Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് അത് ചെയ്യില്ല; അതിന്റെ ആവശ്യവും ഇല്ല: അദ്ദേഹം തിരിച്ച് വരും, വരുത്തും, വരണം: ജീജ സുരേന്ദ്രന്‍

സമീപകാലത്ത് വലിയ വിവാദങ്ങളിലൂടെ കടന്ന് പോയിട്ടുള്ള ഒരു പ്രസ്ഥാനമാണ് താരസംഘടനയായ അമ്മ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ചില നടികള്‍ നടത്തിയ വെളിപ്പെടുത്തലും തുടർന്നുണ്ടായ സംഭവ വികാസങ്ങളും സംഘടനയുടെ ഭരണസമിതിയുടെ കൂട്ടരാജിക്കാണ് ഇടയാക്കിയത്. എന്നാല്‍ അമ്മ എന്ന സംഘടന ഉള്ളതുകൊണ്ട് മാത്രം ബുദ്ധിമുട്ടില്ലാതെ ജീവിച്ചുപോകുന്ന നിരവധി കലാകാരന്മാർ ഇവിടെയുണ്ടെന്ന് പറയുകയാണ് നടി ജീജ സുരേന്ദ്രന്‍. അതോടൊപ്പം തന്നെ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീല് അത്തരമൊരു കൃത്യം ചെയ്തിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്നും അവർ പറയുന്നു.

ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടാകും. അവരുടെ കൂടെ അമ്മയും ഉണ്ടാകും, ഞാന്‍ അവിടെ സേഫ് ആണ്. നാളെ ഞാന്‍ പട്ടിണിയാണെന്ന് പറഞ്ഞാല്‍ അവർ എനിക്ക് കഞ്ഞി തരും എന്നുള്ള കാര്യം ഉറപ്പാണ്. ഞാന്‍ മരിച്ചിട്ട് അവർ പോയാല്‍ മതി. ഇപ്പോള്‍ അമ്മയിലുള്ള എല്ലാവരും സേഫ് ആണ്. നമ്മുടെ ഒരു ദുഃഖം അവിടെ പറഞ്ഞാല്‍ മതിയെന്നും ജീജ അഭിപ്രായപ്പെടുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

dileep-new

ബാബു രാജ്, ജയന്‍ ചേർത്തല എന്നിവരൊക്കെ സംഘടനയെ മികച്ച രീതിയില്‍ കൊണ്ടുനടക്കുന്നവരാണ്. ജയന്‍ ഇന്ന രാവിലെയടക്കം എന്നെ വിളിച്ചു. നമുക്കൊരു വേദനയുണ്ടെന്ന് പറഞ്ഞാല്‍ അവർ സഹായവുമായി എത്തും. നമ്മള്‍ പട്ടിണിയാവില്ല. കോവിഡിന്റെ സമയത്ത് നാല് മാസത്തേക്കുള്ള വീട്ടു സാധനങ്ങളാണ് എത്തിച്ചത്. അത് ആരെങ്കിലും അറിഞ്ഞോ. മമ്മൂട്ടിയും മോഹന്‍ലാലുമാണ് പൈസ കൊടുത്തത്.

ബിഗ് ബസാറില്‍ അമ്മയുടെ കാർഡുമായി പോയാല്‍ മതിയെന്ന് ഞങ്ങളോട് പറഞ്ഞു. അവിടെ ചെന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഇന്നുവരെ എന്റെ വീട്ടിലേക്ക് ഒരു കിലോ നെയ്യ് വാങ്ങിച്ചിട്ടില്ല. അരക്കിലോ, അല്ലെങ്കില്‍ കാല്‍ കിലോ വാങ്ങിക്കും. എന്നാല്‍ അവിടുന്ന് കിട്ടിയത് ഒരു കിലോയുടെ കുപ്പിയാണ്. ബിരിയാണ് അരി 4 കിലോ, മറ്റേ അരി 25 കിലോ തുടങ്ങി വീട്ടു സാധനങ്ങള്‍ മൊത്തം ഒരു പെട്ടിയിലാക്കി അവിടെ വെച്ചിട്ടുണ്ട്. ഇടവേള ബാബുവൊക്കെയാണ് അത് ചെയ്തത്. അക്കാര്യത്തില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും അവർ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയായി വന്നപ്പോള്‍ നമുക്കൊക്കെ വലിയ കണ്‍ഫ്യൂഷനായിരുന്നു. ദിലീപെന്ന വ്യക്തിയെ അറിയുന്ന ഒരു വ്യക്തി എന്ന നിലയില്‍ പറയുകയാണ് ദിലീപ് അത് ചെയ്യില്ല. അങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമില്ല. ചെയ്തോ ഇല്ലയോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ആ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

എന്നും ഞാന്‍ പ്രാർത്ഥിക്കുന്നത് അദ്ദേഹം യാതൊരു തെറ്റും ചെയ്തില്ലെന്ന രീതിയില്‍ കേസ് തീരണം, പഴയ രീതിയില്‍ ദിലീപിനെ കാണണം എന്നാണ്. അങ്ങനെ തിരിച്ച് വന്നാല്‍ ജനം അദ്ദേഹത്തെ സ്വീകരിക്കും. പഴയ രീതിയിലുള്ള സിനിമക്കും ന്യൂജന്‍ സിനിമക്കുമെല്ലാം ചേരുന്ന വ്യക്തിയാണ് അദ്ദേഹം. ദിലീപ് തിരിച്ച് വരും, വരുത്തും, വരണം എന്നേ ഞാന്‍ പറയുന്നുള്ളുവെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, മമ്മൂക്കയെ പോലെയൊക്കെ പുരുഷൻമാർ ലോകത്ത് എത്രപേരുണ്ടെന്നും അവർ ചോദിച്ചു. ആയിരത്തിൽ ഒന്ന് എന്ന് പോലൊരു മനുഷ്യനാണ്. മമ്മൂക്കയെ എനിക്ക് പരിചയപ്പെടുത്തിയത് നടി സുകുമാരിയാണ്. മമ്മൂട്ടിയെ കുറിച്ച് എല്ലാവരും പറയുന്ന സീരിയസ് ആയൊരാൾ എന്നതായിരുന്നു എനിക്ക് മനസിൽ . എന്നാൽ അങ്ങനെയല്ല, പുള്ളി സീരിയസാണെന്നൊരു സ്റ്റാറ്റസ് കീപ്പ് ചെയ്യുന്നുവെന്നല്ലാതെ ഭയങ്കര സ്നേഹനമുള്ള വ്യക്തിയാണ്. സുകുമാരി ചേച്ചിയോട് കാണിച്ച സ്നേമൊക്കെ ഓർക്കുമ്പോൾ അത് കൊതിച്ച് പോകുമെന്നും താരം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+