Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തിന് കാവലിരുന്നു; ഒരു ദിവസത്തിന് ശേഷം മകളോടൊപ്പമെത്തി കീഴടങ്ങി

ദില്ലി: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് 24 മണിക്കൂർ മകളോടൊപ്പം മൃതദേഹത്തിന് കാവലിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് 24കാരനായ യുവാവ് രണ്ടുവയസുകാരി മകളുടെ മുമ്പിൽവെച്ച് ഭാര്യയേ കൊലപ്പെടുത്തിയത്. ദില്ലി കമലാ മാർക്കറ്റിന് സമീപമാണ് സംഭവം. കൊലപാതകത്തിന് ശേഷം ഞായറാഴ്ചയോടെ യുവാവ് പോലീസ് സ്റ്റേഷനിലെത്തി കൊലപാതകവിവരം അറിയിക്കുകയും ചെയ്തു.

ദില്ലി യൂണിവേഴിസിറ്റി കോളേജിൽ പ്യൂണായി ജോലി നോക്കുന്ന മുഹമ്മദ് കാമിൽ എന്ന യുവാവാണ് 22 കാരിയായ ഭാര്യ രേഷ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന കാമിലിന്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കലഹം പതിവ്

കലഹം പതിവ്

അയൽവാസിയായ യുവാവുമായി രേഷ്മയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു. കലഹം മൂർച്ഛിച്ചതിനെ തുടർന്ന് രേഷ്മ കുറച്ച് ദിവസങ്ങൾക്ക് മുൻപ് മകളെയും കൂട്ടി മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. സംഭവദിവസമാണ് രേഷ്മ തിരികെയെത്തുന്നത്. അന്ന് രാത്രി തന്നെ കമിൽ കൃത്യം നടത്തുകയായിരുന്നു. കഴുത്ത് ഞെരിച്ചാണ് കൊലപാതകം കാമിൽ ഭാര്യയെ കൊലപ്പെടുത്തിയത്.

സ്ത്രീധനത്തെച്ചൊല്ലി

സ്ത്രീധനത്തെച്ചൊല്ലി

രേഷ്മയ്ക്ക് അയൽവാസിയുമായി ബന്ധമുണ്ടെന്ന ആരോപണം അവരുടെ മാതാപിതാക്കൾ നിഷേധിച്ചു. സ്ത്രീധനത്തെച്ചൊല്ലി കാമിൽ രേഷ്മയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ശാരിരികമായി ഉപദ്രവം സഹിക്കാതെ വന്നപ്പോഴാണ് രേഷ്മ വീട് വിട്ട് ഇറങ്ങിയതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.

പ്രണയവിവാഹം

പ്രണയവിവാഹം

മൂന്ന് വർഷം മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു. വീട്ടുകാരുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് ഒന്നിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.

മകളെ മടിയിലിരുത്തി

മകളെ മടിയിലിരുത്തി

രണ്ടു വയസുകാരിയായ മകളുടെ കൺമുമ്പിൽവെച്ചാണ് കാമിൽ കൊലപാതകം നടത്തുന്നത്. കൊലപാതകശേഷം മകളെ മടിയിൽ വെച്ചുറക്കി ഒരു ദിവത്തോളം മൃതദേഹത്തിന് കാവലിരുന്നു. മകൾ വിശന്ന് കരഞ്ഞപ്പോൾ പാലുവാങ്ങി നൽകി. ഇതിന് ശേഷം പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങുകയായിരുന്നു.

 മറവ് ചെയ്യാൻശ്രമം

മറവ് ചെയ്യാൻശ്രമം

ഭാര്യയുടെ മൃതദേഹം മറവ് ചെയ്യണോ അതോ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തണമോയെന്ന് തീരുമാനിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഒരു ദിവസത്തോളം മൃതദേഹത്തിന് കാവലിരുന്നതെന്ന് കാമിൽ പറയുന്നു. കുട്ടിയുമായി സ്റ്റേഷനിലെത്തിയ കാമിൽ പറഞ്ഞത് വിശ്വസിക്കാൻ പോലീസുകാർ ആദ്യം കൂട്ടാക്കിയില്ല. ക്ഷീണിച്ച് അവശനായിരുന്ന കാമിൽ മദ്യലഹരിയിൽ പിച്ചുംപേയും പറയുകയാണെന്നായിരുന്നു ആദ്യം പോലീസ് കരുതിയിത്.

വീട്ടിലെത്തിയപ്പോൾ

വീട്ടിലെത്തിയപ്പോൾ

ഭാര്യയെ കൊലപ്പെടുത്തിയെന്ന വാദം കാമിൽ ആവർത്തിച്ചതിനെ തുടർന്ന് ഇയാളെയും കൂട്ടി പോലീസ് കമലാ മാർക്കററ്റിന് സമീപമുള്ള വീട്ടിൽ എത്തുകയായിരുന്നു. ബെഡ്ഡിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്. മൃതദേഹം നീല നിറത്തിലായിരുന്നു. പോലീസ് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ശ്വാസംമുട്ടിയാണ് രേഷ്മയുടെ മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

മകളെ ഏറ്റെടുക്കാതെ

മകളെ ഏറ്റെടുക്കാതെ

കൊലപാതകതം, ഗാർഹികപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കാമിലിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. രേഷ്മയുടെ മാതാപിതാക്കൾക്ക് മകളെ കൈമാറാൻ പോലീസ് ശ്രമിച്ചെങ്കിലും കുട്ടിയെ ഏറ്റെടുക്കാൻ അവർ തയാറായില്ല. ഒടുവിൽ കാമിലിന്റെ കുടുംബത്തെ രണ്ടുവയസുകാരിയെ പോലീസ് ഏൽപ്പിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+