കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ തിരിച്ചെടുത്തത് താരസംഘടനയുടെ മുന്‍ ജനറല്‍ ബോഡി... മോഹന്‍ലാലിന് പങ്കില്ലെന്ന് റിപ്പോര്‍ട്ട്!

ദിലീപിനെ തിരിച്ചെടുത്തത് മുന്‍ ജനറല്‍ ബോഡിയെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ എഎംഎംഎയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതില്‍ വിവാദം കത്തുമ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മാസങ്ങള്‍ക്ക് മുമ്പേ തയ്യാറാക്കിയ അജണ്ടയുടെ ഭാഗമായിട്ടാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അമ്മയുടെ മുന്‍ ഭരണസമിതിയും കുടുങ്ങിയിരിക്കുകയാണ്. മമ്മൂട്ടിയും ഇടവേള ബാബുവും ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇത് പുറത്തുവന്നിരിക്കുന്നത്.

ഇതോടെ വിഷയത്തില്‍ മമ്മൂട്ടിയും മറുപടി പറയേണ്ട അവസ്ഥയിലാണ്. നേരത്തെ തന്നെ ദിലീപിനെ തിരിച്ചെടുത്തത് നടപടി മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് ആരോപണമുണ്ട്. ഇതിനെ ശരിവെക്കുന്നതാണ് ഇത്. അതേസമയം നിരവധി നടിമാര്‍ അമ്മയില്‍ നിന്ന് ഡബ്ല്യുസിസിയില്‍ അംഗത്വ നേടിക്കഴിഞ്ഞു. കന്നഡ സിനിമാ മേഖലയില്‍ നിന്ന് വരെ അമ്മയ്‌ക്കെതിരെ പ്രതിഷേധം കത്തുന്നുണ്ട്. ദിലീപ് അമ്മയിലേക്കില്ലെന്ന് പറഞ്ഞിട്ടും ഈ വിവാദം തുടരുകയാണ്.

എല്ലാം മുന്‍കൂട്ടി തയ്യാറാക്കി

എല്ലാം മുന്‍കൂട്ടി തയ്യാറാക്കി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പുറത്താക്കിയ എഎംഎംഎ പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. ഇതിന്റെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ദിലീപിനെ പുറത്താക്കിയ തീരുമാനം ഒരുവര്‍ഷം മുമ്പേ തന്നെ അമ്മ നേതൃത്വം മരവിപ്പിച്ചിരുന്നുവെന്നാണ് രേഖയിലുള്ളത്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടി വസതിയില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാല്‍ പിന്നാലെ നടന്ന എക്‌സിക്യൂട്ടീവ് യോഗം ഈ തീരുമാനം റദ്ദാക്കുകയായിരുന്നു.

ജനറല്‍ ബോഡിയുടെ അജണ്ടയില്‍

ജനറല്‍ ബോഡിയുടെ അജണ്ടയില്‍

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം സംഘടനയുടെ ജനറള്‍ ബോഡി അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നാണ് രേഖയില്‍ നിന്ന് മനസിലാവുന്നത്. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചത്. ഈ റിപ്പോര്‍ട്ടില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന മമ്മൂട്ടിക്ക് വേണ്ടി സെക്രട്ടറി ഇടവേള ബാഹബു എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച് പാസാക്കിയാണ് റിപ്പോര്‍ട്ട് ജനറല്‍ ബോഡിയില്‍ വച്ചത്.

മമ്മൂട്ടി കുടുങ്ങി...

മമ്മൂട്ടി കുടുങ്ങി...

വിവാദത്തില്‍ തുടക്കം മുതല്‍ ഒഴിഞ്ഞ് നില്‍ക്കുന്നയാളാണ് മമ്മൂട്ടി. മോഹന്‍ലാലിന് നേരെയായിരുന്നു ആക്രമണം മുഴുവന്‍. എന്നാല്‍ രേഖകള്‍ പുറത്ത് വന്നതോടെ മമ്മൂട്ടി കുടുങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ അറിവും സമ്മതത്തോടും കൂടിയാണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചത് എന്നാണ് വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ അദ്ദേഹം മറുപടി പറയേണ്ടി വരും. ഇടവേള ബാബുവും കുടുങ്ങുന്ന ലക്ഷണമാണ് ഉള്ളത്. അതേസമയം ദിലീപിനെ തിരിച്ചെടുത്തതില്‍ പുതിയ പ്രസിഡന്റ് മോഹന്‍ലാലിന് പങ്കില്ലെന്ന് ഇതോടെ വ്യക്തമാക്കുകയും ചെയ്തു.

