പൾസർ സുനി ശ്രീലക്ഷ്മിയോട് പറഞ്ഞ 'നല്ലകാര്യം',അതിനകത്തൊരു നല്ല കാര്യമുണ്ട്'; സജി നന്ത്യാട്ട്
നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് പല യാഥാർത്ഥ്യങ്ങളും തനിക്ക് അറിയാമെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. എന്നാൽ അതൊന്നും തനിക്ക് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും സജി പറഞ്ഞു. ഈ കേസിൽ ഒരു മോട്ടീവ് ഉണ്ട്, യഥാർത്ഥത്തിൽ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടതാണെന്നും സജി ആരോപിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'ഈ കേസിൽ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടതാണ്. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യവും എനിക്കറിയാം,പക്ഷെ എനിക്ക് പറയാൻ പറ്റില്ല. കൊക്കിന് കൊണ്ടതല്ല കൊള്ളിച്ചതാണ്. ഈ കേസിൽ ഒരു മോട്ടീവ് ഉണ്ട്. ശ്രീലക്ഷ്മി എന്ന് പറയുന്ന എന്തോ ഒരു വോയിസ് കേട്ടുവല്ലോ പൾസർ സൂനിയുടേത്. ഓഡിയോയിൽ പൾസർ സുനി ശ്രീലക്ഷ്മിയോട് പറയുന്നുണ്ട് ഞാൻ ഒരു നല്ല കാര്യം ചെയ്യാൻ പോവുകയാണെന്ന്. ശരിക്കും അതിനകത്ത് ഒരു നല്ല കാര്യം ഉണ്ട്. അത് എന്താണെന്ന് എനിക്കറിയാം പക്ഷെ ഞാനത് വെളിവാക്കുന്നില്ല.

നാദിർഷ ഒരു രാത്രിയിൽ എന്നെ വിളിച്ചു. അദ്ദേഹം കുറച്ച് കാര്യങ്ങൾ എന്നോട് പറഞ്ഞു. സത്യം പറഞ്ഞാൽ അന്നാണ് നാദിർഷയുടെ മനസ് ഇത്രയും സ്ഫടികം ആണെന്ന് തിരിച്ചറിഞ്ഞത്. നാദിർഷ പറഞ്ഞൊരു കാര്യമുണ്ട്. നടി ആക്രമിക്കപ്പെട്ടതിനു മുമ്പ് അമേരിക്കയിൽ ഒരു ഷോ ഉണ്ടായിരുന്നു, ആ പരിപാടിക്ക് പോകാൻ അതിജീിതയുടെ മാതാപിതാക്കൾക്ക് വിസ കിട്ടയില്ല. അവർ ദിലീപിനോടും നാദിർഷയോടുമാണ് പറഞ്ഞത് നോക്കിക്കോളണേയെന്ന്. അതീവീതയെ അത്ര വാത്സ്യത്തോടെയാണ് കെയർ ചെയ്ത് കൊണ്ട് പോയത്. ദിലീപിന് അങ്ങിനെയൊരു ലക്ഷ്യം ഉണ്ടായിരുന്നെങ്കിൽ അമേരിക്കയിൽ വെച്ച് ചെയ്താൽ പോരെയെന്നാണ് നാദിർഷ ചോദിച്ചത്.
നാദിർഷയെ ചോദ്യം ചെയ്തപ്പോൾ തന്നെ പോലീസിന് മനസിലായി ഇതിനകത്ത് ഒന്നുമില്ലെന്ന്. അപ്പോൾ നാദിഷയോട് പോലീസ് പറഞ്ഞു എടാ നിന്നോട് എനിക്ക് പറയാതിരിക്കാൻ പറ്റില്ല എനിക്കൊരു അബദ്ധം പറ്റിയടാ എന്ന് ദിലീപ് പറഞ്ഞെന്ന് മാത്രം പറഞ്ഞാൽ മതിയെന്ന്. അദ്ദേഹം പറഞ്ഞത് ഞാനൊരിക്കലും അത് പറയില്ലെന്നാണ്. ഞങ്ങൾ ഇരട്ട സഹോദരൻമാരെ പോലെയാണ് , അതുകൊണ്ട് ഞാനൊരിക്കലും അവനെ പെടുത്താൻ കൂട്ടുനിഷക്കില്ലെന്നും പറഞ്ഞു.
