Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിസുന്ദരനായ ഡിങ്കോയിസ്റ്റ് യുവാവിന് പെണ്ണിനെ വേണം;ഡിങ്കഭഗവാന്‍ കനിയുമോ??

വളരെ വ്യത്യസ്തമായൊരു വിവാഹ പരസ്യം, 29 കാരനായ ഡിങ്കോയിസ്റ്റിന് വധുവിനെ തേടുന്നു. ഡിങ്കോയിസ്‌റ്റെന്ന രീതിയില്‍ രാജ്യം പ്രശ്‌നമല്ലെന്നും പരസ്യത്തില്‍ പറയുന്നു.


തൃശ്ശൂര്‍: വിവാഹ പരസ്യങ്ങളുടെ ദിനമാണ് ഞായറാഴ്ച പത്രങ്ങള്‍. മതവും ജാതിയും തൊലിയുടെ തുടങ്ങി പങ്കാളിക്കുണ്ടായിരിക്കേണ്ട ഗുണഗണങ്ങള്‍ മത്സരിച്ചെഴുതിയ പരസ്യങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല.അതിനിടയിലാണ് ഏറെ വ്യത്യസ്തമായൊരു പരസ്യം ശ്രദ്ധയില്‍പ്പെട്ടത്.സംഭവം വൈറലായിക്കഴിഞ്ഞു. ഡിങ്കോയിസ്റ്റ്, 29 അതി സുന്ദരന്‍, സ്വയം തൊഴില്‍,ഡിങ്കോയിസ്‌റ്റെന്ന രീതിയില്‍ രാജ്യം പ്രശ്‌നമല്ലെന്നും പരസ്യത്തില്‍ പറയുന്നു. ജാതി മത ഉപജാപകങ്ങളെ പൊതുവെ പോത്സാഹിപ്പിക്കാറില്ലല്ലൊ ഡിങ്കന്‍. ജാതി മത അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിക്കുന്ന ഡിങ്കമതം നിലവില്‍ വന്നിട്ട് കാലം കുറച്ചായി. ലക്ഷക്കണക്കിന് അനുയായികളുണ്ടെങ്കിലും ഡിങ്കോയിസ്റ്റിന്റെ വിവാഹ പരസ്യം പുറത്തുവരുന്നത് ഇതാദ്യമായാണ്.

ഒരുപാട് ആലോചനകള്‍ നടത്തിയെങ്കിലും മനസ്സിനിണങ്ങിയ ഡിങ്കോയിസ്റ്റിനെ കണ്ടു കിട്ടാത്തതിനാലാണ് ഇത്തരമൊരു പരസ്യം നല്‍കിയതെന്ന് പറവൂരില്‍ എഞ്ചിനീയറിങ്ങ സെന്റര്‍ നടത്തുന്ന റാസ്മിന്‍പറയുന്നു. മൂന്ന് പ്രാവശ്യം പെണ്ണുകാണാന്‍ പോയിരുന്നുവെങ്കിലും അവരാരും തന്റെ ചിന്താഗതിക്ക് ഇണങ്ങിയവരായിരുന്നില്ല. മതരഹിത ജീവിതം നയിക്കുന്നവരാണ് മാതാപിതാക്കള്‍. പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഫേസ് ബൂക്കില്‍ ഇട്ടതോടെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും റാസ്മിന്‍ പറയുന്നു.

Dinkan

പരമ്പരാഗത മത വിഭാഗങ്ങളെ ട്രോളാന്‍ വേണ്ടി രൂപപ്പെട്ടതാണ് ഡിങ്കോയിസം.മതത്തിന്റെ പേരില്‍ നടക്കുന്ന അനീതികളെ ഹാസ്യാത്മകമായും ക്രിയാത്മകമായും വിമര്‍ശിക്കുന്നതിനായി ഉടലെടുത്ത ഒരു സമാന്തര മതം. ബാലമംഗളത്തിലെ ചിത്രകഥാപാത്രമായ ഡിങ്കനിലൂടെയാണ് പാരമ്പര്യ മതങ്ങളെ ട്രോളുന്നു. ഡിങ്കന്‍ ദൈവമാകുമ്പോള്‍ ഡിങ്കന്റെ കഥ പ്രസിദ്ധീകരിച്ച ബാലമംഗളം വിശുദ്ധ ഗ്രന്ഥമാവുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+