Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡിങ്കമതത്തിനും വികാരമുണ്ട്', സിനിമ ഉപേക്ഷിച്ച് ദിലീപ് മാപ്പ് പറയുക, ദേ പുട്ടുകടയിലും പ്രതിഷേധം

കൊച്ചി: ജനപ്രിയ നടന്‍ ദിലീപിനെ കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ടേ ഇനി ഡിങ്കോയിസ്റ്റുകള്‍ അടങ്ങുകയുള്ളൂ. പ്രതിഷേധം ദിലീപിന്റെ എറണാകുളത്തിലുള്ള ദേ പുട്ട് കടയില്‍ വരെ എത്തി. ദിലീപ് നായകനാകുന്ന 'പ്രൊഫസര്‍ ഡിങ്കന്‍' എന്ന ചിത്രം ഡിങ്കോയിസ്റ്റുകാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം നടക്കുന്നത്.

എല്ലാ മതത്തിനെയും പോലെ ഡിങ്ക മതത്തിനും വികാരം ഉണ്ടെന്നാണ് ഡിങ്കോയിസ്റ്റുകള്‍ പറയുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്റിന് മുന്നിലാണ് പ്രതിഷേധക്കാര്‍ നിരന്നത്. പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും ഡിങ്കമത വിശ്വാസികള്‍ പ്രതിഷേധിച്ചു. കണ്ടാല്‍ നര്‍മം തുളുമ്പുന്ന വാചകങ്ങളാണ് ഇവര്‍ ബാനറില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ദിലീപ് ആ സിനിമ ഉപേക്ഷിക്കണം, കൂടാതെ മാപ്പും പറയണം. അല്ലാതെ ഡിങ്കമത വിശ്വാസികള്‍ വെറുതെയിരിക്കില്ല.

ഡിങ്കമതത്തിനും വികാരമുണ്ട്

ഡിങ്കമതത്തിനും വികാരമുണ്ട്

ദിലീപ് നായകനാകുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രം ഡിങ്കോയിസ്റ്റുകാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം നടക്കുന്നത്.

സിനിമ ഉപേക്ഷിക്കണം

സിനിമ ഉപേക്ഷിക്കണം

ദിലീപ് ആ സിനിമ ഉപേക്ഷിക്കണം കൂടാതെ മാപ്പും പറയണമെന്ന് ഡിങ്കമത വിശ്വാസികള്‍ പറയുന്നു.

ദേ പുട്ടിനു മുന്നില്‍

ദേ പുട്ടിനു മുന്നില്‍

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്റിന് മുന്നിലാണ് പ്രതിഷേധക്കാര്‍ നിരന്നത്. പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും ഡിങ്കമത വിശ്വാസികള്‍ പ്രതിഷേധിച്ചു.

നര്‍മ്മം തുളുമ്പുന്ന വാചകങ്ങള്‍

നര്‍മ്മം തുളുമ്പുന്ന വാചകങ്ങള്‍

നര്‍മം തുളുമ്പുന്ന വാചകങ്ങളാണ് ഇവര്‍ ബാനറില്‍ എഴുതിവെച്ചിരിക്കുന്നത്. ഡിങ്കന്‍ ഉണ്ടെന്നും, ഡിങ്ക മതത്തിനും വികാരമുണ്ടെന്നും ഇവര്‍ പറയുന്നു. 'കപ്പ കഴിക്കാത്തവര്‍ ഞങ്ങളില്‍പ്പെട്ടവരല്ല', അല്ലിത് കുട്ടിക്കളിയല്ല ഡിങ്കന്‍ തന്റെ തിരുനാമം, പുട്ടുണ്ടാക്കും ഗോപാലാ ഡിങ്കനെ തൊട്ടു കളിക്കണ്ടാ..എന്നിങ്ങനെയാണ് ട്രോളുകള്‍.

ഡിങ്കന്‍ ഉണ്ട്!

ഡിങ്കന്‍ ഉണ്ട്!

മൂഷിക സേനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
ഡിങ്കന്‍ എന്ന ദൈവം ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്.

ഡിങ്കമതം

ഡിങ്കമതം

പരമ്പരാഗത മതങ്ങളുടെയും വിശ്വാസങ്ങളുടെയും അയുക്തികത ചൂണ്ടിക്കാട്ടുന്നതിനായി സോഷ്യല്‍ മീഡിയയില്‍ രൂപമെടുത്ത കൂട്ടായ്മായാണ് ഡിങ്കമതം.

ബാലമംഗളത്തിലെ ഡിങ്കന്‍

ബാലമംഗളത്തിലെ ഡിങ്കന്‍

ഡിങ്കന്‍ എന്നു കേട്ടതും അറിഞ്ഞതും ഒരുപക്ഷെ ബാലമംഗളത്തിലൂടെയാവാം. കുട്ടികളുടെ കളിക്കൂട്ടുകാരനായിരുന്നു ഡിങ്കന്‍. ഈ ഡിങ്കന്‍ എങ്ങനെ ദൈവമായി? കോമിക് താരത്തെ ദൈവമായി പ്രഖ്യാപിച്ചാണ് ഡിങ്കോയിസ്റ്റുകള്‍ പ്രതിഷേധിക്കുന്നത്.

പ്രൊഫസര്‍ ഡിങ്കന്‍

പ്രൊഫസര്‍ ഡിങ്കന്‍

ദിലീപിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധക്കാര്‍ രംഗത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങളും പരിഹസങ്ങളും ഉണ്ടായിരുന്നു

ഡിങ്കനെ അപമാനിച്ചു

ഡിങ്കനെ അപമാനിച്ചു

സിനിമകളും പുസ്തകങ്ങളും മതവികാരം വ്രണപ്പെടുത്തുന്ന ഇക്കാലത്ത് ശക്തരില്‍ ശക്തനും എതിരാളികള്‍ക്കൊരു പോരാളിയുമായ ഡിങ്കനെ അപമാനിച്ചു എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+