Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറുതേ ദിലീപിനെ സംശയിച്ചു... ദിലീപ് കുറ്റക്കാരനല്ല, ക്ലീന്‍ ചിറ്റ് നൽകി!

ദിലീപിന്‍റെ കുമരകത്തെ ഭൂമി കൈയ്യേറിയതാണെന്ന ആരോപണം ശക്തമായിരുന്നു.

കോട്ടയം : ദിലീപിന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ ഭൂമിയില്‍ കൈയ്യേറ്റമില്ലെന്ന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. നടന്‍ കായല്‍ ഭൂമി കൈയ്യേറിയിട്ടുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്ന് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കുമരകത്തെ ഭൂമി വാങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടതിന് ശേഷം താരം മറിച്ചു വില്‍ക്കുകയായിരുന്നു.

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെയാണ് ദിലീപിന്റ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്തിനെക്കുറിച്ചുമുള്ള അന്വേഷണം ആരംഭിച്ചത്. കുമരകത്ത് കായല്‍ ഭൂമി കൈയ്യേറിയെന്ന ആരോപണവും ശക്തമായിരുന്നു. ആരോപണത്തെ തുടര്‍ന്നാണ് ഭൂമി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടത്.

കൈയ്യേറ്റമില്ലെന്ന് റിപ്പോര്‍ട്ട്

കൈയ്യേറ്റമില്ലെന്ന് റിപ്പോര്‍ട്ട്

കുമരകത്ത് ദിലീപ് കായല്‍ ഭൂമി കൈയ്യേറിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ജില്ലാ കലക്ടര്‍ സിഎ ലത റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.

അറസ്റ്റിലായതിന് പിന്നാലെ ഉയര്‍ന്ന ആരോപണം

അറസ്റ്റിലായതിന് പിന്നാലെ ഉയര്‍ന്ന ആരോപണം

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് താരത്തിന്റെ കുമരകത്തെ ഭൂമി കൈയ്യേറിയതാണെന്നുള്ള ആരോപണം ഉയര്‍ന്നത്.

അന്വേഷണം നടത്താന്‍ ഉത്തരവിട്ടു

അന്വേഷണം നടത്താന്‍ ഉത്തരവിട്ടു

കായല്‍ കൈയ്യേറിയാണ് ദിലീപ് കുമരകത്തെ ഭൂമി സ്വന്തമാക്കിയതെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഭൂമിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉത്തരവിട്ടത്.

കൈയ്യേറ്റം കണ്ടെത്താന്‍ കഴിഞ്ഞില്ല

കൈയ്യേറ്റം കണ്ടെത്താന്‍ കഴിഞ്ഞില്ല

വകുപ്പ് മന്ത്രിയുടെ ഉത്തരവ് പ്രകാരം നടത്തിയ പരിശോധനയില്‍ കൈയ്യേറ്റം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജില്ലാ കലക്ടര്‍ സിഎ ലത റിപ്പോര്‍ട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ചു. കായല്‍ ഭൂമി കൈയ്യേറിയെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.

സര്‍ക്കാരിന് സമര്‍പ്പിക്കും

സര്‍ക്കാരിന് സമര്‍പ്പിക്കും

പുറമ്പോക്ക് കണിച്ച് മറിച്ചു വിറ്റു എന്ന് തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്തിയിട്ടില്ല. വെള്ളത്തിന്റെ ഒഴുക്കിന് അനുസരിച്ച് കായല്‍ ഭൂമി കേറിയും ഇറങ്ങിയും ഇരിക്കും. ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉടന്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും.

ജാമ്യം കിട്ടിയില്ല

ജാമ്യം കിട്ടിയില്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തില്ർ അറസ്റ്റിലായ ദിലീപിന് ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല. അതിനിടെ സംഭവമായി ബന്ധപ്പെട്ട ദിലീപിന്റെ ഭാര്യയും അഭിനേത്രിയുമായ കാവ്യാ മാധവനെയും അമ്മ ശ്യാമളയേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+