ദിലീപിനെ ചേർത്ത് പിടിച്ച് ലിബർട്ടി ബഷീർ; 'അങ്ങനെ ലിബർട്ടി ബഷീറും കുപ്പിയിൽ', ഫോട്ടോയ്ക്ക് കമന്റുകളുടെ പൂരം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയ സിനിമക്കാരിൽ ഒരാളാണ് നിർമ്മാതാവ് ലിബർട്ടി ബഷീർ. കേസിൽ ദിലീപിനെതിരെ ചാനൽ ചർച്ചകളിൽ കടുത്ത ഭാഷയിൽ തന്നെ പലപ്പോഴും ലിബർട്ടി ബഷീർ തുറന്നടിച്ചിട്ടുണ്ട്. അതിജീവിതയോട് ദിലീപിനും ഇപ്പോഴത്തെ ഭാര്യയായ നടി കാവ്യ മാധവനും കടുത്ത പകയായിരുന്നുവെന്നും അതിജീവിതയുടെ വിവാഹം മുടുക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ലിബർട്ടി ബഷീർ ആരോപിച്ചിരുന്നു.
ഇത്തരത്തിൽ ദിലീനെ കടന്നാക്രമിക്കുന്ന ലിബർട്ടി ബഷീർ ഇപ്പോൾ ദിലീപുമായി വീണ്ടും സൗഹൃദത്തിലായോ എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമായിരിക്കുന്നത്. അതിന് കാരണം ഒരു ഫോട്ടോ ആണ്. ഒരു പരിപാടിക്കിടെ ദിലീപിന്റെ കൈകളിൽ ചേർത്ത് പിടിച്ച് ലിബർട്ടി ബഷീർ നിൽക്കുന്നതാണ് ചിത്രം. ഫോട്ടോയ്ക്ക് താഴെ കമന്റുകളുടെ പൂരമാണ്.

'കേരള ബോക്സ് ഓഫീസ്' എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം പങ്കിട്ടിട്ടുള്ളത്. എവിടെ നിന്നുള്ള ചിത്രമാണെന്ന് വ്യക്തമല്ല. ചിത്രത്തിന് താഴെ നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. 'നടി ആക്രമിക്കപ്പെട്ട കേസിന് പിന്നിൽ ദിലീപ് ആണെന്ന് പറഞ്ഞ മഹാൻ അല്ലേ ഇയാൾ', ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ചിലരുടെ ചോദ്യം. ബഷീർക്കായ്ക്ക് സത്യം മനസിലായതാണോ അതോ അഭിനയിക്കുന്നതാണോ അല്ല ലിബർട്ടി ബഷീറും ദിലീപിന്റെ കുപ്പിയിൽ ആയോ എന്നിങ്ങനെയുള്ള കമന്റുകളും ഉണ്ട്.

ഒടുവിൽ ദിലീപ് നിരപരാധിയാണെന്ന സത്യം ലിബർട്ടി ബഷീറിന് മനസിലായിരിക്കുന്നുവെന്നാണ് ദിലീപ് അനുകൂലിയായ ഒരാളുടെ കമന്റ്. ദിലീപിന് ആരോടും പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലെന്നും നടനെ പിന്തുണക്കുന്ന ചിലർ കുറിച്ചു. നിങ്ങളെ കുറിച്ച് നിരന്തരം ചാനലിൽ വന്ന് സംസാരിച്ച ഇയാളെ ഒപ്പം നിർത്തരുതെന്നും ആപത്തിൽ കൂടെ നിൽക്കുന്നവരെ വേണം കൂട്ടാൻ,അല്ലാതെ ആപത്ത് സമയത്ത് തള്ളി പറയുന്നവരെ അല്ലെന്നുമായിരുന്നു ദിലീപിനെ അനുകൂലിച്ച് കൊണ്ടുള്ള മറ്റൊരു കമന്റ്.

