India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നടിമാരെ ഒതുക്കി,പെണ്ണ് കേസിൽ പെട്ടവർക്ക് മുൻഗണന';ഇടവേള ബാബുവിനും അമ്മയ്ക്കുമെതിരെ കമന്റുകളുടെ പൂരം

Google Oneindia Malayalam News

കൊച്ചി; ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു
കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബലാത്സംഗ കേസിൽ കുറ്റാരോപിതനായ നടന്‍ വിജയ് ബാബുവിനെതിരെ അമ്മ നടപടി സ്വീകരിക്കാത്തതില്‍ ഗണേഷ് ഉയർത്തിയ വിമർശനത്തിനായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം. ഇഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബിനീഷ് കോടിയേരിക്കെതിരെ താര സംഘടനയായ ' അമ്മ' സ്വീകരിച്ച നിലപാടിനൊപ്പം നിന്ന വ്യക്തിയാണ് കെ ബി ഗണേഷ് കുമാര്‍ എന്നും ജഗതി ശ്രീകുമാറിനും പ്രിയങ്കക്കും എതിരെ കേസ് വന്നപ്പോഴും മുന്‍കാല കമ്മിറ്റി ഇതേ നിലപാടാണ് എടുത്തതെന്നുമായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.ഗണേഷിനുള്ള മറുപടി തുറന്ന കത്തായി അമ്മയുടെ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിരുന്നു.

'ഗായത്രി ലക്ഷ്മിപ്രിയപോലെ ഝാൻസി റാണി ആവുകയാണോ?'; നിൽപ്പും ലുക്കും ചുമ്മാ തീ..വൈറൽ പടങ്ങൾ

ഇപ്പോഴിതാ ഈ കത്തിന് താഴെ സംഘടനയ്ക്കും വിജയ് ബാബുവിനുമെതിരെ അതിരൂക്ഷമായ കമന്റുകളാണ് ഉയരുന്നത്. ഇരട്ടത്താപ്പും സ്ത്രീ വിരുദ്ധതയും മാത്രം മുഖമുദ്രയാക്കിയ എ എം എം എയോട് ജനത്തിന് അവമതിപ്പു തന്നെയാണുള്ളതെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ചില കമന്റുകൾ വായിക്കാം

മെമ്മറി കാർഡ് പരിശോധിക്കേണ്ട ആവശ്യമില്ല;വേണമെങ്കിൽ സാക്ഷിയെ വിസ്തരിച്ചോട്ടെയെന്ന് ദിലീപ്മെമ്മറി കാർഡ് പരിശോധിക്കേണ്ട ആവശ്യമില്ല;വേണമെങ്കിൽ സാക്ഷിയെ വിസ്തരിച്ചോട്ടെയെന്ന് ദിലീപ്

1


'ഇരട്ടത്താപ്പും സ്ത്രീ വിരുദ്ധതയും മാത്രം മുഖമുദ്രയാക്കിയ എഎംഎംഎ യോട് ജനത്തിന് അവമതിപ്പു തന്നെയാണുള്ളത്. ആണൊരുത്തനായ ഷമ്മി തിലകനെ പുകക്കാനുള്ള തിരക്കിലാണല്ലോ ഈ ചംഘടന ഇപ്പോ. ഇതിനെ ലയൺസ് / റോട്ടറി ക്ലബ്ബുകളുമായി താരതമ്യം ചെയ്ത് അവരെക്കൂടി നാറ്റിക്കരുത്. പ്ലീസ്.അവർ ജനത്തിന് ഒത്തിരിയൊത്തിരി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരാണ്.നിങ്ങൾ എന്ത് ഒലക്കയാണാവോ ചെയ്യുന്നത്? ക്ഷമിക്കണം :ഗണേഷ്കുമാർ പറഞ്ഞത് ശരിയാ. തറ ക്ലബ്ബായി മാറുകയാണ് താരസംഘടന. ഡബ്ല്യുസിസിക്ക് വഴി വച്ചില്ലെ?പല നടിമാരെയും ഒതുക്കിയില്ലെ? പെണ്ണു കേസിൽപ്പെടുന്നവർക്കു മുൻഗണന. തമ്മിത്തല്ലും കുതി കാലുവെട്ടും വേറെ. മഹാനടൻ തിലകനെ ജീവനോടെ പുകച്ചിരുത്തിയില്ലെ? ഇനി ഷമ്മിയുടെ കഞ്ഞികുടി മുട്ടിക്കൽ .ഇതാണോ നിങ്ങടെ ജീവകാരുണ്യം?'

