Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് ഇപ്പോള്‍ കുടുങ്ങും, അതിശക്തമായ തെളിവ്': എന്നിട്ട് എന്തായി? ഇവിടെയും നടക്കാന്‍ പോകുന്നത് അത് തന്നെ

ദിലീപ് കേസിന് സമാനമായ രീതിയിലാണ് റിപ്പോർട്ടർ ടിവി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവും കൈകാര്യം ചെയ്യുന്നതെന്ന് രാഹുല്‍ ഈശ്വർ. അന്ന് ദിലീപിനായിരുന്നു കുരുക്ക് മുറുക്കിയതെങ്കില്‍ ഇന്ന് ആ കുരുക്ക് മുറക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിനാണ്. എന്നാല്‍ ദിലീപ് വിഷയത്തില്‍ എന്നപോലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തിലും ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കുരുക്കു മുറുകുന്നുവെന്നാണ് റിപ്പോർട്ടർ ടിവിയുടെ പുതിയ വാർത്ത. ഈ സമയത്ത് ഞാന്‍ ഓർത്തു പോകുന്നത് പണ്ട് ദിലീപിന് കുരുക്ക് മുറുക്കിക്കൊണ്ട് എംവി നികേഷ് കുമാർ പണ്ട് വായിച്ച വാർത്തയാണ് ഓർമ്മ വരുന്നത്. 'ദിലീപിനെ ഇപ്പോൾ അറസ്റ്റ് ചെയ്യും, ദിലീപിനെതിരെ അതിശക്തമായ തെളിവ്, നാല് പൊലീസുകാരെ ഗ്രൂപ്പിലിട്ട് തട്ടാന്‍ ദിലീപ് തീരുമാനിച്ചു' എന്നൊക്കെ പറഞ്ഞത് ഓർമ്മയില്ലേ.

വ്യക്തിപരമായിട്ട് എനിക്ക് ഇവരേയെല്ലാം ഇഷ്ടമാണ്. ഒരിക്കലും ഇവരെ ട്രോൾ ചെയ്യാനോ നെഗറ്റീവ് പറയാനോ ഒന്നുമല്ല. വിമർശനം ഉണ്ട് പക്ഷേ അധിക്ഷേപം ഒന്നുമില്ല. അതായത് നികേഷ് കുമാർ സാറിനെ എനിക്ക് വളരെ ഇഷ്ടമാണ്. ശബരിമല ദേവപ്രശ്നം കള്ളത്തരത്തിൽ നടന്നപ്പോൾ അതൊക്കെ എക്സ്പോസ് ചെയ്യാൻ സാധിച്ചത് നികേഷ് സാറിലൂടെയാണ്. നികേഷ് സാറിന്റെ ദിലീപേട്ടനോടുള്ള ആറ്റിറ്റ്യൂഡില്‍ മാത്രമേ എനിക്ക് എതിരുള്ളൂ.

rahul-dileep-rahul-1

അതേപോലെ ഡോക്ടർ അരുൺ എന്റെ സീനിയർ ആണ്, എനിക്ക് ഇഷ്ടമാണ്. പണ്ട് അരുൺ ചേട്ടാ എന്നാ വിളിച്ചിരുന്നത്. ഇപ്പോള്‍ അരുൺജി എന്നോ ഡോക്ടർ അരുൺ എന്നെ വിളിക്കാറുള്ളൂ. ശ്രീ അരുൺ രാഹുൽ മാൻകൂട്ടത്തിനോടുള്ള ഈ നിലപാട് തെറ്റാണെന്ന് ഒഴിച്ചു വെച്ചാൽ പുള്ളി നല്ലതാണ്. ഇതിന്റെ പിന്നില്‍ അമിത ഫെമിനിസ്റ്റ് താല്പര്യങ്ങളാണ്. അല്ലാതെ സാമുദായികമായി ഒന്നും ഇല്ല. കാരണം നാല് നായന്മാരാണ്. നായന്മാരുടെ തമ്മിൽ അടി തീർക്കുക എന്നതാണ് ഇപ്പോഴത്തെ നമ്മുടെ പ്രധാന ജോലി എന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു.

