കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവ്യയില്ലാതെ ദിലീപ് ഗുരുവായൂരിൽ.. താടിയും മുടിയും വെള്ള വേഷവും.. കൂട്ടിന് ഒപ്പം മറ്റൊരാൾ..

  • By Anamika
Google Oneindia Malayalam News

ഗുരുവായൂര്‍: രാജ്യത്തെ തന്നെ ആദ്യത്തെ റേപ്പ് ക്വട്ടേഷനില്‍ ഗുരുതര കുറ്റങ്ങള്‍ ചുമത്തി പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയെ പൂമാലയിട്ട് ആനയിക്കുന്ന ലജ്ജാകരമായ കാഴ്ച മറക്കാറായിട്ടില്ല. കൂവലുകളുടെ അകമ്പടിയോടെ പീഡനക്കേസില്‍ അകത്ത് പോയ ദിലീപ് പുറത്ത് വന്നത് വീരപരിവേഷത്തോടെയാണ്. തികഞ്ഞ ദൈവവിശ്വാസിയായ ദിലീപ് ഇതെല്ലാം ദൈവത്തിന്റെ കളിയാണ് എന്ന് വിശ്വസിക്കുന്നതില്‍ അത്ഭുതപ്പെടാനുമില്ല. ജയിലില്‍ നിന്നിറങ്ങിയതോടെ അമ്പലങ്ങള്‍ കേറി ഇറങ്ങുകയാണ് ദിലീപ്.

ദിലീപിന് രക്ഷയായി സോളാർ കേസ്..! എസ്പി സുദർശന് പണി കിട്ടി.. ദിലീപിനെ പൂട്ടാനുള്ള കുറ്റപത്രം വൈകുംദിലീപിന് രക്ഷയായി സോളാർ കേസ്..! എസ്പി സുദർശന് പണി കിട്ടി.. ദിലീപിനെ പൂട്ടാനുള്ള കുറ്റപത്രം വൈകും

ഉമ്മൻചാണ്ടിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് വിടി ബൽറാം.. ടിപി കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!ഉമ്മൻചാണ്ടിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് വിടി ബൽറാം.. ടിപി കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!

പ്രാർത്ഥനകൾ ശരണം

പ്രാർത്ഥനകൾ ശരണം

കടുത്ത ദൈവവിശ്വാസികളാണ് ദിലീപും കുടുംബവും. ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിവസങ്ങളിലൊക്കെ തന്നെയും ദിലീപ് പ്രാര്‍ത്ഥനകളിലായിരുന്നു. പത്മസരോവരത്തില്‍ ദിലീപിന്റെ കുടുംബവും പ്രാര്‍ത്ഥനകളിലും നേര്‍ച്ചകളിലും മുഴുകി.

ആരാധനാലയങ്ങൾ സന്ദർശിക്കുന്നു

ആരാധനാലയങ്ങൾ സന്ദർശിക്കുന്നു

നാല് തവണ കോടതികള്‍ ജാമ്യം നിഷേധിച്ചുവെങ്കിലും അഞ്ചാം തവണ കനിഞ്ഞു. 85 ദിവസത്തെ തടവറ ജീവിതം അവസാനിപ്പിച്ച് ദിലീപ് പുറത്തിറങ്ങി. സിനിമകള്‍ പൂര്‍ത്തിയാക്കുന്നതിനൊപ്പം ആരാധനായങ്ങള്‍ സന്ദര്‍ശിക്കാനും ദിലീപ് സമയം ചിലവാക്കുന്നു.

കാവ്യയില്ലാതെ ഗുരുവായൂരിൽ

കാവ്യയില്ലാതെ ഗുരുവായൂരിൽ

കഴിഞ്ഞ ദിവസം താരം ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് സന്ദര്‍ശനം നടത്തിയത്. ഭാര്യ കാവ്യാ മാധവനോ മകള്‍ മീനാക്ഷിയോ ഒപ്പമില്ലാതെ ആയിരുന്നു ദിലീപിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം. വെളുത്ത കസവ്മുണ്ടും വേഷ്ടിയുമായിരുന്നു വേഷം.

സുഹൃത്ത് മാത്രം ഒപ്പം

സുഹൃത്ത് മാത്രം ഒപ്പം

പതിവിന് വിരുദ്ധമായി ആരാധകരോ പരിചാരകരോ ദിലീപിന് ഒപ്പമുണ്ടായിരുന്നില്ല. അടുത്ത സുഹൃത്തും നിര്‍മ്മാതാവുമായ പ്രേമന്‍ മാത്രമായിരുന്നു ദിലീപിനൊപ്പം ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു ക്ഷേത്ര ദര്‍ശനം.

സ്വീകരിക്കാൻ ആരുമെത്തിയില്ല

സ്വീകരിക്കാൻ ആരുമെത്തിയില്ല

രാവിലെ ആറരയോടെ ഉഷപൂജയ്ക്ക് ശേഷം ദിലീപ് ക്ഷേത്രത്തിലെത്തി. നടന്‍ വരുന്നുണ്ടെന്ന് ക്ഷേത്രത്തില്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ദേവസ്വം ജീവനക്കാരൊന്നും നടനെ സ്വീകരിക്കാനെത്തിയില്ല.

