കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് കള്ളനെന്ന് പൊതുജനത്തിന് ഇപ്പോള്‍ മനസ്സിലായി: ദിലീപിന് കുരുക്ക് തന്നെയെന്ന് ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

കൊച്ചി: നടന്‍ ദിലീപ് നല്‍കിയ മൂന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലാണ് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭർത്താവ് സുരാജ് തുടങ്ങിയവർ മുന്‍കൂർ ജാമ്യാപേക്ഷ തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. അതിനിടെ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടിക്രമങ്ങള്‍ പൂർത്തിയാകുന്നത് വരെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു തടയണം എന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് ഒരു തരത്തിലുള്ള മാധ്യമ വിചാരണയും അല്ലെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നത്. മാധ്യമങ്ങള്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ കേസ് ഈ വഴിത്തിരിവില്‍ എത്തില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ടർ ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലെനയുടെ പേരുമാറ്റം: അന്ധ വിശ്വാസങ്ങളില്‍ പരോക്ഷ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ്ലെനയുടെ പേരുമാറ്റം: അന്ധ വിശ്വാസങ്ങളില്‍ പരോക്ഷ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ്

നടി ആക്രമിക്കപ്പെട്ട കേസില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കുരുക്കുണ്ടോയെന്ന് ചോദിച്ചാല്‍ കുരുക്ക് ഉണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. പൊലീസ് കൊണ്ടുപോയ ഹാർഡിസ്ക് ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നൂറ് ശതമാനം ഉണ്ടാവാം. അത് പൊലീസിന് കിട്ടിയിട്ടുണ്ടാകാം അല്ലെങ്കില്‍ കിട്ടുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ തന്നെ ഈ ഫോണ്‍ രേഖകളും പ്രധാനമാണ്. പത്തോള്ളം മൊബൈല്‍ സിമ്മുകള്‍ ദിലീപ് ഉപയോഗിച്ചിരുന്നു. എന്നാല്‍ തന്റെ പേരില്‍ ഒരു സിം പോലുമില്ലെന്നാണ് അദ്ദേഹം പറയുന്നു. ഇതിന്റെയൊക്കെ അർത്ഥം എന്താണെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

രമ്യയെ ചേർത്ത് നിർത്തി മഞ്ജു വാര്യർ മുതല്‍ ആന്റണി പെരുമ്പാവൂർ വരെ: വൈറല്‍ ചിത്രങ്ങള്‍

ആരാണ് ദിലീപിനെ മാധ്യമ വിചാരണ ചെയ്യുന്നത്

ഇവിടെ ആരാണ് ദിലീപിനെ മാധ്യമ വിചാരണ ചെയ്യുന്നത്. ഇത് വിചാരണയാണോ? ഈ കേസിന്റെ മെറിറ്റും ഡീ മെറിറ്റും മാത്രമാണ് മാധ്യമങ്ങളില്‍ ചർച്ച ചെയ്യുന്നത്. എന്താണ് കേസ്, കേസ് എങ്ങനെ മുന്നോട്ട് പോവുന്നു എന്നതൊക്കെയാണ് ചർച്ചാ വിഷയം. ഇത് അന്വേഷിക്കാനുള്ള കടമ പൊതുജനത്തിന് ഉണ്ട്. നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥയില്‍ എന്തെല്ലാമാണ് നടക്കുന്നതെന്ന് അറിയാന്‍ ഒരോരുത്തർക്കും അവകാശമുണ്ട്.

കാര്യങ്ങള്‍ വക്കീലന്‍മാർ മാത്രം അറിഞ്ഞാല്‍ പോര.

ഇത്തരം കാര്യങ്ങള്‍ വക്കീലന്‍മാർ മാത്രം അറിഞ്ഞാല്‍ പോര. അതുകൊണ്ടാണല്ലോ കോടതികളില്‍ ഇന്‍ ക്യാമറ പ്രൊസീഡിങ് മാറ്റിവെച്ച് ഇത് പബ്ലിക്കായി കൊണ്ട് വരണമെന്ന് ആളുകള്‍ സുപ്രീംകോടതിയില്‍ പോലും ആവശ്യപ്പെടുന്നത്. അതാണ് വേണ്ടതെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. കോടതിയില്‍ എന്താണ് നടക്കുന്നതെന്ന് പൊതുജനം അറിയേണ്ടതല്ലേ. എത്രനാള്‍ ആളുകളുടെ വായ് മൂടിക്കെട്ടാനും സാധിക്കാന്‍. തനിക്ക് വേണ്ടി ചർച്ച നടത്താന്‍ ദിലീപ് പൈസ കൊടുത്ത് ആളെ ഇറക്കിയതിന്റെ തെളിവുകള്‍ ബാലചന്ദ്ര കുമാർ തന്നെ ഇവിടെ പുറത്ത് വിട്ടിട്ടുണ്ടെന്നും ബാലചന്ദ്ര കുമാർ കൂട്ടിച്ചേർക്കുന്നു.

