Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കാണിക്കുന്ന കോപ്രായങ്ങള്‍ അസ്സഹനീയം, 15 വർഷം പിറകില്‍: തിരിച്ച് വരാം, പക്ഷെ ഇക്കാര്യം ചെയ്യണം

മലയാള ചലച്ചിത്ര ലോകത്ത് മറ്റാർക്കും അവകാശപ്പെടാന്‍ സാധിക്കാത്ത തരത്തിലുള്ള തുടർ വിജയങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള താരമാണ് ദിലീപ്. എന്നാല്‍ ഇന്ന് തുടർ പരാജയങ്ങളാണ് ദിലീപിനെ വേട്ടയാടുന്നത്. പ്രതീക്ഷയോടെ എത്തിയ പല വമ്പന്‍ പ്രൊജക്ടുകളും തിയേറ്ററുകളില്‍ പരാജയമായി. നടി ആക്രമിക്കപ്പെട്ട കേസ് ദിലീപ് എന്ന നടന്റെ വ്യക്തി ജീവിതത്തിലും അഭിനയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും സിനിമകള്‍ പരാജയപ്പെടുന്നതിന് കേസ് കാരണമാകുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം രാമലീലയുടെ വിജയമാണ്.

മികച്ച ദിലീപ് സിനിമകള്‍ക്കായി കാത്തിരിക്കുന്ന ഒരു വലിയ പ്രേക്ഷകർ ഇന്നും ഇവിടെയുണ്ട്. എന്നാല്‍ ആ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ ദിലീപില്‍ നിന്നും ഉണ്ടാകുന്നില്ല എന്നതാണ് പരാജയത്തിന്റെ കാരണം. ഈ സാഹചര്യത്തിലാണ് ദിലീപ് സിനിമകളെ കുറിച്ച് രഗീത് ആർ ബാലന്‍ എന്നയാള്‍ മൂവിസ്ട്രീറ്റ് എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി മാറുന്നത്. 'ഇപ്പോഴും താൻ ഫീൽഡിൽ ഉണ്ടെന്ന് കാണിക്കാൻ ദിലീപ് എന്ന നടൻ ചെയ്യുന്ന കോപ്രായങ്ങൾ അസ്സഹനീയം ആണ്' എന്നാണ് രഗീത് കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

dileep-movie

ഒരു കാലത്ത് തിയറ്ററുകളില്‍ ആളെ നിറയ്ക്കാന്‍ കെല്‍പ്പുളള ഒരു താരം മാത്രമായിരുന്നില്ല ദിലീപ്. അതിനപ്പുറം മികച്ച അഭിനയശേഷിയും തന്റെതായ ശൈലിയുമുളള നടന്‍ എന്ന നിലയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിരുന്നു. സല്ലാപവും, ജോക്കറും, കഥാവശേഷനും, ഗ്രാമഫോണും, അരികെയും അങ്ങനെ വിരലിൽ എണ്ണാവുന്ന ചില സിനിമകളിൽ തനിക്കു കോമഡി മാത്രമല്ല ഇമോഷണൽ രംഗങ്ങളും അതി ഗംഭീരമായി അവതരിപ്പിക്കാൻ തനിക്കു കഴിയും എന്ന് തെളിയിച്ച ആളാണ് ദിലീപ്.

അതിഭാവുകത്വവും സ്ലാപ്‌സ്റ്റിക് കോമഡിയും നിറഞ്ഞ സിനിമകൾ ഒരുപാടുണ്ട് അദ്ദേഹത്തിന്. എന്നാൽ 2025 വർഷം ആയത് അദ്ദേഹം അറിഞ്ഞില്ലേ എന്നൊരു സംശയം ഉണ്ട് ഇന്നലെ പുറത്തിറങ്ങിയ പ്രിൻസ് &ഫാമിലി എന്ന സിനിമയിലെ പാട്ടു കണ്ടപ്പോൾ.പ്രായം മുഖത്തു നന്നായി അറിയാൻ കഴിയുന്നുണ്ട്. ഇപ്പോഴും ബോഡി ഗാർഡ് മൈ ബോസ് സിനിമയിലെ പോലെ ഉള്ള പാട്ടുകളുടെ ഒരു ശൈലി ആണ് അദ്ദേഹത്തിന് ഇഷ്ടം. നല്ല രീതിയിൽ ബോർ ആകുന്നുണ്ട്.. പഴയ പോലെ കോമഡികൾ ഒന്നും തന്നെ വർക്ക്‌ ആകുന്നുമില്ല.

