കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിങ്കന്‍ മടങ്ങിയെത്തുന്നു... വിശുദ്ധ ബാലമംഗളത്തിലൂടെയല്ല, വെറും മംഗളത്തിലൂടെ

Google Oneindia Malayalam News

കോട്ടയം: ഇത് ഡിങ്കമതത്തിന്റെ കാലമാണെന്നാണ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ എവിടെ നോക്കിയാലും ഡിങ്ക സൂക്തങ്ങളും ഡിങ്ക സ്തുതികളും മാത്രം. എന്നാല്‍ യഥാര്‍ത്ഥ ഡിങ്കന്‍ മാത്രം എവിടേയും ഇല്ല.

ബാലമംഗളത്തില്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നു ഡിങ്കന്‍. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബാലമംഗളം പ്രസിദ്ധീകരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിപ്പിച്ചതോടെ അത് മുടങ്ങി.

എന്നാലിപ്പോള്‍ അനുകൂല സാഹചര്യം പരിഗണിച്ച് ഡിങ്കന്‍ വീണ്ടും എത്തുകയാണ്. പക്ഷേ ഡിങ്കമതക്കാരുടെ വിശുദ്ധഗ്രന്ധമായ ബാലമംഗളത്തിലൂടെ അല്ല, മംഗളം വാരികയിലൂടെ ആണെന്ന് മാത്രം.

ഡിങ്കന്‍

ഡിങ്കന്‍

മുപ്പത് വര്‍ഷത്തോം തുടര്‍ച്ചയായി ബാലമംഗളത്തില്‍ പ്രസിദ്ധീകരിച്ചുവന്ന കാര്‍ട്ടൂണ്‍ ആയിരുന്നു ഡിങ്കന്‍.

 നിന്നുപോയി

നിന്നുപോയി

2012 ല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബാലമംഗളത്തിന്റെ പ്രസിദ്ധീകരണം നിലച്ചു. ഇതോടെ ഡിങ്കന്‍ അപ്രത്യക്ഷനാകും എന്നാണ് എല്ലാവരും കരുതിയത്.

ഡിങ്കമതം

ഡിങ്കമതം

എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഡിങ്കന്റെ ശക്തമായ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. സാമ്പ്രദായിക മതങ്ങളേയും വിശ്വാസങ്ങളേയും പരിഹസിച്ചുകൊണ്ടാണ് 'ഡിങ്കമതം രൂപം കൊണ്ടത്'

സോഷ്യല്‍ മീഡിയയിലെ താരം

സോഷ്യല്‍ മീഡിയയിലെ താരം

സോഷ്യല്‍ മീഡിയ ആണ് ഡിങ്കനെ താരമാക്കിയത്. ഡിങ്കോയിസം എന്ന പേരിലും ഡിങ്കന്‍ എന്ന പേരിലും ഫേസ്ബുക്കില്‍ പേജുകള്‍ രൂപം കൊണ്ടു.

സ്രഷ്ടാവ്

സ്രഷ്ടാവ്

1983 ല്‍ ബാലമംഗളം എഡിറ്ററായിരുന്ന സോമശേഖരനാണ് ഡിങ്കന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന് രൂപം കൊടുത്തത്. ആര്‍ട്ടിസ്റ്റ് ബേബിയായിരുന്നു ഡിങ്കന് രൂപം നല്‍കിയത്.

തിരിച്ചെത്തുന്നു

തിരിച്ചെത്തുന്നു

ബാലമംഗളം പുന:പ്രസിദ്ധീകരണം തുടങ്ങുന്നില്ലെങ്കിലും മംഗളം വാരികയില്‍ ഡിങ്കന്‍ കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിയ്ക്കുമെന്ന് മംഗളം അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്.

എന്ന് വരും

എന്ന് വരും

ഫെബ്രവരി 22 ന് പുറത്തിറങ്ങുന്ന മംഗളം വാരികയിലാണ് ഡിങ്കന്‍ കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിച്ച് തുടങ്ങുന്നത്.

പങ്കിലക്കാട്

പങ്കിലക്കാട്

പങ്കിലക്കാട്ടിലെ വികൃതിയായ ഒരു എലിയായിരുന്നു ഡിങ്കന്. ചില അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടുപോയി പരീക്ഷങ്ങണങ്ങള്‍ക്ക് വിധേയനാക്കിയപ്പോഴാണ് ഡിങ്കന് അത്ഭുത സിദ്ധികള്‍ ലഭിച്ചത്.

ശക്തരില്‍ ശക്തന്‍

ശക്തരില്‍ ശക്തന്‍

പങ്കിലക്കാട്ടിലെ മൃഗങ്ങള്‍ക്കും ലോകത്തിലെ മനുഷ്യര്‍ക്കും ആപത്തില്‍ സഹായിയാണ് ഡിങ്കന്‍. ശക്തരില്‍ ശക്തന്‍, എതിരാളിയ്‌ക്കൊരു പോരാളി

പ്രതിഷേധം വരുമോ?

പ്രതിഷേധം വരുമോ?

ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയവരാണ് ഡിങ്കോയിസ്റ്റുകള്‍. ഇനി മംഗളത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചാലും പ്രതിഷേധം ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
Dinkan Cartoor to be published in Magalam Weekly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X