തെളിവുകളുടെ അടിസ്ഥാനത്തില്‍

നിലവില്‍ കിട്ടിയിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെ ശിക്ഷിക്കുമോയെന്ന് എനിക്ക് പറയാന്‍ കഴിയില്ല. കാരണം തെളിവുകളുടെ കാര്യത്തില്‍ വ്യക്തമായ ഒരു ധാരണ എനിക്ക് ഇതുവരെ ഇല്ല. എന്തെല്ലാം തെളിവുകളാണ് കിട്ടിയതെന്ന കാര്യം പൊലീസിന് മാത്രമേ അറിയൂ. കോടതിയില്‍ വിചാരണ കഴിഞ്ഞെങ്കില്‍ മാത്രമേ ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നൊക്കെ പറയാന്‍ സാധിക്കുകയുള്ളു.

റേഞ്ച് റോവറില്‍ വന്നിറങ്ങി ആട്ടിന്‍കുട്ടിയെ എടുത്ത് തോളിലിട്ട് മഞ്ജു വാര്യർ: വൈറലായി ദൃശ്യങ്ങള്‍

ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍

ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ കണ്ട് പിടിക്കലാണ് ആവശ്യം. എന്നാല്‍ അതിനെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് ഓരോ ഹർജികളും പോവുന്നത്. നാളത്തെ ഹർജിയും അത് തന്നെയാണ്. ഒരു കുരുട്ട് ബുദ്ധിയുള്ള വക്കീല്‍ കൂടെയുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന അവസ്ഥയാണുള്ളത്. പൊലീസ് പറയുന്നു കേസിലെ വിഐപി ശരത് ആണെന്ന്. എന്നാല്‍ ചിലർ പറയുന്നു അങ്ങനെയല്ലെന്ന്. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതാണോ, അല്ലെങ്കില്‍ ന്യായീകരണത്തിന് ഇരിക്കുന്ന ആളുകള്‍ പറയുന്നതാണോ നമ്മള്‍ വിശ്വസിക്കേണ്ടതെന്നും ചർച്ചയില്‍ പങ്കെടുത്ത ശ്രീജിത്ത് പെരുമനയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ബൈജു കൊട്ടാരക്കര പറയുന്നു.

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍

ഈ കേസിന്റെ ആദ്യം മുതല്‍ തന്നെ ദിലീപിന് വേണ്ടി ഒരുപാട് ന്യായീകരണ തൊഴിലാളികള്‍ ഉണ്ടായിരുന്നതായി നമുക്ക് അറിയാം. പള്‍സർ സുനി അമ്മയ്ക്ക് അയച്ച കത്ത് റിപ്പോർട്ടർ ചാനല്‍ പുറത്ത് കൊണ്ടുവന്നത് കൊണ്ടല്ലേ കേസില്‍ അവരും സാക്ഷിയാവാന്‍ പോവുന്നത്. മാധ്യമസ്ഥാപനങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ ഈ വിവരങ്ങള്‍ പുറത്ത് വരുമായിരുന്നോ? ഇത്തരത്തില്‍ ഈ വിവരങ്ങള്‍ പുറത്ത് വന്നില്ലായിരുന്നെങ്കില്‍ കേസിന്‍റെ കാര്യത്തില്‍ നേരത്തെ തീരുമാനമായേനെ. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലോടെയാണ് കേസ് വഴിത്തിരിവിലേക്ക് എത്തിയത്. ആ ക്ലിപ്പുകള്‍ കേട്ടതോടെ പൊതുജനത്തിന് മനസ്സിലായി ആരാണ് കള്ളനെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

Recommended Video

cmsvideo
ദിലീപിന്റെ വിഐപി ശരത്ത് തന്നെ, റെയ്ഡിന് പിന്നാലെ ക്രൈംബ്രാഞ്ച് സ്ഥിരീകരണം

English summary
Dileep will be landed In deep trouble, director Baiju Kottarakkara opens up in his latest vlog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X