പുതിയ സംഘടന വരും.... തന്നെ കള്ളപ്പണക്കാരനെന്ന് വിളിച്ചവരോട് പുച്ഛമെന്ന് ദിലീപ്
തിയേറ്റര്‍ ഉടമകളുടെ സംഘടന തുടങ്ങുന്നത് നല്ല ഉദ്ദേശത്തോടെയാണെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. പുതിയ ഒരു കൂട്ടായാമയായി ഇതിനെ കണ്ടാല്‍ മതി.
കൊച്ചി: സിനിമ സമരം കലാകാരന്മാരെ അസ്വസ്ഥപ്പെടുത്തിയെന്ന് നടനു നിര്‍മ്മാതാവുമായ ദിലീപ്. സിനിമ തിയേറ്ററുകള്‍ അടച്ചിടരുതെന്നാണ് എന്റെ അപേക്ഷ. തിയേറ്റര്‍ ഉടമകളുടെ സംഘടന തുടങ്ങുന്നത് നല്ല ഉദ്ദേശത്തോടെയാണെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ ഒരു കൂട്ടായാമയായി ഇതിനെ കണ്ടാല്‍ മതി. തന്നെ കള്ളപ്പണക്കാരനെന്ന് വിളിച്ചത് പുച്ഛിച്ച് തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തില്‍ സമരം പിന്‍വലിക്കുന്നതായി എക്സിബിറ്റേഴ്സ് ഫെഡറേഷന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
ഞാന്‍ ന്യായത്തിന്റെ ഭാഗത്തു നിന്നു എന്ന് മാത്രമേയുള്ളൂ. ജനങ്ങള്‍ വിശ്രമത്തിന് വേണ്ടിയാണഅ തിയേറ്ററുകളില്‍ വരുന്നത്. അതുകൊണ്ട് അവര്‍ക്ക് സമാധാനത്തോടെ തിയേറ്ററില്‍ ഇരുന്ന് സിനിമ കാണാനുള്ള സൗകര്യം ഒരുക്കികൊടുക്കുക മാത്രമാണ് ലക്ഷ്യം. പുതിയ സംഘടനയുമായി വരുന്നത് ആരോടുമുള്ള വാശിയുടെയോാ പകയുടെയോ പുറത്ത് അല്ലെന്നും ദിലീപ് പറഞ്ഞു. സിനിമ സമരം ഒത്തു തീര്‍പ്പുമായി ബന്ധപ്പെട്ട ദിലീപിന്റെ ആദ്യപ്രതികരണമായിരുന്നു ഇത്.

പുതിയ സംഘടന
പുതിയ സംഘടന സിന്മയ്ക്ക് വേണ്ടിയുള്ള പുതിയ സംഘടനയായിരിക്കുമെന്ന് ദിലീപ് പറഞ്ഞു. തിയേറ്ററുകള്‍ അടച്ചിടുന്ന സ്ഥിതി ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയള സിനിമയുടെ ഭാവി
മലയാള സിനിമയുടെ ഭാവി ഇനി പുതിയ സംഘടന തീരുമാനിക്കുമെന്നും അമ്മയുടെയും ഫെഫ്ക്കയുടെയും പൂര്‍ണ്ണ പിന്തുണ സംഘടനയ്ക്കുണ്ടെന്നും ദിലീപ് വ്യക്തമാക്കി.

പ്രേക്ഷകര്‍ക്ക് സിനിമ കാണണം
ഞാന്‍ ന്യായത്തിന്റെ ഭാഗത്തു നിന്നു എന്ന് മാത്രമേയുള്ളൂ. ജനങ്ങള്‍ വിശ്രമത്തിന് വേണ്ടിയാണ് തിയേറ്ററുകളില്‍ വരുന്നത്. അതുകൊണ്ട് അവര്‍ക്ക് സമാധാനത്തോടെ തിയേറ്ററില്‍ ഇരുന്ന് സിനിമ കാണാനുള്ള സൗകര്യം ഒരുക്കികൊടുക്കുക മാത്രമാണ് ലക്ഷ്യമെന്നും ദിലീപ് പറഞ്ഞു.

ആരോടും വാശിയില്ല
പുതിയ സംഘടനയുമായി വരുന്നത് ആരോടുമുള്ള വാശിയുടെയോാ പകയുടെയോ പുറത്ത് അല്ലെന്നും ദിലീപ് പറഞ്ഞു.

അനേകകാലം
പുതിയ സംഘടന ഒരു ദിവസത്തേക്ക് വേണ്ടിയുള്ളതല്ല. എല്ലാവരും പുതിയ സംഘടനയെ പൂര്‍ണ്ണമായും പിന്തുണയ്ക്കണമെന്നും ദിലീപ് പറഞ്ഞു.

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്
സിനിമാ സമരം രൂക്ഷമായതിന് പിന്നില്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിലപാടെടുത്തിരുന്നു.

പിണറായി വിജയന്
സിനിമയിലെ സ്തംഭനാവസ്ഥയ്ക്ക് കാരണം ഫെഡറേഷന്റെ ഏകപക്ഷീയ നിലപാടാണെന്ന് പിണറായി വിജയന് വ്യക്തമാക്കിയതോടെ സംഘടന സമ്മര്‍ദ്ദത്തിലായിരുന്നു.

സമാന്തര സംഘടന
സമാന്തര സംഘടന രൂപീകരിക്കാനുള്ള നീക്കം ശക്തമായതും പ്രതിരോധത്തിലാക്കിയതോടെയാണ് സമരം പിന്‍വലിച്ചതായി എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പ്രഖ്യാപിച്ചത്.

ശത്രുതയില്ല
ലിബര്‍ട്ടി ബഷീറിന്റെ പ്രതികരണം എന്തായിരിക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ലിബര്‍ട്ടി ബഷീറിനും സംഘടനയിലേക്ക് സ്വാഗതം എന്നാണ് ദിലീപ് പറഞ്ഞത്.

കൂടെ
നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍, മള്‍ട്ടിപ്ലക്സ് ഉടമകള്‍, സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്, തിയേറ്റര്‍ ബിസിനസ്സിലുള്ള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ നിര്‍ത്തിയാണ് പുതിയ സംഘടനയുടെ രൂപീകരണം.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്












Click it and Unblock the Notifications