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്നതാണ് കരിയറില്‍ ദിലീപിന് പലപ്പോഴും തിരിച്ചടിയാകുന്നത്. ഒരേ പാറ്റേണിലുളള ഫോര്‍മുല സിനിമകളുടെ തടവുകാരാനാണ് അദ്ദേഹം ഇപ്പോഴും. 2025 ൽ എത്തി നിൽക്കുമ്പോഴും മലയാള സിനിമയുടെ മാറ്റങ്ങൾ അദ്ദേഹം അറിയാതെ പോകുന്നത് ആണോ അതോ അറിഞ്ഞു കൊണ്ട് ഇങ്ങനെയൊക്കെ കാണിക്കുന്നത് ആണോ എന്നൊരു സംശയം ഉണ്ട്.. അത് അല്ല പ്രേക്ഷകർക്കു ഇതു മതി എന്നൊരു തോന്നൽ ഉണ്ടാകാം. അരിപ്പൊടി വീഴുന്ന കേക്ക് തട്ടി തെറിപ്പിക്കുന്ന എലിയുടെ പിറകെ ഓടുന്ന ഡബിൾ മീനിങ് കോമഡികൾ പിന്നെ ഒരു പട്ടിയും സിനിമയിൽ ഉടനീളം ഉണ്ടാകുക അങ്ങനെ ഒരേ പറ്റെർണിൽ ആണ് സഞ്ചാരം.

ഇപ്പോഴും താൻ ഫീൽഡിൽ ഉണ്ടെന്ന് കാണിക്കാൻ ദിലീപ് എന്ന നടൻ ചെയ്യുന്ന കോപ്രായങ്ങൾ അസ്സഹനീയം ആണ്. അദ്ദേഹം ഇപ്പോഴും 15വർഷം പിറകിൽ ആണ്..ഇപ്പോൾ ഉള്ള മലയാള സിനിമയുടെ കൂടെ ഓടി എത്താൻ അദ്ദേഹത്തിന് കഴിയുന്നുമില്ല. കമ്മാര സംഭവത്തിന്‍റെ പ്രമോഷന്‍ സമയത്ത് മുരളി ഗോപി പറഞ്ഞിട്ടുണ്ട്.. ദിലീപ് എന്ന നടൻ തന്റെ കഴിവിന്റെ 50% പോലും ഇത് വരെ എക്സ്പ്ലോര്‍ ചെയ്തിട്ടില്ല എന്ന്.

അതിനു ദിലീപ് എന്ന നടനും കൂടെ വിചാരിക്കണം.. തന്റെ പ്രേക്ഷകർക്കു ഇപ്പോഴും പഴം തൊലി തമാശകളും പോക്കറ്റിൽ കൈ ഇട്ടു കൊണ്ടുള്ള പ്രണയ ഗാനങ്ങളും അരിപ്പൊടി വീഴുന്ന കേക്ക് തട്ടി തെറിപ്പിക്കുന്ന എലിയുടെ പിറകെ ഓടുന്ന ഡബിൾ മീനിങ് കോമഡികൾ അല്ല വേണ്ടത് എന്നൊരു ചിന്ത ഉണ്ടാകണം. പണ്ടൊക്കെ വീട്ടിൽ അമ്മക്ക് ദിലീപ് സിനിമകൾ ഭയങ്കര ഇഷ്ടം ആയിരുന്നു.

എന്നാൽ ഇന്ന് ഒരൊറ്റ ദിലീപ് സിനിമകളും അമ്മ മുഴുവൻ കാണാൻ ഇരിക്കാറില്ല. ഇനി എങ്കിലും താങ്കളുടെ അടുത്ത് വരുന്ന നല്ല സ്ക്രിപ്റ്റുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.. സ്ക്രിപ്റ്റുകളിൽ ഫോഴ്സ് ഫുള്ളി താങ്കൾക്ക് ഇഷ്ടമുള്ള രംഗങ്ങൾ ആഡ് ചെയ്യാൻ പ്രഷർ നൽകാതെ അഭിനയ സാധ്യത ഉള്ള സിനിമകൾ തിരഞ്ഞെടുത്തില്ല എങ്കിൽ ഞങ്ങൾക്ക് കാണുവാൻ ഇപ്പോഴും ടീവിയിൽ മീശ മാധവനും സി ഐ ഡി മൂസയും ഗ്രാമഫോണും പാണ്ടിപ്പടയും എല്ലാം ഉണ്ട് എന്ന് ഒന്ന് ഓർക്കുക. അതൊക്കെ തന്നെ ഞങ്ങൾ വീണ്ടും കണ്ടു കൊള്ളാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+