Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിനെ ഒതുക്കാന്‍ നോക്കിയവരൊക്കെ അനുഭവിക്കുന്നു': ഒരു പക്കാ ഫ്രോഡും ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നു

ദിലീപിന്റെ 150-ാം ചിത്രമായ 'പ്രിൻസ് ആൻഡ് ഫാമിലി' മെയ് 9 ന് തിയേറ്ററുകളില്‍ എത്താനിരിക്കുകയാണ്. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന കുടുംബ ചിത്രത്തിലൂടെ ദിലീപിന്റെ മികച്ച രീതിയിലുള്ള തിരിച്ച് വരവാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ധ്യാന്‍ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും ചിത്രത്തില്‍ ദിലീപിന്റെ അനിയന്മാരായി എത്തുന്നു. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ദിലീപ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

ദിലീപ് ചിത്രത്തിനായി പ്രേക്ഷകർ വലിയ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ തന്നെ മറുവശത്ത് താരം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചർച്ചകളും കൂടുതല്‍ സജീവമായി. കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ വെളിപ്പെടുത്തല്‍ റിപ്പോർട്ടർ ടിവിയുടെ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്ത് വന്നതും ഇതിനിടയിലാണ്. ഇതോടെ തുടരന്വേഷണമുണ്ടാകുമെന്ന പ്രചരണം ഉണ്ടായെങ്കിലും കേസിലെ വിചാരണ ഏപ്രില്‍ 11 ന് അവസാനിച്ചു.

dileep-main

കേസുമായി ബന്ധപ്പെട്ട വിവാദങ്ങളും വിമർശനങ്ങളും ശക്തമായി ഉയരുമ്പോള്‍ ദിലീപുമായോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ യാതോരുവിധ പ്രതികരണങ്ങളും നടത്തുന്നില്ല. എന്നാല്‍ ദിലീപ് അനുകൂലികള്‍ അദ്ദേഹത്തിന് വലിയ പിന്തുണയുമായി രംഗത്ത് വരുന്നു. ഇത്തരത്തില്‍ ഒരു കുറിപ്പാണ് ദിലീപ് ഫാന്‍സ് എന്ന പേജില്‍ കഴിഞ്ഞ ദിവസം വന്നിരിക്കുന്നത്. 'എനിക്ക് സംസാരിക്കാൻ പറ്റാത്ത വിലക്കുകൾ ഉണ്ട്.' എന്ന ദിലീപിന്റെ വാക്കുകളാണ് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

'ഏത് പ്രതിസന്ധിയിലും എന്നെ നിലനിർത്തുന്ന എന്റെ ഒടിയൻസിനോട് ആണ് എന്റെ കമ്മിട്ട്മെന്റ്. എനിക്ക് ശരിക്കും പറഞ്ഞാൽ എനിക്ക് ചില സാഹചര്യങ്ങളിൽ എനിക്ക് ഇപ്പോൾ മീഡിയാസിന്റെ മുന്നിൽ പോലും വന്നു എനിക്ക് സംസാരിക്കാൻ പറ്റാത്ത വിലക്കുകൾ ഉണ്ട്. എനിക്ക് എതിരെ അനാവശ്യ വിമർശനങ്ങൾ നടക്കുമ്പോൾ അത് അല്ല അതിന്റെ സത്യം എന്ന് പറയാൻ പറ്റാതെ എന്നെ ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്.' ദിലീപ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞ് വാക്കുകള്‍ അതുപോലെ തന്നെ ആരാധകരും ആവർത്തിക്കുന്നു.

