കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ഖത്തറിലേക്ക്; കോടതി അനുമതി നല്‍കി, ഏഴ് കേസ് രേഖകള്‍ കൈമാറില്ലെന്ന് പോലീസ്

Google Oneindia Malayalam News

കൊച്ചി: നടന്‍ ദിലീപ് ഖത്തറിലേക്ക് പോകുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന് വിദേശയാത്രയ്ക്ക് കോടതി വിലക്കുണ്ട്. പ്രത്യേക ഇളവ് വാങ്ങിയാണ് ദോഹയിലേക്ക് പോകുന്നത്.

30

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. കോടതി താല്‍ക്കാലിക ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് ഖത്തര്‍ യാത്ര. ഈ മാസം 20ന് പുറപ്പെടുന്ന അദ്ദേഹം 22 വരെ ഖത്തറിലുണ്ടാകും.

നേരത്തെ സമാനമായ രീതിയില്‍ ദുബായിലേക്കും ദിലീപ് പോയിരുന്നു. ബിസിനസ് ആവശ്യാര്‍ഥമായിരുന്നു ദുബായ് യാത്ര. തിരിച്ചെത്തിയ ശേഷം പാസ്‌പോര്‍ട്ട് കോടതിയില്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. ഇപ്പോള്‍ ഖത്തറിലേക്കുള്ള യാത്രയ്ക്ക് പാസ്‌പോര്‍ട്ട് കോടതി വിട്ടുനല്‍കും.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട രേഖകള്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി അടുത്ത മാസം എട്ടിലേക്ക് മാറ്റി. 35 രേഖകളാണ് ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഏഴെണ്ണം കൈമാറാന്‍ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഏഴ് രേഖകള്‍ കൈമാറില്ലെന്നാണ് പോലീസ് ബോധിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ദിലീപിന് കേസില്‍ ബന്ധമുണ്ടെന്നാണ് ആരോപണം. ജൂലൈയില്‍ ദിലീപ് അറസ്റ്റിലായി. 85 ദിവസത്തിന് ശേഷം ജയില്‍ മോചിതനായി. ജാമ്യത്തില്‍ കഴിയുകയാണിപ്പോള്‍. കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല.

English summary
Dileep to Doha; Court gives Permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X