ഇനിയെല്ലാം അയ്യന്റെ കൈയില്‍... 'സഹായം തേടി' ദിലീപെത്തി, ഊഷ്മള സ്വീകരണം, വീഡിയോ...
വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് താരം ശബരിമലയിലെത്തിയത്
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ നിന്നു ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപ് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ്. ഇതിനകം ഗുരുവായൂര്‍ ക്ഷേത്രമടക്കം പല സ്ഥലങ്ങളും സന്ദര്‍ശിച്ച താരം വ്യാഴാഴ്ച ശബരിലയിലുമെത്തി.
85 ദിവസം നീണ്ട ദൈര്‍ഖ്യമേറിയ ജയില്‍ വാസത്തിനു ശേഷം ഒക്ടോബര്‍ മൂന്നിനാണ് ജാമ്യം ലഭിച്ച് ദിലീപ് പുറത്തിറങ്ങിയത്.

ശബരിമല സന്ദര്‍ശനം
വ്യാഴാഴ്ച അതിരാവിലെ ആറു മണിയോടെയാണ് ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദിലീപ് ശബരിമലയിലും മാളിക്കപ്പുറത്തും ദര്‍ശനം നടത്തുകയും ചെയ്തു.

സ്വീകരിച്ചു
ദര്‍ശനം നടത്തിയ ശേഷം ദിലീപ് മേല്‍ശാന്തിയെയും കണ്ടു. മേല്‍ശാന്തിയുമായി അല്‍പ്പനേരം സംസാരിച്ച ശേഷമാണ് താരം തിരിച്ചുപോയത്.

ഊഷ്മള സ്വീകരണം
ഊഷ്മള സ്വീകരണമാണ് ദിലീപിന് ഇവിടെ ലഭിച്ചത്. പുതുമന ഗണപതിയുടെ ചിത്രം അവര്‍ ദിലീപിനു സമ്മാനിച്ചു. മാളികപ്പുറം മേല്‍ശാന്തിയായ മനു നമ്പൂതിരിയുടെ കുടുംബക്ഷേത്ത്രിലെ പ്രതിഷ്ഠയാണ് പുതുമന ഗണപതി.

ചിത്രങ്ങളെടുത്തു
സ്വീകരണത്തിനിടെ ദിലീപിനോടൊപ്പം മേല്‍ശാന്തിമാരും തന്ത്രിയുമെല്ലാം ഫോട്ടോയെടുക്കുകയും ചെയ്തു.

സുഹൃത്തുക്കളും ഒപ്പം
ചില സുഹൃത്തുക്കളോടൊപ്പമാണ് ദിലീപ് ശബരിമലയിലെത്തിയത്. ഇരുമുടി കെട്ടേന്തിയാണ് താരം മല ചവിട്ടിയത്.

വിശ്രമിച്ചത് ഗസ്റ്റ് ഹൗസില്‍
സന്നിധാനത്തുള്ള ദേവസ്വം ഗസ്റ്റ്ഹൗസിലാണ് ദിലീപ് വിശ്രമിച്ചത്. നെയ്യഭിഷേകവും പുഷ്പാഭിഷേകവും വഴിപാടുമെല്ലാം ദിലീപ് സന്നിധാനത്ത് നടത്തി.

നിര്‍ണായക യോഗം
കൊച്ചിയില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം വ്യാഴാഴ്ച ചേരാനിരിക്കെയാണ് ദിലീപ് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ കേസില്‍ 11ാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യം യോഗത്തില്‍ തീരുമാനിക്കും.

ജാമ്യത്തില്‍ ഇറങ്ങി
ഒക്ടോബര്‍ മൂന്നിനാണ് ദിലീപ് ജാമ്യത്തില്‍ ജയിലില്‍ നിന്ന് പുറത്തുവന്നത്. ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 85 ദിവസം താരത്തിനു ആലുവ സബ് ജയിലില്‍ കഴിയേണ്ടിവന്നിരുന്നു.












Click it and Unblock the Notifications