അതിനുശേഷം നാദിർഷയുടെ അനിയനെ വിളിച്ചു, നാദിർഷയെ കൊണ്ട് ഇത് പറയിച്ചില്ലെങ്കിൽ അന്വേഷണ സംഘം നാദിർഷയെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു. നാദിർഷയെ അറസ്റ്റ് ചെയ്യുമെന്നടക്കം വാർത്ത വന്നു, അത് കണ്ട് നാദിർഷയുടെ ഭാര്യ ബോധം കെട്ട് വീണു. പല ഗൂഢാലോചനകളും ഈ കേസിൽ കൊണ്ടുവരാൻ ശ്രമിച്ചു, അതെല്ലാം തവിടുപൊടിയായി.
ഭാര്യക്ക് പ്രശ്നമായപ്പോൾ നാദിർഷ അന്വേഷ ഉദ്യോഗസ്ഥോട് പറഞ്ഞു എൻറെ ഭാര്യ മരിച്ചുപോയാൽ നിങ്ങളായിരിക്കും ഉത്തരവാദികൾ എന്ന്. ദിലീപ് എന്റെ ഇരട്ട സഹോദരനാണ്, എന്റെ രക്തം കൊണ്ട് മാത്രമേ ബന്ധമില്ലാള്ളൂ , അവന് ദോഷം ചെയ്യാൻ ശ്രമിക്കില്ലെന്ന്.
എന്റെ ഹൃദയത്തിൽ യഥാർത്ഥ സംഭവം ഉള്ളതുകൊണ്ട് ഞാൻ ഇത് കാണുമ്പോൾ ശരിക്കും ഇടക്ക് ചിരിക്കാറുണ്ട്. ദിലീപിനുള്ള വിട്ടുവീഴ്ച മനോഭാവം ഭയങ്കരമാണെന്ന് നാദിർഷ എന്നോട് പറഞ്ഞിട്ടുണ്ട്. നാദിർഷയുടെ കേശു എൻ്റെ നാഥൻ എന്ന പടത്തിലെ നായകൻ ആദ്യം അലൻസിയറായിരുന്നു. എന്നാൽ അദ്ദേഹം പിന്നീടെന്തോ കേസിലൊക്കെ പെട്ട് പ്രശ്നമായി.
അങ്ങനെയാണെന്നുണ്ടെങ്കിൽ ഇന്ദ്രൻസിനെ നോക്കാം എന്ന് പറഞ്ഞു .അതിനിടയിൽ ഒരു ദിവസം ദിലീപ് വിളിച്ചിട്ട് നാദിർഷയോട് ഒരു ഹോട്ടലിലേക്ക് വരാൻ പറഞ്ഞു. ഹോട്ടലിലേക്ക് പോയപ്പോൾ നാദിർഷ കണ്ടത് കേശുവിൻ്റെ ക്യാരക്ടർ പോലെ ദിലീപ് മേക്കപ്പ് ചെയ്ത് നിൽക്കുന്നതാണ്.
നിന്റെ മനസ്സിലെ ഈ ക്യാരക്ടർ ഇതാണോ ആണെങ്കിൽ ഞാൻ ഇതിൽ അഭിനയിച്ചോട്ടെയെന്ന് ചോദിച്ചു. നാദിഷായുടെ സ്വഭാവം എന്ന് പറഞ്ഞാൽ അങ്ങനെ ഏതെങ്കിലും സ്വാർത്ഥ താല്പര്യത്തിന് വേണ്ടി എത്തിക്സ് വിടുന്ന ആളല്ല. പുള്ളിക്കാരൻ എന്നോട് പറഞ്ഞത് ദിലീപ് ഒരിക്കലും ചെയ്യില്ല എന്നാണ്. അവനെ എനിക്കറിയുന്നത് പോലെ ലോകത്ത് ആർക്കും അറിയില്ലെന്ന്. അവൻ ചെയ്തിട്ടുണ്ടെങ്കിൽ ആദ്യം അവന്റെ കരണക്കുട്ടിക്ക് ചെരിപ്പ് കൊണ്ട് അടിക്കുന്നത് ഞാനായിരിക്കുമെന്ന്.












Click it and Unblock the Notifications