കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ ദുബായ് സന്ദര്‍ശനത്തില്‍ ദുരൂഹത; നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍?

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനാ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കേസിലെ മുഖ്യ പ്രതിയായ നടന്‍ ദിലീപ് ദുബായിലേക്ക് പോകാനായി കോടതിയില്‍ അനുമതി തേടിയതില്‍ ദുരൂഹത. നിര്‍ണായകമായ പല തെളിവുകളും ലഭിച്ചിട്ടില്ലെന്നിരിക്കെ ദിലീപ് വിദേശത്തു പോകുന്നത് കേസിനെ കാര്യമായി ബാധിച്ചേക്കുമെന്ന ആശങ്ക അന്വേഷണ സംഘത്തിനുണ്ട്.

ടിബറ്റില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത,ലോകത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തം!! ടിബറ്റില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത,ലോകത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തം!!

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും മെമ്മറി കാര്‍ഡും ഇനിയും കണ്ടെടുത്തിട്ടില്ല. ഇത് വിദേശത്തേക്ക് കടത്തിയെന്ന നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവ വിദേശത്തെത്തിയതും ദിലീപിന്റെ ദുബായ് സന്ദര്‍ശനവും തമ്മില്‍ ബന്ധമുണ്ടായേക്കാമെന്ന് പോലീസ് സംശയിക്കുന്നു.

dileep
മാത്രമല്ല, കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് പോകുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കിയേക്കും. പല കേസുകളിലും ഒത്തുതീര്‍പ്പും സാക്ഷികളെ സ്വാധീനിക്കലും ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ചാണ് നടക്കുന്നത്. ഈ തരത്തില്‍ ദിലീപിന് സാക്ഷികളെ സ്വാധീനിക്കാന്‍ ദുബായില്‍ നിന്നും സാധിക്കുമെന്നുറപ്പാണ്.

കേരളത്തില്‍ ദിലീപിന്റെ ചലനങ്ങളെല്ലാം പോലീസ് ഒപ്പിടെയുക്കുമെന്നിരിക്കെ ദുബായില്‍ നിന്നും നാട്ടിലേക്ക് പിടിക്കപ്പെടാത്ത രീതിയില്‍ ഫോണ്‍ ചെയ്യാനും പലരുമായും അവിടെവെച്ച് കൂടിക്കാഴ്ച നടത്താനും ദിലീപിന് സാധിക്കും. കേസിനെ അടിമുടി മാറ്റുന്ന രീതിയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നിരിക്കെ ദിലീപിന് വിദേശത്തേക്ക് കടക്കാന്‍ കോടതി അനുമതി നല്‍കുമോ എന്നാണ് അന്വേഷണസംഘം ഉറ്റുനോക്കുന്നത്. തന്റെ റെസ്‌റ്റൊറന്റായ ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായാണ് പോകുന്നതെന്നാണ് ദിലീപിന്റെ വ്യാഖ്യാനമെങ്കിലും ഇത്തരമൊരു ഉദ്ഘാടനം പൊടുന്നനെ തട്ടിക്കൂട്ടിയതാണെന്നും സൂചനയുണ്ട്. അതുകൊണ്ടുതന്നെ ദിലീപിന്റെ വിദേശ സന്ദര്‍ശനം അനുവദിക്കരുതെന്ന് പോലീസ് കോടതിയില്‍ വാദിക്കും.

English summary
Actor Dileep wants to visit Dubai,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X