ദിലീപിനെ ഇപ്പം കുരുക്കം, ക്രൈം ബ്രാഞ്ച് ശബ്ദശകലങ്ങൾ പിടിച്ചു, ദിലീപ് കുരുക്കിൽ, ദിലീപിന് കഴുത്തിൽ കുരുക്ക് മുറുകുന്നു എന്നൊക്കെ പറഞ്ഞത് പോലെയാണ് ഇപ്പോള്‍ ഡോക്ടർ അരുൺ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു എന്ന് പറയുന്നത്. യഥാർത്ഥത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കുരുക്കിൽ എന്ന് പറയുന്നത് ഈ മീഡിയ വഴി കേസ് നടത്തുന്ന ഒരു ശീലമാണ്. അതായത് എല്ലാദിവസവും മീഡിയ വഴി ഇങ്ങനെ പ്രഷർ കൊടുക്കും, മീഡിയ വഴി എന്തോ വലിയ കാര്യങ്ങൾ സംഭവിക്കുന്നു എന്ന് പറയും. ഇതിലൂടെ പോലീസിൽ സമ്മർദ്ദം ചെലുത്തും.

കാണുന്ന ചില പോലീസുകാർ എന്റെ തല എന്റെ ഫുൾ ഫിഗറും കൂടെ ടിവിയില്‍ വരണം എന്ന് ഇന്ന് നടപടി എടുക്കും നാളെ നടപടി എടുക്കും എന്ന് പറയും. ഇതിന്റെ സീരിയസ്നെസ്സ് എന്ന് പറഞ്ഞാൽ വിജയ ബാബു കോടതിയുടെ അനുമതിയോടുകൂടി കോടതിയിൽ കീഴടങ്ങാൻ വന്നപ്പോൾ കേരള പോലീസിലെ ചില ആൾക്കാര് കോടതിയിൽ ചെന്ന് എയർപോർട്ടില്‍വെച്ച് അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമർപ്പിച്ചു. 'എന്തിനാണ് അതൊക്കെ, മീഡിയക്കാരെ കാണിക്കാനല്ലെ? അത് ഒന്നും വേണ്ട' എന്നായിരുന്നു അന്ന് കോടതി പറഞ്ഞത്.

മീഡിയയില്‍ വിഷയം ഇങ്ങനെ ലൈവ് ആയി നില്‍ക്കുമ്പോള്‍ മാധ്യമപ്രവർത്തകർക്കിടയില്‍ സമ്മർദ്ദം ഉണ്ടാകും. ആ സമ്മർദത്തിന്റെ ഭാഗമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു എന്നൊക്കെ അടിച്ച് വിടുന്നത്. റിപ്പോർട്ടറിലെ പ്രധാന വാർത്തകളില്‍ ഒന്ന് രാഹുലിന് കുരുക്ക് മുറുകുന്നു എന്നുള്ളതാണ്.

രാഹുലിനെതിരെയുള്ള ലൈംഗിക അതിക്രമ കേസ് എന്നൊക്കെ പറയുന്നു. ഇതിലെ ലൈംഗിക അതിക്രമം എന്താണ് എന്നുള്ളത് നമുക്ക് പിന്നീട് നോക്കാം. പുറത്തുവരാത്ത ടെലിഗ്രാം ചാറ്റുകളും ശബ്ദരേഖകളും ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നുവെന്നാണ് നമ്മുടെ റോഷി പാല്‍ജിയുടെ വാർത്ത. 11ൽ ഒൻപത് പരാതികൾ രേഖപ്പെടുത്തി എന്നൊക്കെ പറയുന്നു. അതിൽ അഞ്ച് പരാതികളും രാഹുലിന് അനുകൂലമാണെങ്കിലും പുള്ളി അതൊന്നും പറയുന്നില്ലെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+