കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നും അവസാനിച്ചിട്ടില്ല... ഇനിയാണ് കളികള്‍, ദിലീപിന്റെയും പോലീസിന്റെയും അടുത്ത നീക്കം...

മുടങ്ങിപ്പോയ സിനിമകള്‍ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ദിലീപ്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ദിലീപ്. പോലീസിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് താരത്തിനു ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്‍ ജാമ്യം തടയാന്‍ ശക്തമായ വാദങ്ങള്‍ നിരത്തിയെങ്കിലും ഹൈക്കോടതി ഇവ തള്ളിയാണ് ദിലീപിനു ജാമ്യം അനുവദിച്ചത്.

85 ദിവസമാണ് ദിലീപിനു ആലുവ സബ് ജയിലില്‍ കഴിയേണ്ടിവന്നത്. പുറത്തിറങ്ങിയെങ്കിലും ഗദദിലീപിന് ഇനി വിശ്രമമില്ലാ നാളുകളാണ് വരാനിരിക്കുന്നത്, പോലീസിനും.

പിന്നില്‍ ദിലീപ് തന്നെ... സുനി എല്ലാം പറഞ്ഞു, ദൃശ്യങ്ങളും കാണിച്ചു... ചാര്‍ളിയുടെ രഹസ്യ മൊഴിപിന്നില്‍ ദിലീപ് തന്നെ... സുനി എല്ലാം പറഞ്ഞു, ദൃശ്യങ്ങളും കാണിച്ചു... ചാര്‍ളിയുടെ രഹസ്യ മൊഴി

അഞ്ചാം തവണ ജാമ്യം

അഞ്ചാം തവണ ജാമ്യം

ജാമ്യത്തിനായി നാലു തവണ കോടതിയെ സമീപിച്ചപ്പോഴും ദിലീപിനു നിരാശയായിരുന്നു ഫലം. എന്നാല്‍ അഞ്ചാം തവണ ഹൈക്കോടതി കനിഞ്ഞതോടെ താരം പുറത്തിറങ്ങുകയായിരുന്നു.

ഇനി തിരക്കേറിയ ദിനങ്ങള്‍

ഇനി തിരക്കേറിയ ദിനങ്ങള്‍

ജാമ്യം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ദിലീപെങ്കില്‍ ജാമ്യം നല്‍കിയതിന്റെ നിരാശയിലാണ് പോലീസ്. ദിലീപിനും പോലീസിനും ഇനിയുള്ള ദിവസങ്ങള്‍ തിരക്കേറിയതായിരിക്കുമെന്നതില്‍ സംശയമില്ല.

 സിനിമയിലേക്കുള്ള തിരിച്ചുവരവ്

സിനിമയിലേക്കുള്ള തിരിച്ചുവരവ്

കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉപാധികള്‍ ലംഘിക്കാതെ തന്നെ സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ജനപ്രിയ നായകന്‍.

സിനിമികള്‍ പാതിവഴിയില്‍

സിനിമികള്‍ പാതിവഴിയില്‍

നടിയെ ആക്രമിച്ച കേസില്‍ അപ്രതീക്ഷിതമായി ജയിലിലായതോടെ ദിലീപ് നായകനായ സിനിമകളും പാതി വഴിയില്‍ മുടങ്ങിയിരുന്നു. ഡിങ്കന്‍, കമ്മാരസംഭവം തുടങ്ങി മുടങ്ങിപ്പോയ സിനിമകള്‍ പൂര്‍ത്തിയാക്കാനാണ് ഇനി ദിലീപിന്റെ ശ്രമം.

പോലീസും തിരക്കില്‍

പോലീസും തിരക്കില്‍

കേസില്‍ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള തിരക്കിലാണ് അന്വേഷണസംഘം.

 പോലീസിനു വീഴ്ച

പോലീസിനു വീഴ്ച

ദിലീപിനെ അറസ്റ്റ് ചെയ്തിട്ടു 85 ദിവസം കഴിഞ്ഞിട്ടും ശാസ്ത്രീയ തെളിവുകളോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നത് പോലീസിന്റെ വീഴ്ചയായും വിമര്‍ശനമുയരുന്നുണ്ട്.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

കേസിലെ നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. ദിലീപിന്റെ ജാമ്യാപേക്ഷയെ ഓരോ തവണ എതിര്‍ക്കുമ്പോഴും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത് മൊബൈല്‍ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്നതായിരുന്നു.

പ്രതികള്‍ ആസൂത്രിതമായി ഒളിപ്പിച്ചു

പ്രതികള്‍ ആസൂത്രിതമായി ഒളിപ്പിച്ചു

മൊബൈല്‍ ഫോണ്‍ പ്രതികള്‍ ആസൂത്രിതമായി ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. ഫോണ്‍ കണ്ടെത്തുന്നതിനായി പലരെയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

മൊബൈല്‍ ഇല്ലാതെ കുറ്റപത്രം

മൊബൈല്‍ ഇല്ലാതെ കുറ്റപത്രം

മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍ ഇതില്ലാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം. മൊബൈല്‍ ഇല്ലെങ്കിലും കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് ദിലീപിനെ പൂട്ടാന്‍ പോലീസ് ശ്രമം തുടങ്ങിക്കഴിഞ്ഞു.

വീട്ടില്‍ വിശ്രമിച്ച് ദിലീപ്

വീട്ടില്‍ വിശ്രമിച്ച് ദിലീപ്

ഏറെ നാളുകള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയ ദിലീപ് ബുധനാഴ്ച ആലുവയിലെ വീടായ പത്മസരോവരത്തില്‍ വിശ്രമിച്ചു. രാത്രി ഭാര്യ കാവ്യ മാധവനോടൊപ്പം തന്റെ അഭിഭാഷകനായ രാമന്‍ പിള്ളയെ ദിലീപ് സന്ദര്‍ശിക്കുകയും ചെയ്തു.

വീട്ടിലേക്ക് സന്ദര്‍ശകര്‍

വീട്ടിലേക്ക് സന്ദര്‍ശകര്‍

ദിലീപിനെ കാണാന്‍ സിനിമാ മേഖലയിലെ പലരും കഴിഞ്ഞ ദിവസം വീട്ടിലെത്തി. നടി കെപിഎസി ലളിത, ഹരിശ്രീ അശോകന്‍, സംവിധായകരായ അരുണ്‍ ഗോപി, എബ്രിഡ് ഷൈന്‍ എന്നിവരെല്ലാം ദിലീപിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു.

English summary
Dileep's new move after bail in actress attacked case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X