2

'കുറെ വൃത്തിക്കെട്ട വാർത്തകളുണ്ടാക്കാനും ക്രിമിനലുകളെ സംരക്ഷിക്കാനുമല്ലാതെ എന്തെങ്കിലും വാർത്താപ്രാധാന്യം ഈ സംഘടനയ്ക്ക് ഉണ്ടോ?ഈ അമ്മാവൻമാരെയൊക്കെ മാറ്റി വിവരവും ,സമത്വ ബോധവും നിലപാടുമുള്ള യുവതാരങ്ങൾ ഇതിൻ്റെ തലപ്പത്ത് വരുന്ന കാലത്ത് ഈ നാണം കെട്ട സംഘടന നന്നാകും'.

2

'വിജയ് ബാബു തന്ന കത്ത് അംഗീകരിച്ചു,
മുൻപ് ദിലീപും സ്വയം ഒഴിഞ്ഞു നിന്നു,
അതായത് ഇത്രയും വലിയ ആരോപണം ഉണ്ടായിട്ടും, സംഘടനയിൽ നിന്ന് താൽക്കാലികം ആയി എങ്കിലും വിട്ടു നിൽക്കാൻ പറയാൻ പോലും ഉള്ള കെൽപ് ഇല്ല, എന്നിട്ട് ആണ് ഈ വായ് താളം'

4

'സ്ത്രീകളുടെ നേരെ അതിക്രമം നടത്തി എന്ന് പ്രഥമ ദൃഷ്ടിയിൽ തെളിഞ്ഞ കേസിൽ പ്രതി ചേർക്കപ്പെട്ട വ്യക്തികളെ പൂർണമായും മാറ്റി നിർത്തണ്ടേ സംഘടനയിൽ നിന്ന്? എന്ത് കൊണ്ടു അവരെ മുറുകെ പിടിക്കുന്നു?
സംഘടനയുടെ വരവ് ചിലവ് കണക്കുകൾ എന്താണ്?ഈ സംഘടന കൊണ്ടു സിനിമ മേഖലയിൽ ഉള്ള എത്ര പേർക്ക് പ്രയോജനം കിട്ടി.വീട് ഇല്ലാത്ത നടി നടന്മാർക്ക് വീട് വെച്ച് കൊടുത്തോ?അസുഖ ബാധിതർ ഉള്ള വ്യക്തികൾക് സഹായഹസ്തം നീട്ടിയോ വൻ പ്രതിഫലം വാങ്ങുന്ന നടി നടന്മാർ പ്രതിഫലത്തിന്റെ ഒരു ശതമാനം സംഘടനക്ക് നൽകുന്നുണ്ടോ.സുരേഷ് ഗോപി ചേട്ടൻ തനിക് ഓരോ സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഒരു ചെറിയ പങ്ക് മിമിക്രി സംഘടനക്ക് കൊടുക്കുന്നുണ്ട്. ഇത് പോലെ ആരെങ്കിലും സംഘടനക്ക് നൽകി വരുന്നുണ്ടോ?എന്ത് കൊണ്ടു ഇനിയും സന്തോഷ്‌ പണ്ഡിറ്റ്‌ എന്നാ വ്യക്തിയെ അമ്മ എന്ന സംഘടന മാറ്റി നിർത്തുന്നു?
ഈ സംഘടനയുടെ പ്രവർത്തികൾ എന്താണ് എന്ന് ഒരു സാധാരണക്കാരൻ എന്ന നിലയിൽ അറിയാൻ ആഗ്രഹിക്കുന്നു' .