എന്നെങ്കിലും എനിക്ക് സംസാരിക്കാൻ ഒരു അവസരം ദൈവം തരും എന്ന വിശ്വാസത്തിൽ ആണ് ഞാൻ ഓരോ ദിവസവും ഇത്‌ എല്ലാം സഹിച്ചു സഹിച്ചു കേട്ട് കൊണ്ട് ഇരിക്കുന്നത്. എനിക്ക് എന്ത് പ്രശ്നം വന്നാലും എനിക്ക് അത് നിയമപരമായി മാത്രമേ നീങ്ങാൻ പറ്റു. അല്ലാതെ ഒരു സ്ഥലത്ത് ഇരുന്നു കൊണ്ട് എന്നെ ആർക്കും കല്ലെറിയാം, എന്നെ ആർക്കും കരി വാരി തേക്കാം. പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല.

എനിക്ക് അതെല്ലാം കേട്ട് ഇങ്ങനെ ഇരിക്കാം. കാരണം എനിക്ക് ചെയ്യാൻ പറ്റുന്നത് നിയമപരമായിട്ട് മാത്രമേ ഉള്ളു. അത് ഞാൻ എന്റെ വഴിക്ക് അതായിട്ട് പോകുന്നു. എന്റെ ശക്തി എന്ന് പറയുന്നത് എന്റെ പ്രേഷകർ ആണ്. ദിലീപ് എന്ന് പറയുന്ന വ്യക്തിയെ ഇവിടെ ഉണ്ടാക്കിയത്, നിലനിർത്തുന്നത് എല്ലാം എന്റെ പ്രേഷകർ ആണ്.- എന്നും കുറിപ്പില്‍ പറയുന്നു.

ദിലീപിന്റെ ആരാധക കൂട്ടായ്മയുടെ പേജ് ആയതിനാല്‍ തന്നെ കുറിപ്പിന് താഴെ വലിയ രീതിയിലുള്ള പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. 'ആര് എന്തു പറഞ്ഞാലും മുന്നോട്ട് മുന്നോട്ട് തളർത്താനും കുറ്റം പറയാനും ബാഡ് കമന്റ് ഇടാനും ഇഷ്ടം പോലെ ആളുകൾ ഉണ്ടാകും സപ്പോർട്ട് എപ്പോഴും ഉണ്ടാകും. നീതി കിട്ടും ജയിച്ചു വരും. ശക്തമായി തിരിച്ചു വരും' തിരിച്ച് വരും എന്നാണ് തങ്കമണി എന്ന ആരാധിക കുറിക്കുന്നത്.

കാർമേഘ പടലങ്ങൾക്കു ശോഭയോട് നിൽക്കുന്ന സുര്യനെ മറയ്ക്കാൻ അധികം സമയം വേണ്ടിവരില്ല. പൂർണ ശക്തിയോട്, ശോഭയോട് ദിലീപേട്ടാ നിങ്ങൾ തിരിച്ചുവരിക. ദിലീപിനെ ഒതുക്കാൻ സിനിമയിൽ തന്നെ ഉള്ളവർ പലരാണ്, അവർ ഒന്നിച്ചപ്പോൾ ദിലീപ് കുറ്റകാരൻ, ആടിനെ പട്ടിയാക്കിയതുപോലെ. ഇപ്പോൾ അതിന്റെ ഫലം ഓരോരുത്തരും അനുഭവിക്കുന്നുണ്ട്. ഇപ്പോൾ ഒരു പക്കാ ഫ്രോഡ് ജെയ്ലിൽ നിന്നുമിറങ്ങിയിട്ടുണ്ട് ദിലീപിനെ തോൽപിക്കാൻ. ഇതിന്റെ പിന്നിൽ ആരാണെന്നു എല്ലാവർക്കും അറിയാം. സത്യം ജയിക്കും ഒരു ശിക്ഷയും കിട്ടാതെ ദിലീപ് വിജയ കൊടി പാറിപറപ്പിച്ചു വിജയ ശ്രീ ലളിതനായ്‌ പുറത്തു വരും. നമുക്കു കാത്തിരുന്നു കാണാം- എന്ന് റോസമ്മ ബെഞ്ചമിന്‍ എന്നിവരും കുറിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+