാഷ ചിത്രങ്ങള്‍ മുടക്കുന്നത്.

പൂരമാണ് ആകപ്പാടെ

പൂരമാണ് ആകപ്പാടെ

വിവാഹ മോചനവും രണ്ടാം വിവാഹവുമൊക്കെ ദിലീപിനെ വേട്ടയാടുമ്പോഴാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും സമൂഹ മാധ്യമങ്ങള്‍ ദിലീപിനെ പ്രതിചേര്‍ത്തത്. ദിലീപിന്റെ ഗൂഢാലോചനയാണ് നടി ആക്രമിയ്ക്കപ്പെട്ട സംഭവമെന്നും, ദിലീപിനെ പൊലീസ് ചോദ്യം ചെയ്തു എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. തനിക്ക് പങ്കില്ല എന്ന് എത്ര ആവര്‍ത്തി ദിലീപ് പറഞ്ഞിട്ടും ആരും വിശ്വസിക്കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് മനോരമയുടെ അഭിമുഖത്തില്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+