ഇപ്പോള്‍ കൊല്ലപ്പെടും; മരണ ഭീതിയില്‍ ദില്‍നയുടെ ഫേസ്ബുക്ക് ലൈവ്, ഭര്‍ത്താവ് പറയുന്നത് മറ്റൊന്ന്
കോട്ടയം: വൈക്കത്ത് മരണഭീതിയില്‍ യുവതി ഫേസ്ബുക്ക് ലൈവ് കൊടുത്ത സംഭവത്തില്‍ ഭര്‍ത്താവ് പറയുന്നത് മറ്റൊന്ന്. മതംമാറി വിവാഹം ചെയ്ത മലപ്പുറം ജില്ലക്കാരിയായ ദില്‍ന അല്‍ഫോണ്‍സയാണ് തന്നെ ഭര്‍ത്താവ് പീഡിപ്പിക്കുന്നു, രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് ലൈവ് നല്‍കിയത്. ഇത് തട്ടിപ്പാണെന്ന് ഭര്‍ത്താവ് അഭിജിത്ത് ബാലന്‍ പറയുന്നു.
ദില്‍നയുടെ ഫേസ്ബുക്ക് ലൈവ് വൈറലായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടവര്‍ വിഷയം പോലീസിനെ അറിയിക്കുകയും വൈക്കം പോലീസെത്തി യുവതിയെ ആശുപത്രിയിലാക്കുകയും ചെയ്തു. കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോഴാണ് ദില്‍ന നാടകം കളിക്കുകയാണെന്ന് പറഞ്ഞത്.

തനിക്ക് ആരുമില്ല. സഹായിക്കണം-എന്നായിരുന്നു ദില്‍നയുടെ വാക്കുകളുടെ ചുരുക്കം. ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച താന്‍ കോഴിക്കോട് സ്വദേശിയായ അഭിജിത് ബാലന്‍ എന്നയാളെ വിവാഹം കഴിച്ചു. ഭര്‍ത്താവിന് കോട്ടയത്ത് ജോലി കിട്ടി. തുടര്‍ന്നാണ് ഇവിടെ എത്തിയതെന്നും ദില്‍ന ഫേസ്ബുക്ക് ലൈവില്‍ പറയുന്നു.
വിവാഹത്തിന് വേണ്ടി മതംമാറി ഹിന്ദുവാകുകയായിരുന്നുവെന്ന് ദില്‍ന പറഞ്ഞു. കോട്ടയം വൈക്കത്തെ റിസോര്‍ട്ടില്‍ മാനേജരായ അഭിജിത്ത് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ദില്‍ന പറഞ്ഞിരുന്നു. ഭര്‍തൃപിതാവും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.
വൈക്കം എസ്‌ഐ എം സാലിഹിന്റെ നേതൃത്വത്തിലെത്തിയ പോലീസാണ് ദില്‍നയെ ആശുപത്രിയിലെത്തിച്ചത്. തങ്ങള്‍ തമ്മിലുള്ള അഭിപ്രായ വിത്യാസത്തെ തുടര്‍ന്ന് വിവാഹ മോചനത്തിനുള്ള കേസ് കുടുംബ കോടതിയില്‍ നടക്കുകയാണെന്ന് അഭിജിത്ത് പറഞ്ഞു. ഇതിനിടെയാണ് റിസോര്‍ട്ടിലെത്തിയ ദില്‍ന വാതിലടച്ച് ഫേസ്ബുക്കില്‍ സഹായമഭ്യര്‍ഥിച്ചത്. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് അഭിജിത്തിന്റെ ആരോപണം.












Click it and Unblock the Notifications