Get Updates
Get notified of breaking news, exclusive insights, and must-see stories!

നിർണ്ണായക നീക്കവുമായി ദിലീപ് ഇന്ന് കോടതിയില്‍: തന്ത്രം പ്രോസിക്യൂഷന്‍ വാദം പൊളിക്കല്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹർജിയില്‍ വിചാരണക്കോടതി 28 ന് വിധി പറയും. ഹർജിയില്‍ ഇരുഭാഗത്തിന്റെ വാദങ്ങള്‍ ഹൈക്കോടതി വിഷദമായി കേട്ടിരുന്നു. പ്രതിയായ ദിലീപിനോടൊപ്പം തന്നെ സഹോദരന്‍ അനൂപ്. സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത്, ഡോ. ഹൈദരാലി എന്നിവരടെ ശബ്ദ സാംപിളുകള്‍ വേണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ട്.

ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ദിലീപ് ഫോണിലെ പഴയ ഫയലുകൾ നീക്കം ചെയ്യുന്നതിന് ബോധപൂർവമായ ശ്രമം നടന്നത് പ്രോസിക്യൂഷൻ വീണ്ടും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട രണ്ട് ഹർജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്.

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകർത്തിയ മെമ്മറി

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകർത്തിയ മെമ്മറി കാർഡ് കോടതിയില്‍ നിന്നും ചോർന്നതില്‍ പരിശോധിക്കണമെന്ന ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നതില്‍ ഒന്ന്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് കേസിനെ ബാധിക്കുന്നത് എങ്ങനെ, ഇത് പ്രതിക്ക് എങ്ങനെ ഗുണം ചെയ്യും,അനന്തരഫലമെന്ത് തുടങ്ങിയ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കോടതി കഴിഞ്ഞ ദിവസം പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു.

റിതു മന്ത്ര രണ്ടും കല്‍പ്പിച്ച് തന്നെ: മോഡേണ്‍ ലുക്കില്‍ ഗ്ലാമറായി താരം, ചിത്രം വൈറല്‍

മെമ്മറി കാർഡ് വീണ്ടും ഫോറന്‍സിക് പരിശോധനയ്ക്ക്

മെമ്മറി കാർഡ് വീണ്ടും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ക്രൈം ബ്രാഞ്ചിന്റെ ഈ ഹർജിയില്‍ പ്രതി ദിലീപ് ഇന്ന് കക്ഷി ചേരാനനുമതി തേടുന്നുണ്ട്. പ്രതിഭാഗം വാദം കൂടി കേൾക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി നിലപാട് എടുത്തിരുന്നു. ഈ ഹർജിയോടൊപ്പം തന്നെയാണ് കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നൽകിയ ഹർജിയും കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ബെച്ചു കൂര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന്

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അതിജീവിത ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഭരണമുന്നണിയിലെ ഉന്നതർ സ്വാധീനം ചെലുത്തുന്നു എന്ന് തുടങ്ങിയ ആരോപണണങ്ങളായിരുന്നു ഹർജിയില്‍ അതി ജീവിത ഉന്നയിച്ചത്.

എന്നാല്‍ ഈ ഹർജി സമർപ്പിക്കപ്പെട്ടതിന് പിന്നാലെ

എന്നാല്‍ ഈ ഹർജി സമർപ്പിക്കപ്പെട്ടതിന് പിന്നാലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടർന്ന് നടിയുടെ ഹർജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിർപ്പില്ലെന്നും അതിജീവിതയ്ക്ക് ഒപ്പം തന്നെയാണെന്ന് കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. സർക്കാറിന്റെ ആവശ്യപ്രകാരം തുടരന്വേഷണത്തിനായി ഒന്നരസമാസത്തെ സമയം കൂടി അനുവദിക്കുകയും ചെയ്തിരുന്നു.

കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിനും അനുകൂല നിലപാടാണ്

കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിനും അനുകൂല നിലപാടാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. അതിനിടെ കേസിലെ തുടരന്വേഷണത്തിന് കാരണമായ ബാലചന്ദ്രകുമാർ പുറത്ത് വിട്ട ശബ്ദസന്ദേശങ്ങള്‍ റെക്കോർഡ് ചെയ്ത തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇന്നലെ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദസന്ദേശങ്ങൾ റെക്കോർഡ്

ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദസന്ദേശങ്ങൾ റെക്കോർഡ് ചെയ്ത തീയതി കണ്ടെത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നതെന്നതിനാല്‍ തിയതി കണ്ടെത്തല്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ബാലചന്ദ്രകുമാർ ശബ്ദസന്ദേശങ്ങൾ ലാപ്‌ടോപ്പിൽ നിന്ന് പെൻഡ്രൈവിലേക്ക് മാറ്റിയെന്നാണ് പറയുന്നത്. ഈ ലാപ്‌ടോപ്പ് കണ്ടെത്താനായോ എന്നും കോടതി ചോദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+