രഹസ്യ അജണ്ടയിലല്ല...

രഹസ്യ അജണ്ടയിലല്ല...

അജണ്ടയിലില്ലാതെ രഹസ്യ അജണ്ടയായാണ് ദിലീപിനെ തിരിച്ചെടുത്തതെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടോടെ ഇത് നേരിട്ട് തന്നെയാണ് പാസാക്കിയതെന്നാണ് വ്യക്തമാകുന്നത്. ജനറല്‍ ബോഡിക്ക് ഒരുമാസം മുമ്പ് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലെ ചര്‍ച്ചകളിലാണ് ഈ റിപ്പോര്‍ട്ട് അംഗീകരിച്ചതെന്നും രേഖയില്‍ നിന്ന് മനസിലാവുന്നുണ്ട്. സംഘടനാ റിപ്പോര്‍ട്ടിലെ ആറാം പേജിലാണ് ഇക്കാര്യമുള്ളത്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിക്കുന്നുവെന്നും കൂടുതല്‍ നിയമസാധ്യകള്‍ക്കായി തുടര്‍ നടപടികളെല്ലാം വാര്‍ഷിക പൊതുയോഗത്തിന്റെ പരിഗണനയ്ക്കായി മാറ്റിവെക്കുകയും ചെയ്യുകയായിരുന്നു.

മോഹന്‍ലാല്‍ രക്ഷപ്പെട്ടു

മോഹന്‍ലാല്‍ രക്ഷപ്പെട്ടു

മോഹന്‍ലാലിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ആളിക്കത്തുന്നത്. എന്നാല്‍ സംഘടനാ റിപ്പോര്‍ട്ടില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയാണ് ദിലീപിനെ തിരിച്ചെടുത്തതെന്ന് വ്യക്തമായതോടെ മോഹന്‍ലാല്‍ രക്ഷപ്പെട്ടിരിക്കുകയാണ്. മോഹന്‍ലാലിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കേണ്ട ഒരു സംഭവും അമ്മയില്‍ ഇല്ലെന്നും ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്. മുന്‍സമിതിയുടെ നിര്‍ദേശം അംഗീകരിക്കുക മാത്രമാണ് മോഹന്‍ലാല്‍ ചെയ്തത്. അതേസമയം മുമ്പത്തെ എക്‌സിക്യൂട്ടീവ് സമിതിയില്‍ രമ്യാ നമ്പീശന്‍ ഉണ്ടായിരുന്നു. എന്തുകൊണ്ട് അവര്‍ മിണ്ടിയില്ല എന്ന് ചോദ്യമുയരുന്നുണ്ട്. ഇവര്‍ അവെയ്‌ലബിള്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നില്ല എന്നും സൂചനയയുണ്ട്.

ബിഷപ്പിന്റെ വാദം പൊളിയുന്നു.... ജലന്ധര്‍ രൂപതയില്‍ പീഡനം കാരണം 18 പേര്‍ ശിരോവസ്ത്രം ഉപേക്ഷിച്ചു!!ബിഷപ്പിന്റെ വാദം പൊളിയുന്നു.... ജലന്ധര്‍ രൂപതയില്‍ പീഡനം കാരണം 18 പേര്‍ ശിരോവസ്ത്രം ഉപേക്ഷിച്ചു!!

ദിലീപിനെ തിരിച്ചെടുത്തതില്‍ കന്നഡ സിനിമാ ലോകത്തിന്റെ എതിര്‍പ്പ്, പ്രകാശ് രാജടക്കമുള്ളവര്‍ കത്തയച്ചു!ദിലീപിനെ തിരിച്ചെടുത്തതില്‍ കന്നഡ സിനിമാ ലോകത്തിന്റെ എതിര്‍പ്പ്, പ്രകാശ് രാജടക്കമുള്ളവര്‍ കത്തയച്ചു!

English summary
dileeps reentry was in the amma agenda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X