എന്തായാലും സത്യങ്ങൾ തിരിച്ചറിയുമ്പോൾ തിരുത്തലുകൾ ആവാം എന്നും ദിലീപിനെ പിന്തുണയ്ക്കുന്നവർ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം ഇതെല്ലാം ദിലീപിന്റെ കാഞ്ഞ ബുദ്ധിയാണെന്നാണ് മറ്റു ചിലർ കുറിച്ചത്. ക്രിമിനൽ ദിലീപ് ഓരോ ശത്രുക്കളേയും തൻ്റെ ക്രിമിനൽ ബുദ്ധി കൊണ്ട് ഒതുക്കി വരികയാണ്,ദിലീപ് എന്ന മനുഷ്യൻ വലിയ ക്രിമിനൽ സ്വഭാവം ഉള്ള ആൾ ആണ് ,പുറമെ നല്ലത് കാണിച്ച് ഉള്ളിൽ തരികിടയാണെന്നാണ് മറ്റ് ചിലർ കുറിച്ചു.

'ഇത് ലിബർട്ടി ബഷീറിനെ കുപ്പിയിലാക്കി, 'രാഷ്ട്രീയക്കാരും സിനിമാകാരും ഇത്രേ ഒള്ളൂ', 'ബിസിനസിൽ സ്ഥിരം ശത്രുക്കളില്ല', ഇങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. ദിലീപ് അങ്ങോട്ട് കേറി ഫോട്ടോ എടുത്തതാണോ അതോ പണമിറങ്ങി തുടങ്ങിയോ എന്നുള്ള കമന്റുകളും ഉണ്ട്. എന്തായാലും ദിലീപോ ലിബർട്ടി ബഷീറോ ഈ ഫോട്ടോയെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇവരുടെ സോഷ്യൽ മീഡിയ പേജുകളിലും ഇത്തരമൊരു ചിത്രം പങ്കിട്ടിട്ടില്ല.

ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചത് അതിജീവിതയാണെന്ന തെറ്റിധാരണ ഇരുവർക്കും ഉണ്ടായിരുന്നുവെന്നും അതാണ് അവർക്ക് അതിജീവിതയോട് പകയ്ക്ക് കാരണമായതെന്നും ലിബർട്ടി ബഷീർ നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ മഞ്ജു വാര്യർക്ക് ആ ബന്ധത്തെ കുറിച്ച് നേരത്തേ അറിയാമായിരുന്നു. മീനാക്ഷിക്ക് രണ്ട് വയസ് പ്രായമുള്ളപ്പോൾ തന്നെ മഞ്ജു അക്കാര്യം മനസിലാക്കിയിരുന്നുവെന്നും ലിബർട്ടി ബഷീർ പറഞ്ഞിരുന്നു.

നടിയെ ആക്രമിക്കാൻ ദിലീപ് തന്നെയാണ് പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തതെന്നാണ് താൻ കരുതുനെന്നും അതിജീവിതയുടെ വിവാഹം മുടക്കാൻ വേണ്ടിയാണ് ദിലീപ് ശ്രമിച്ചതെന്നും ലിബർട്ടി ബഷീർ ആരോപിച്ചിരുന്നു. പൾസർ സുനിയുമായി പ്രണയം ഉണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നു അവർ നടത്തിയത്. എന്നാൽ നടിയെ ക്രൂരമായി പൾസർ സുനി ദ്രോഹിച്ചു. അതിജീവിത നിമയപരമായി നീങ്ങുമെന്ന് ദിലീപ് പ്രതീക്ഷിച്ചില്ലെന്നും ലിബർട്ടി ബഷീർ പറഞ്ഞിരുന്നു.

നേരത്തേ നടിയെ ആക്രമിച്ച കേസ് ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ളവരുടെ ഗൂഢാലോചനയാണെന്ന് ദിലീപും ആരോപിച്ചിരുന്നു. തുടർന്ന് നടനെതിരെ ലിബർട്ടി ബഷീർ മൂന്ന് വർഷം മുൻപ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 7 ന് ദിലീപിനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് തലശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ദിലീപിന് സമൻസ് അയച്ചിരുന്നു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications