Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ജന്‍റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്‍റെ മൃതദേഹം കണ്ടെത്തി!

ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ഇഷ്ട ടീമായ അര്‍ജന്‍റീന പരാജയപ്പെടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. അറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന്‍ ദിനു അലക്സ് (30) ന്‍റെ മൃതദേഹമാണ് മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു ക്രൊയേഷ്യയോടുള്ള മത്സരത്തില്‍ അര്‍ജന്‍റീന പരാജയപ്പെട്ടത്. ഇതോടെയാണ് ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് ദിനു മീനച്ചിലാറ്റില്‍ ചാടിയത്.

വാതുവെച്ചു

വാതുവെച്ചു

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദിനുവിനെ കാണാതായത്. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ദിനു സ്ഥാപനത്തിലെ മറ്റ് ജീവനക്കാരോട് അര്‍ജന്‍റീന ജയിക്കുമെന്ന് വാതുവെച്ചശേഷമായിരുന്നു വീട്ടിലേക്ക് മടങ്ങിയത്. വീട്ടിലേക്ക് വരുമ്പോള്‍ അര്‍ജന്‍റീനയുടെ ഒരു ജഴ്സിയും ദിനു വാങ്ങിയിരുന്നു. വീട്ടിലെത്തി രാത്രി മാതാപിതാക്കള്‍ക്കൊപ്പം ഇരുന്ന് ടിവി കണ്ടു. അര്‍ജന്‍റീന-ക്രൊയേഷ്യ മത്സരം തുടങ്ങിയതോടെ മാതാപിതാക്കള്‍ ഉറങ്ങാന്‍ പോയി.

കാണാതായി

കാണാതായി

പുലര്‍ച്ചെ 12.30 ഓടെ ടിവിയുടെ വെളിച്ചം കണ്ട് എഴുന്നേറ്റ് വന്ന പിതാവ് അലക്സ് ദിനുവിനോട് ഉറങ്ങാന്‍ പറഞ്ഞ് വീണ്ടും പോയി കിടന്നു. പുലര്‍ച്ചെ ദിനുവിന്‍റെ മുറിയില്‍ ലൈറ്റ് കണ്ട അമ്മ ചിന്നമ്മ പോയി നോക്കിയപ്പോള്‍ ദിനു മുറിയില്‍ ഇല്ലായിരുന്നു. മകനെ അന്വേഷിച്ച് നോക്കിയപ്പോഴാണ് അടുക്കള വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. കള്ളന്‍ കയറിയാതാകാമെന്ന് ഭയന്ന് ചിന്നമ്മ ഉറക്കെ കരഞ്ഞ് വിളിച്ചപ്പോള്‍ അലക്സാണ്ടര്‍ എത്തി. അതേസമയം ദിനു വന്നില്ല. തുടര്‍ന്ന് റൂമിലേക്ക് ഇരുവരും പോയപ്പോഴാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.

ഇനി ഇ ലോകത്ത്

ഇനി ഇ ലോകത്ത്

'ഇനി ഇ ലോകത്ത് തനിക്ക് കാണാന്‍ ഒന്നും ബാക്കിയില്ല. മരണത്തിന്‍റെ ആഴങ്ങളിലേക്ക് ഞാന്‍ പോവുകയാണ്. എന്‍റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തമില്ല' എന്നായിരുന്നു കുറിപ്പ്. ഇതേതുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. രാവിലെ നടത്തിയ അന്വേഷണത്തില്‍ പോലീസ് നായ വീടിന്‍റെ പുറകിലുള്ള മീനച്ചിലാറ്റിലെ അരങ്കത്ത് കടവില്‍ വന്നു നിന്നു. ഇതോടെയാണ് ആറ്റില്‍ ചാടിയിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. തുടര്‍ന്ന് ആറ്റില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കടുത്ത ഫാന്‍

കടുത്ത ഫാന്‍

അര്‍ജന്‍റീനയുടെ കടുത്ത ആരാധകനായ ദിനുവിന്‍റെ മുറിയില്‍ നിന്ന് ടീമിനോടുള്ള ആരാധന വ്യക്തമാക്കുന്ന കുറിപ്പുകളും മെസ്സിയുടെ ചിത്രങ്ങളുമെല്ലാം കണ്ടെടുത്തിട്ടുണ്ട്. കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരും കളിയാക്കുമെന്ന ഭയത്താലാകാം ദിനു ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. നേരത്തേയും ദിനു ആത്മഹത്യാ പ്രവണത കാണിച്ചിട്ടുണ്ട്. ഡിഗ്രി പരീക്ഷയില്‍ പരാജയപ്പെട്ടപ്പോള്‍ ദിനു നാടുവിട്ടിരുന്നു. പിന്നീട് പരീക്ഷ ജയിച്ച ശേഷമാണ് നാട്ടിലേക്ക് വന്നത്. ബിഎസ്സസി ബിരുദദാരിയാണ് ദിനു. എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+