ദിലീപ് വീണ്ടും കോടതിക്കു മുന്നില്‍... വീഡിയോ കോണ്‍ഫറസിങ് വഴി ഹാജരാവും, ഇതാണ് കാരണം
ദിലീപിന്‍റെ ജാമ്യ ഹര്‍ജിയില്‍ അടുത്തയാഴ്ച കോടതി വിധി പറയും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്നു തീരും. കേസില്‍ ദിലീപ് ജയിലിലായിട്ട് ഇതിനകം 70 ദിവസം പിന്നിട്ടുകഴിഞ്ഞു. ഇതിനിടെ നാലു തവണ ജാമ്യം തേടി താരം കോടതികളെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ഇവയെല്ലാം തള്ളിപ്പോവുകയായിരുന്നു. ജൂലൈ 10നാണ് കൊച്ചിയില്‍ വച്ചു നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.

റിമാന്‍ഡ് നീട്ടും
റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ദിലീപിന്റെ റിമാന്‍ഡ് ഇന്ന് പുതുക്കും. 14 ദിവസത്തേക്ക് കൂടിയാണ് കാലാവധി പുതുക്കുക.

വീഡിയോ കോണ്‍ഫറന്‍സിങ്
പതിവുപോലെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി തന്നെയാണ് ഇന്നും ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക. രാവിലെ 11 മണിക്കാണ് താരത്തെ ഹാജരാക്കുകയെന്നാണ് വിവരം.

അഞ്ചാമത്തെ ജാമ്യാപേക്ഷ
ദിലീപ് നല്‍കിയ അഞ്ചാമത്തെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ രണ്ടു തവണയും താരത്തിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

വിധി അടുത്തയാഴ്ച
രണ്ടു ദിവസങ്ങളിലായാണ് ദിലീപിന്റെ ജാമ്യഹര്‍ജി കോടതി പരിഗണിച്ചത്. ചൊവ്വാഴ്ച പ്രതിഭാഗത്തിന്റെ വാദം കേട്ട കോടതി ബുധനാഴ്ച പ്രോസിക്യൂഷന്റെയും വാദങ്ങള്‍ കേട്ടിരുന്നു. പിന്നീട് വിധി പറയാന്‍ കോടതി മാറ്റുകയായിരുന്നു. പൂജ അവധി കഴിഞ്ഞ് അടുത്തയാഴ്ച ഹര്‍ജിയില്‍ കോടതി വിധി പറയുമെന്നാണ് റിപ്പോര്‍ട്ട്.

കുറ്റപത്രം
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഒക്ടോബര്‍ ഏഴിന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനു മുമ്പ് ജാമ്യം ലഭിച്ചില്ലെങ്കില്‍ ദിലീപിന് വിചാരണ തടവുകാരനായി ജയിലില്‍ കഴിയേണ്ടിവരും.

രഹസ്യമൊഴിയെടുക്കും
ദിലീപുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഗായിക റിമി ടോമിയുടേത് അടക്കം സിനിമാ മേഖലയിലെ നാലു പേരുടെ രഹസ്യമൊഴിയെടുക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

രഹസ്യമൊഴി നിര്‍ണായകം
കേസിനെ സംബന്ധിച്ചിടത്തോളം രഹസ്യമൊഴി ഏറെ നിര്‍ണായകമാണ്. സമ്മര്‍ദ്ദത്തിനു വഴി പിന്നീട് മൊഴി മാറ്റാന്‍ സാധ്യത കൂടുതലായതിനാലാണ് അന്വേഷണസംഘം രഹസ്യമൊഴിയെടുക്കുന്നത്.

പ്രോസിക്യൂഷന്‍ എതിര്‍ത്തു
ദിലീപിന്റെ ജാമ്യാപേക്ഷയെ ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. നടിയെ ആക്രമിക്കാന്‍ ഒന്നര കോടിയുടെ ക്വട്ടേഷനാണ് ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയതെന്നും പിടിക്കപ്പെട്ടാല്‍ മൂന്നു കോടി നല്‍കാമെന്നായയിരുന്നു കരാറെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

സാക്ഷികളെ സ്വാധീനിക്കുന്നതായി പ്രോസിക്യൂഷന്‍
ദിലീപ് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതിന്റെ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.












Click it and Unblock the Notifications