കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപ് ജയിലില് കിടന്നപ്പോള്‍ തറയില്‍ പായ വിരിച്ച് കിടന്നവനാണ്': ധര്‍മ്മജനെതിരെ രൂക്ഷ വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതി സൂരജിന് കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. ഇരട്ടജീവപര്യന്തത്തിന് പുറമെ 17 വര്‍ഷം തടവുമാണ് പ്രതിക്ക് വിധിച്ചത്. ഇതിന് പുറമെ 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 17 വര്‍ഷം തടവ് അനുഭവിച്ചതിന് ശേഷമായിരിക്കും ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളു.

അതേസമയം വിധിയില്‍ പ്രതികരിച്ചുകൊണ്ട് പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. പ്രതിക്ക് തൂക്ക് കയര്‍ കിട്ടാത്തതിലെ നിരാശയാണ് പലരും പങ്കുവെച്ചത്. സമാനമായ പ്രതികരണമായിരുന്നു സിനിമ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും നടത്തിയത്. എനിക്കൊര് തോക്ക് തന്നെങ്കിൽ ഞാൻ അവനെ വെടി വച്ച് കൊന്നേനെ എന്നായിരുന്നു ധര്‍മ്മജന്‍ ബോള്‍ഗാട്ടി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്.

 ബല്‍റാം ഉള്‍പ്പടെ 17 ജന:സെക്രട്ടറിമാര്‍, ഗോപിനാഥ് വൈസ് പ്രസിഡന്റാവും: അന്തിമ പട്ടിക ഇങ്ങനെ ബല്‍റാം ഉള്‍പ്പടെ 17 ജന:സെക്രട്ടറിമാര്‍, ഗോപിനാഥ് വൈസ് പ്രസിഡന്റാവും: അന്തിമ പട്ടിക ഇങ്ങനെ

സൂരജിന് എന്ത് ശിക്ഷ കിട്ടും എന്നറിയാന്‍

സൂരജിന് എന്ത് ശിക്ഷ കിട്ടുമെന്ന് രാവിലെ മുതല്‍ ടിവിയില്‍ നോക്കി ഇരിക്കുകയായിരുന്നു. ഈ കേസിലെ വിധി കേരള പൊലീസിന്റെ ഒരു വിജയമാണ്. സൂരജിന് വധശിക്ഷ ലഭിക്കണമെന്നായിരുന്നു പലരും ആഗ്രഹിച്ചിരുന്നത്. അങ്ങനെയങ്കില്‍ അവന്‍ പെട്ടെന്ന് മരിച്ച് പോകും. എന്നാല്‍ അവന്‍ നരകിക്കേണ്ട ഒരുത്തനാണ്. ​ഒരു പ്രാവശ്യം അണലിയെ കൊണ്ട് കടിപ്പിച്ചു. അത് കഴിഞ്ഞിട്ടാണ് അടുത്തതായി മൂര്‍ഖനെ കൊണ്ട് കടിപ്പിക്കുന്നത്. എന്ത് ക്രൂരതയാണ് അതെന്ന് ധര്‍മ്മജ്ജന്‍ ചോദിക്കുന്നു.

സഹതാരങ്ങള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ ആര്‍ത്തുല്ലസിച്ച് നടി അനുശ്രി

ഉത്രയുടെ മരണത്തിന് ശേഷം സൂരജിന്റെ പ്രതികരണം

ഉത്രയുടെ മരണത്തിന് ശേഷമുള്ള സൂരജിന്റെ ഒരു ഇന്റര്‍വ്യൂ കണ്ടിരുന്നു. എന്ത് കൂളായിട്ടാണ് അവന്‍ സംസാരിച്ചത്. സൂരജിന് കിട്ടിയ ശിക്ഷയില്‍ ഞാന്‍ സംതൃപ്തനാണ്. പ്രതി ഇനി പുറം ലോകം കാണരുത്. പരോള്‍ പോലും കൊടുക്കാതെ തടവിലിടണം. ഞാന്‍ എന്റെ അഭിപ്രായമാണ് പങ്കുവെച്ചത്. മറ്റ് പലര്‍ക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ടാവും.

എനിക്കൊരു തോക്ക് തന്നിരുന്നെങ്കില്‍

വധശിക്ഷ എന്ന് പറയുമെങ്കിലും അതൊന്നും ഇവിടെ നടപ്പിലാവുന്നില്ല. അവസാനമായി റിപ്പര്‍ ചന്ദ്രനയോ മറ്റോയാണ് തൂക്കിക്കൊന്നത്. എങ്ങനെയാണ് അവന് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ കഴിഞ്ഞത്. ആദ്യം ഒരു പാമ്പിനെ കൊണ്ട് ആദ്യം കൊത്തിക്കുക, അത് ശരിയാകാതെ വന്നപ്പോള്‍ അടുത്ത പാമ്പിനെ കൊണ്ട് വന്ന് കൊത്തിക്കുക. എനിക്കൊരു തോക്ക് തന്നിരുന്നെങ്കില്‍ ഞാന്‍ അവനെ വെടിവെച്ച് കൊന്നേനെയെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു

ദിലീപ് കേസില്‍

അതേസമയം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഈ വാക്കുകളെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപ് ജയിലില്‍ പോയപ്പോള്‍ ധര്‍മ്മജന്‍ സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു പലരുടേയും വിമര്‍ശനം.

ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍

കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ ജയിലിന് മുന്നില്‍ വന്ന് പൊട്ടിക്കരഞ്ഞ വ്യക്തിയായിരുന്നു ധര്‍മ്മജന്‍. അന്ന് താന്‍ അല്‍പം മദ്യപിച്ചിരുന്നതായും താരം തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു. കൂടാതെ ദിലീപ് ജയിലിലെ തറയില്‍ കിടക്കുന്നത് ആലോചിച്ച് സഹിക്കാന്‍ പറ്റാതെ അത്രയും ദിവസം താനും കുടുംബവും തറയില്‍ പായ വിരിച്ച് കിടന്നതായും ധര്‍മ്മജന്‍ പറഞ്ഞിരുന്നു.

ധര്‍മ്മജന്റെ പ്രതികരണത്തിന് രൂക്ഷ വിമര്‍ശനം

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉത്ര കേസിലെ ധര്‍മ്മജന്റെ പ്രതികരണത്തെ പലരും വിമര്‍ശിക്കുന്നത്. ഒരു സ്ത്രീയെ അക്രമിച്ച കേസില്‍ പ്രതിക്ക് വേണ്ടി പരസ്യമായി വാദിക്കുകയും ഇപ്പോഴും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്ന ധര്‍മ്മജന്റെ ഈ പ്രതികരണത്തില്‍ എന്ത് ധാര്‍മ്മികതായാണ് ഉള്ളതെന്നാണ് പലരും ചോദിക്കുന്നത്.

മഴ നനഞ്ഞ് അരുവിയില്‍ നീരാടി നിമിഷ സജയന്‍: വൈറലായി ചിത്രങ്ങള്‍

Recommended Video

cmsvideo
Kavya Madhavan and Dileep with daughter Mahalakshmi; video goes viral

English summary
Dileep was in jail, Dharmajan bolgatty was lying on a mat on floor: Harsh criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X