5

'ഇനി വെളുപ്പിക്കാൻ വല്ലതുമുണ്ടോ
തിലകൻ സാറിനോട് കാണിച്ച നെറികേട് മലയാളികൾ ഒരിക്കലും മറക്കില്ല മലയാളസിനിമയിൽ ചില പുഴുക്കുത്തുകൾ ഉണ്ടെന്നു ജഗതിശ്രീകുമാർ പണ്ടേ പറഞ്ഞിട്ടുള്ളതാണ്.ഇപ്പോൾ കുറ്റം ആരോപിക്കപ്പെട്ട നടൻമാർ ചെയ്തപോലുള്ള എന്ത് കുറ്റം ആണ് ഷമ്മി ചെയ്തത്..???അതിജീവിതയുടെ കാര്യത്തിൽ എന്ത് സപ്പോർട്ട് ആണ് നിങ്ങൾ അവർക് കൊടുത്തത്. നീതിയുക്തമായ ഒരു കാര്യങ്ങളും അവർക്കുവേണ്ടി നിങ്ങൾ ചെയ്തില്ല നിങ്ങൾ ഇരകളോടൊപ്പമല്ല. വേട്ടക്കാരനോടൊപ്പമാണ് എന്ന് തെളിയിക്കുന്നതാണ് നിങ്ങളുടെ ഒപ്പമുള്ളവരുടെ ചില പ്രസ്താവനകൾ..തെറ്റുകൾ ചൂണ്ടികാണിക്കുന്നവരെ പുറത്താക്കുകയല്ല വേണ്ടത്..ആ തെറ്റുകൾ തിരുത്താൻ നിങ്ങൾ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല ഏതു മഹാനായ നടനായാലും ജനങ്ങളുടെ മനസ്സിൽ അംഗീകാരം ഇല്ലെങ്കിൽ
വെറും വട്ടപ്പൂജ്യം മാത്രമാണ് അഭിനയകുലപതിയായ തിലകന്റെ മകനാണ് ഷമ്മി. തന്തയ്ക്ക് പിറന്നവൻ.ഷമ്മി ഹീറോയാടാ ഹീറോ'

6


'ഇപ്പൊ ഗണേഷ് കുമാർ ഇടവേള തൊഴുത്തി കുത്തിന്റെ തിരകഥ ആരുടേതാണ്? ശെരിക്കുമുള്ള വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ...ഈ മഫൻ ഇതേ എഴുത്തു ആ അതിജീവിതക്കും,ഷമ്മിക്കും അയച്ചിരുന്നേൽ എന്നെ ഈ പ്രശ്നം തീർന്നേനെ...കത്തിന്റെതിരകഥ രഞ്ജിത്,മുകേഷ്,ഗണേഷ് ...പിന്നണിയിൽ സിദ്ധിഖ് പശ്ചാത്തലം പേട്ടൻ..... സംഗീതം മരവാഴ ബാബു'

7


'ഇടവേളയുള്ള ബാബു തൽസ്ഥാനം രാജി വച്ച് മാറിനിന്നാൽ പല പ്രശ്നങ്ങളും തീരും..ഇങ്ങേര് എന്ന് അധികാരത്തിൽ കേറിയോ അന്ന് തൊട്ട് പ്രശ്നങ്ങൾ മാത്രമെയുണ്ടായിട്ടുള്ളു.ഒന്ന് മാത്രം ഓർക്കുക. ഞങ്ങൾ പ്രേക്ഷകരാണ് നിങ്ങളെ ദന്ത ഗോപുരത്തിൽ കേറ്റി ഇരുത്തിയിരിക്കുന്നത്'.

cmsvideo
  നല്ലൊരു പരിപാടിക്ക് വന്നതല്ലേ എന്തിനാ കുളമാക്കുന്നേ | *Entertainment
  8


  'ഇത്രയും വ്യത്തികെട്ട ഒരു "മാമ" സംഘടന വേറെ ഇല്ല.തലപ്പത്ത് ഇരിക്കുന്നവർ എല്ലാം "ഒരേതൂവൽ" പക്ഷികൾ.മമ്മൂട്ടി യും, ഇന്നസെന്റ് ഒക്കെ മാന്യരായതുകൊണ്ട് ഈ സംഘടനയുടെ തലപ്പത്തുനിന്ന് മാറിയത് ഉചിതം'.

  English summary
  Dileep, Vijay babu issue; Idavela Babu And AMMA Brutally trolled for his comments goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X