Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് ഇന്ന് വിധി ദിനം... ഇന്നില്ലെങ്കില്‍ ഇനിയില്ല?

ഹൈക്കോടതിയില്‍ ഇതു മൂന്നാം തവണയാണ് ദിലീപ് ജാമ്യഹര്‍ജി നല്‍കുന്നത്

Recommended Video

cmsvideo
    ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും | Oneindia Malayalam

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് ഇന്നു വിധി ദിനം. രണ്ടു മാസത്തിലേറെയായി ജയിലിലുള്ള ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നാണ് വിധി പറയുന്നത്. ഇതു അഞ്ചാം തവണയാണ് ദിലീപ് ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി രാവിലെ ഹര്‍ജി പരിഗണിക്കും.

    നേരത്തേ രണ്ടു തവണ വീതം ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍ പുറത്തിറങ്ങാനുള്ള അസ്തമിക്കും എന്നതിനാല്‍ ഒരിക്കല്‍ക്കൂടി ദിലീപ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിക്കുകയായിരുന്നു.

     11ാം പ്രതി

    11ാം പ്രതി

    നിലവില്‍ നടിയെ ആക്രമിച്ച കേസിലെ 11ാം പ്രതിയാണ് ദിലീപ്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.

    എന്തിന് വീണ്ടും വന്നു?

    എന്തിന് വീണ്ടും വന്നു?

    സപ്തംബര്‍ 19നാണ് ദിലീപ് ഹൈക്കോടതിയില്‍ മൂന്നാം തവണയും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്തിന് വീണ്ടും വന്നുവെന്ന് അന്ന് കോടതി ചോദിക്കുകയും ചെയ്തിരുന്നു.

    വാദം കേട്ടില്ല

    വാദം കേട്ടില്ല

    ദിലീപിന്റെ അഭിഭാഷകരുടെ വാദം അന്നു കോടതി കേട്ടിരുന്നില്ല. രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയ സാഹചര്യം മാറിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

    അന്വേഷണം തുടരുകയാണ്

    അന്വേഷണം തുടരുകയാണ്

    നടിയെ ആക്രമിച്ച കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. കസ്റ്റഡി കാലാവധി മാറ്റിയതല്ലാതെ നിലവിലെ സാഹചര്യത്തില്‍ എന്തു മാറ്റമാണ് ഉണ്ടായതെന്നും അന്നു കോടതി ചോദിച്ചിരുന്നു.

    സ്വാഭാവിക ജാമ്യം

    സ്വാഭാവിക ജാമ്യം

    രണ്ടു മാസത്തിലേറെയായി ജയിലിലുള്ള ദിലീപിനു സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് പ്രതിഭാഗം ഹര്‍ജിയില്‍ പറയുന്നത്. തന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും എഡിജിപി ബി സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നും ഇതില്‍ ആരോപിക്കുന്നുണ്ട്.

    ശ്രീകുമാര്‍ മേനോന് ശത്രുത

    ശ്രീകുമാര്‍ മേനോന് ശത്രുത

    പരസ്യസംവിധായകനായ ശ്രീകുമാര്‍ മേനോന് തന്നോടു ശത്രുതയുണ്ട്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീച്ചിട്ടില്ല, ഇനി സ്വാധീനിക്കുകയുമില്ലെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു

     പ്രൊജക്ടുകള്‍ മുടങ്ങി

    പ്രൊജക്ടുകള്‍ മുടങ്ങി

    താന്‍ ജയിലിലായതു മൂലം 50 കോടിയോളം രൂപയുടെ പ്രൊജക്ടുകള്‍ അവതാളത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

    പുതിയ തെളിവുകളില്ല

    പുതിയ തെളിവുകളില്ല

    അന്വേഷണം അവസാന ഘട്ടത്തിലാണ്. കേസില്‍ തനിക്കെതിരേ പുതിയ തെളിവുകളൊന്നും കണ്ടെത്താന്‍ അന്വേഷണസംഘത്തിനു സാധിച്ചിട്ടില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

    പ്രോസിക്യൂഷന്‍ എതിര്‍ക്കും

    പ്രോസിക്യൂഷന്‍ എതിര്‍ക്കും

    കഴിഞ്ഞ നാലു തവണയും ദിലീപിന്റെ ജാമ്യം തടഞ്ഞ പ്രോസിക്യൂഷന്‍ ഇത്തവണയും അതിനു തന്നെയാണ് ശ്രമിക്കുന്നത്. പ്രോസിക്യൂഷന്‍ വിശദമായ റിപ്പോര്‍ട്ട് ഇന്നു കോടതിയില്‍ സമര്‍പ്പിക്കും.

    സാധ്യതകള്‍ കുറവ്

    സാധ്യതകള്‍ കുറവ്

    കോടതിയുടെ അന്നത്തെ പരാമര്‍ശവും നിരീക്ഷണവുമെല്ലാം ദിലീപിനു ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നതിന്റെ സൂചനയാണെന്നാണ് വിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+