കാവ്യയെക്കുറിച്ച് പറഞ്ഞത് ദിലീപിനെ ക്ഷുഭിതനാക്കി!! സിദ്ദിഖും താക്കീത് ചെയ്തു
അനുബന്ധ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
Recommended Video

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നവംബര്‍ 22ന് സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സംഭവത്തില്‍ ദിലീപിന് പങ്കുണ്ടായിരിക്കാമെന്ന് ആദ്യം സൂചിപ്പിച്ചത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനാണെന്ന് കുറ്റപത്രത്തില്‍ സപറയുന്നു. പള്‍സര്‍ സുനി ജയിലില്‍ നിന്നും ദിലീപിന് അയച്ച കത്ത് പുറത്തുവന്നതോടെ ഈ സംശയം ബലപ്പെട്ടതായും സഹോദരന്‍ മൊഴി നല്‍കിയെന്നും കുറ്റപത്രത്തിലുണ്ട്. ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് അന്വേഷണസംഘം കുറ്റപത്രം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്കെതിരേ ചുമതത്തിയ വകുപ്പുകളെല്ലാം ദിലീപിനെതിരേയും ചുമത്തിയിട്ടുണ്ട്.

സംശയം പ്രകടിപ്പിച്ച് നടിയുടെ സഹോദരന്‍
പള്‍സര്‍ സുനിയും സംഘവും കൊച്ചിയില്‍ വച്ചു നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചപ്പോള്‍ സംഭവത്തില്‍ ദിലീപിന് പങ്കുണ്ടായിരിക്കാമെന്ന് ആദ്യം സൂചന നല്‍കിയത് നടിയുടെ സഹോദരനാണന്ന് കുറ്റപത്രത്തില്‍ പറയുന്നു.
പിന്നീട് മുഖ്യ പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പുറത്തുവരികയും കൂടി ചെയ്തതോടെ ഇക്കാര്യം ഉറപ്പിച്ചുവെന്നും സഹോദരന്‍ മൊഴി നല്‍കിയെന്ന് കുറ്റപത്രത്തിലുണ്ട്.

ദിലീപ് നടിയെ ഭീഷണിപ്പെടുത്തി
ആക്രമിക്കപ്പെട്ട നടിയെ ദിലീപ് നേരിട്ടു ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിലുണ്ട്. കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ താരനിശയ്ക്കിടെയായിരുന്നു ഇതെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
ദിലീപ് നടിയെ ഭീഷണിപ്പെടുത്തുന്നതിന് നടന്‍ സിദ്ദിഖും ദൃക്‌സാക്ഷിയാണെന്നും കുറ്റപത്രത്തിലുണ്ട്.

സിദ്ദിഖും താക്കീത് ചെയ്തു
ദിലീപ് നടിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതിനു പിറകെ സിദ്ദിഖും നടിയെ താക്കീത് ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. കേസുമായി ബ്ന്ധപ്പെട്ട് നേരത്തേ അന്വേഷണസംഘം സിദ്ദിഖിന്റെ മൊഴിയെടുത്തിരുന്നു.
ദിലീപിനെ ആലുവ പോലീസ് ക്ലബ്ബില്‍ വച്ച് മണിക്കൂറുകളോളം അന്വേശണസംഘം ചോദ്യം ചെയ്ത ദിവസവും കാര്യങ്ങള്‍ തിരക്കി സിദ്ദിഖ് പോലീസ് ക്ലബ്ബിലെത്തിയിരുന്നു.

അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു
കൃത്യത്തിനു പിന്നില്‍ ദിലീപായിരിക്കാമെന്നു തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നതായി നടിയുടെ സഹോദരന്‍ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. മാത്രമല്ല ദിലീപിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായും കുറ്റപത്രത്തിലുണ്ട്.
നടിയുടെ സഹോദരന്റെ ഈ മൊഴിയെ തുടര്‍ന്നാണ് ദിലീപിനെതിരേ അന്വേഷണം നടത്താന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും പോലീസ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ദിലീപിന്റെ ഭീഷണിക്കു കാരണം
അമ്മയുടെ താരനിശയ്ക്കിടെ ദിലീപ് നടിയെ ഭീഷണിപ്പെടുത്താനുള്ള കാരണവും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ താരനിശയ്ക്കിടെ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യാ മാധവനെക്കുറിച്ച് നടി സിനിമാ മേഖലയിലെ മറ്റു ചിലരോട് പറഞ്ഞിരുന്നു. ഇക്കാര്യം കാവ്യ ദിലീപിനെയും സിദ്ധിഖിനെയും അറിയിക്കുകയും ചെയ്തു. ക്ഷൂഭിതനായ ദിലീപ് നടിയെ ദിലീപ് നടിയെ പരസ്യമായി വിളിച്ച് ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സിദ്ദിഖ് നടിയോടു പറഞ്ഞത്
ദിലീപ് നടിയെ പരസ്യമായി ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനെല്ലാം സിദ്ദിഖ് സാക്ഷിയായിരുന്നു.
ദിലീപിന്റെ ഭീഷണിക്കു പിന്നാലെയായിരുന്നു സിദ്ദിഖിന്റെ താക്കീത്. കാവ്യയെക്കുറിച്ച് ഇനി മറ്റുള്ളവരോട് ഒരു കാര്യങ്ങളും പറഞ്ഞു പരത്തരുതെന്നു സിദ്ദിഖ് നടിയെ താക്കീത് ചെയ്തിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.
ഈ സംഭവമാണ് നടിയെ ആക്രമിക്കാനുള്ള സംഭവങ്ങളിലേക്കു നയിച്ചതെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.

വ്യക്തമായ നിര്‍ദേശം നല്‍കി
നടിയെ ഏതു തരത്തിലാണ് ആക്രമിക്കേണ്ടതെന്നും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുമെല്ലാം ദിലീപ് പള്‍സര്‍ സുനിക്ക് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. എത്തരത്തിലുള്ള ദൃശ്യങ്ങളാണ് ചിത്രികരിക്കേണ്ടതെന്നും ദിലീപ് സുനിക്കു നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഇതിലുണ്ട്.












Click it and Unblock the Notifications