പരിഗണിക്കാതെ ഭക്തരും

പരിഗണിക്കാതെ ഭക്തരും

ദേവസ്വം ജീവനക്കാര്‍ പ്രത്യേഗ പരിഗണന നല്‍കിയില്ല എന്ന് മാത്രമല്ല ക്ഷേത്രത്തില്‍ തൊഴാനെത്തിയ മറ്റ് ഭക്തരും നടനെ കാര്യമായി പരിഗണിച്ചില്ല. നടനെ അടുത്ത് കണ്ടതിന്റെ അത്ഭുതമൊന്നും സ്ത്രീകളടക്കമുള്ളവര്‍ക്കുണ്ടായിരുന്നില്ല.

നേർച്ചകൾ വീട്ടി മടക്കം

നേർച്ചകൾ വീട്ടി മടക്കം

നേര്‍ച്ചകള്‍ വീട്ടിയാണ് ദിലീപ് മടങ്ങിയത്. ഉഷപൂജയ്ക്ക് ശേഷം സോപാനപ്പടിയില്‍ കദളിക്കുലയും നെയ്യും സമര്‍പ്പിച്ച് തൊഴുതു. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരിക്ക് ദക്ഷിണ നല്‍കി പ്രസാദം വാങ്ങി.

തുലാഭാരവും നടത്തി

തുലാഭാരവും നടത്തി

ദര്‍ശനത്തിന് ശേഷം തുലാഭാരവും നടത്തി നടന്‍. കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവ കൊണ്ടായിരുന്നു തുലാഭാരം. 75 കിലോ വീതം തട്ടില്‍ പണം കൂടാതെ ഇരുപത്തിയാറായിരത്തി അഞ്ഞൂറ്റി അമ്പത്തഞ്ച് രൂപ ദേവസ്വത്തിലടയ്ക്കുകയും ചെയ്തു.

നേർച്ചകൾ ഇനിയും ബാക്കി

നേർച്ചകൾ ഇനിയും ബാക്കി

തുലാഭാരത്തിന് ശേഷം ഉപദേവതമാരെ തൊഴുതു. ക്ഷേത്രത്തിന് പുറത്തുള്ള ഗണപതി കോവിലില്‍ തേങ്ങയുടച്ചു. ശേഷമാണ് സുഹൃത്ത് പ്രേമനൊപ്പം ദിലീപ് വീട്ടിലേക്ക് മടങ്ങിയത്. ഇനിയും ആരാധനായങ്ങള്‍ സന്ദര്‍ശിച്ച് നേര്‍ച്ചകള്‍ വീട്ടാനുണ്ട് ദിലീപിന്.

ആദ്യം എട്ടേക്കർ പള്ളിയിൽ

ആദ്യം എട്ടേക്കർ പള്ളിയിൽ

85 ദിവസം നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് ദിലീപ് പുറത്തിറങ്ങിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 3ന് ആയിരുന്നു ദിലീപിന്റെ മോചനം. പുറത്ത് വന്നതിന്റെ രണ്ടാം ദിവസം തന്നെ ദിലീപ് ആലുവയിലെ എട്ടേക്കര്‍ പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചിരുന്നു.

കുര്‍ബാനയിലും നെവേനയിലും പങ്കെടുത്തു

കുര്‍ബാനയിലും നെവേനയിലും പങ്കെടുത്തു

ആലുവ ചൂണ്ടിയിലെ സെന്റ് ജൂഡിന്റെ പേരിലുള്ള എട്ടേക്കര്‍ പള്ളിയിലെത്തി ദിലീപ് കുര്‍ബാനയിലും നെവേനയിലും പങ്കെടുത്തു. രാവിലെ 6.15ന് പള്ളിയിലെത്തിയ ദിലീപ് ആരാധനയ്ക്ക് ശേഷം 8.10ഓടെയാണ് മടങ്ങിയത്.

നേര്‍ച്ചകളും നടത്തി

നേര്‍ച്ചകളും നടത്തി

സുഹൃത്തും മിമിക്രി താരവുമായ ഏലൂര്‍ ജോര്‍ജ്, ശരത്ത്, ആലുവ നഗരസഭ കൗണ്‍സിലര്‍ ജെറോം മൈക്കിള്‍ എന്നിവര്‍ ദിലീപിനൊപ്പം ഉണ്ടായിരുന്നു. പള്ളിയിലേക്ക് നേര്‍ന്ന നേര്‍ച്ചകളും ദിലീപ് നടത്തി.

നാട്ടിലെ അമ്പലങ്ങളും സന്ദർശിച്ചു

നാട്ടിലെ അമ്പലങ്ങളും സന്ദർശിച്ചു

ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്റെ നാട്ടിലെ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അത് പ്രകാരമാണ് പള്ളിയിലെത്തിയതെന്നും ദിലീപ് പറഞ്ഞു. ശേഷം നാട്ടിലെ അമ്പലങ്ങളും താരം സന്ദര്‍ശിക്കുകയുണ്ടായി.

ഇനിയും തുടരും

ഇനിയും തുടരും

ദിലീപിന്റെ ജന്മനാടായ ആലുവ ദേശം ശ്രീ പള്ളിപ്പാട്ടുകാവ് ക്ഷേത്രം, ആലുവ മണപ്പുറം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ദി്‌ലീപ് ദര്‍ശനം നടത്തുകയുണ്ടായി. ഇനിയും ആരാധനാലയ സന്ദര്‍ശനങ്ങള്‍ താരം തുടര്‍ന്നേക്കും.

English summary
Actor Dileep visited Guruvayur Temple with out wife Kavya Madhavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X