എംപ്ലോയ്‌മെന്റിൽ നിന്നും നേരിട്ടുള്ള സേവനങ്ങൾ താൽകാലികമായി നിർത്തിവെച്ചിരിക്കുന്നു
കാസർഗോഡ്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ ഇന്ന് മുതൽ ഡിസംബർ 20 വരെ വേക്കൻസി ഒഴികെയുള്ള ഉദ്യോഗാർത്ഥികൾ നേരിട്ടെത്തുമ്പോൾ നൽകുന്ന സേവനങ്ങളും മറ്റു പ്രവർത്തനങ്ങളും ഉണ്ടാവില്ലെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
വാക്‌സിന്‍ വിരുദ്ധരും വെല്ലുവിളിക്കുന്നു; തുറന്ന സംവാദത്തിനു തയ്യാര്‍
എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ചുകളിൽ 2018- 2020 കാലയളവിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനാലാണ് ഇത്. രജിസ്ട്രേഷൻ, പുതുക്കൽ എന്നിവ ഓൺലൈനായി നടത്തുന്നതിന് തടസ്സമുണ്ടാവില്ല. 2017 സെപ്റ്റംബർ, ഒക്‌ടോബർ കാലയളവിൽ പുതുക്കൽ രേഖപ്പെടുത്തിയ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 28 വരെയും 2017 നവംബർ, ഡിസംബർ കാലയളവിൽ പുതുക്കൽ രേഖപ്പെടുത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് 2018 മാർച്ച് 31 വരെയും സമയം നീട്ടി നൽകും.

എസ്.സി/ എസ്.ടി വിഭാഗങ്ങൾക്കും ഗ്രേസ് പിരീഡിനോടൊപ്പം സമയം ദീർഘിപ്പിക്കും. ഈ കാലയളവിൽ നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ട ഉദ്യോഗാർത്ഥികൾക്കും ഓൺലൈനായി രജിസ്‌ട്രേഷാൻ/ അധിക യോഗ്യത ചേർക്കൽ എന്നിവ നടത്തുകയും പരിശോധനയ്ക്കായി നേരിട്ടെത്തുകയും ചെയ്യേണ്ടവർക്കും 2018 ഫെബ്രുവരി 28 വരെ സീനിയോറിറ്റിയോട് കൂടി ചേർത്ത് നൽകും












Click it and Unblock the Notifications