Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനോട് അയാൾ ചെയ്തത് വലിയ ചതി; അടുക്കള വരെ കയറാൻ സ്വാതന്ത്ര്യം , എന്നിട്ടും എല്ലാം റെക്കോഡ് ചെയ്തു';സുനിൽ

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാർ തന്നെ വന്ന് കണ്ടുവെന്ന ആരോപണവുമായി തിരക്കഥാകൃത്ത് സുനിൽ പരമേശ്വരൻ. ബാലചന്ദ്രകുമാർ വലിയ ചതിയാണ് ദിലീപിനോട് ചെയ്തതെന്നും സുനിൽ ആരോപിച്ചു. ഡിഎൻഎ ന്യൂസിലാണ് പ്രതികരണം. വായിക്കാം

'വിശ്വാസവഞ്ചനയും ചതിയും കാലം പൊറുക്കില്ല എന്നതിന്റെ ഏറ്റവും വലിയ ഒരു കഥയാണ് ഞാൻ പറയുന്നത്. ഒരു ചെറുപ്പക്കാരൻ എന്നെ വന്ന് കണ്ടു, ആ ചെറുപ്പക്കാരന്റെ പേര് ബാലചന്ദ്രകുമാർ എന്നാണ് . അയാൾ എന്നെ വിളിച്ചിട്ട് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു, അദ്ദേഹം പറയുന്നത് ദിലീപിനെ കുറിച്ചാണ്. ദിലീപ് എന്ന നടൻ എന്റെ നല്ല സുഹൃത്തായിരുന്നു എന്റെ ആത്മകഥയിൽ ഞാൻ എഴുതിയിട്ടുണ്ട്, പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാനും ദിലീപുമായിട്ട് ബന്ധമൊന്നുമില്ലാതെ പോയി. പക്ഷെ എന്നാൽ പോലും ബാലചന്ദ്രകുമാർ വന്നത് ദിലീപിന്റെ ഒപ്പം ജീവിച്ചപ്പോൾ ഇദ്ദേഹം ക്യാമറയിൽ ആക്കിയ കുറെ സംഭവങ്ങളുമായാണ്.

dilepsu-

അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു സുഹൃത്തേ എനിക്കിത് കേൾക്കണമെന്നില്ല, കാരണം നിങ്ങൾക്ക് ഭക്ഷണം തരുകയും നിങ്ങളെ വിശ്വസിക്കുകയും നിങ്ങളെ ഒരു സിനിമയക്ക് വേണ്ടിയിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്യുകയും നിങ്ങളെ സ്നേഹത്തോടെ ചേർത്തു പിടിക്കുകയും ചെയ്ത ഒരാളാണ് ദിലീപ്. അപ്പോ നിങ്ങൾ എന്ത് ചെയ്തു ,ബുദ്ധിപൂർവ്വം അല്ലെങ്കിൽ കുശാഗ്ര ബുദ്ധിയോടു കൂടി ദിലീപിനെ ചതിക്കാൻ എന്നുള്ള ലക്ഷ്യത്തോടുകൂടി നിങ്ങൾ ഇതെല്ലാം മൊബൈലിൽ പകർത്തി, നിങ്ങൾ എന്തൊരു ദുഷ്ടനായ മനുഷ്യനാണ് സുഹൃത്തേ .നിങ്ങൾ ഒരിക്കലും നീതി അർഹിക്കുന്നതല്ല.

ഇനി ദിലീപ് ലോകത്തിലെ ഏറ്റവും ദുർമന്ത്രവാദം ചെയ്യുന്നവനും മോശപ്പെട്ടവനും ആയിക്കോട്ടെ, അയാൾ ലോകത്തിലെ ഏറ്റവും വലിയ ദുഷ്കർമ്മങ്ങൾ ചെയ്യുന്ന ആളാണെങ്കിലും നിങ്ങൾക്ക് അയാളുടെ വീട്ടിനകത്ത് പ്രവേശനം ഉണ്ടായിരുന്നു ,നിങ്ങൾക്ക് അടുക്കളവരെ പ്രവേശനം ഉണ്ടായിരുന്നു, നിങ്ങൾ കാവ്യ മാധവനുമായിട്ടും ദിലീപുമായിട്ടും ദിലീപിന്റെ കുടുംബവുമായിട്ടും അത്രയും തീഷ്ണമായ സ്നേഹബന്ധവും ഇഷ്ടവും ഉണ്ടായിട്ട് നിങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെ സ്വകാര്യതകൾ മുഴുവൻ ചിത്രത്തിലാക്കുകയും സൗണ്ട് ട്രാക്കിൽ പടർത്തുകയും അയാളെ നശിപ്പിക്കണമെന്ന് ആലോചിക്കുകയും ചെയ്തു.

നിങ്ങൾ ആലോചിക്കണം ഒരു രൂപ നാണയം ആണെങ്കിലും സുഹൃത്തേ അയാളിൽ നിന്ന് നിങ്ങൾ മേടിച്ചിട്ടില്ലേ, അയാൾ ലോകത്തിലെ ഏറ്റവും മോശമായിക്കോട്ടെ, പക്ഷെ ബാലചന്ദ്രകുമാർ നിങ്ങൾ ചെയ്തത് ഒരിക്കലും ശരിയായ നടപടിയല്ല ,എന്നെപ്പോലെ ഒരാളുടെ അടുത്ത് ഇത്തരം കാര്യങ്ങൾ പറഞ്ഞു വരരുത്, നിങ്ങളെ സഹായിക്കാൻ എനിക്ക് പറ്റൂല്ല, എനിക്ക് വേണെങ്കിൽ അപ്പോൾ തന്നെ ദിലീപിനെ വിളിച്ചു പറയാം ദിലീപേ ഇങ്ങനെ വന്നിട്ടുണ്ട് ദാ ഇങ്ങനെയാണെന്ന്. അതൊന്നും ദിലീപ് കേൾക്കൂല്ല. ആ കാരാഗ്രഹവാസം ദിലീപ് അനുഭവിച്ചേ പറ്റൂ.

ബാലചന്ദ്രകുമാർ നിങ്ങൾ ഇന്ന് ഈ ഭൂമിയിൽ ഇല്ല, ഇനി ആര് ചെയ്ത ആഭിചാരത്തിന്റെ ശക്തിയോ അതോ ഭക്ഷണം തന്നവനെ ചതിച്ചതും അവനെ ഇല്ലാതാക്കിയതിന്റെയും അവനെ കോടതിയിൽ കേറ്റി നിർത്തി അവന്റെ തൊഴിൽ മുഴുവൻ ഇല്ലാതാക്കിയ, ഇന്ന് ഈ ഭൂമിയിൽ ഇല്ലാത്ത ബാലാന്ദ്രകുമാർ നിങ്ങളുടെ ആത്മാവ് എന്ന് പറയുന്നത് നിങ്ങൾ അനുഭവിച്ച വേദന, നിങ്ങൾ വിശ്വസിച്ചവനെ ചതിച്ചവനല്ലേ. നിങ്ങൾക്ക് ദൈവം കഥ പറയാനുള്ള ശേഷി തന്നു, പകഷെ നിങ്ങൾ എന്ത് ചെയ്തു. നിങ്ങൾ ദിലീപിനോട് കാണിച്ചത് ഒരിക്കലും ദൈവം പൊറുക്കില്ല. എന്തോരം പൈസ നിങ്ങൾക്ക് ദിലീപ് തന്നിട്ടുണ്ട്',

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+