കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂറി ചെയര്‍മാന് പെരുന്തച്ഛന്‍ കോംപ്ലക്‌സെന്ന് ആഷിക് അബു

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിക് അബുവും രംഗത്ത്. ജൂറി ചെയര്‍മാനെ തെറിവിളിച്ച് കൊന്ന ട്രോളര്‍മാരുടെ നയമാണ് ആഷിക് അബുവും സ്വീകരിച്ചത്. ഏതായാലും ജൂറി ചെയര്‍മാന്‍ മോഹനന്‍ കാണിച്ചത് ഒട്ടും ശരിയായില്ലെന്നാണ് ആഷിക് അബു പറയുന്നത്. പ്രേമം സിനിമയ്ക്ക് ഒരു അവാര്‍ഡു പോലും കൊടുത്തില്ലെന്നത് പോട്ടേ..സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഒട്ടും ശരിയായില്ലെന്നാണ് ആഷിക് പറയുന്നത്.

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഉഴപ്പി ചെയ്ത സിനിമയാണ് പ്രേമം എന്ന് ജൂറി ചെയര്‍മാന്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇതിനെതിരെയാണ് ആഷിക് പ്രതികരിച്ചത്. ഉഴപ്പി ചെയ്ത സിനിമയാണ് സാര്‍ കേരളം മുഴുവന്‍ ഉത്സവം പോലെ കൊണ്ടാടിയതെന്ന് ആഷിക് പരിഹസിച്ചു. വളര്‍ന്നു വരുന്ന സംവിധായകന് കൊടുക്കാന്‍ പറ്റിയ നല്ല ഒന്നാന്തരം പ്രോത്സാഹനം ആയിപ്പോയിതെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

പ്രേമത്തിന് ആഷിക്കിന്റെ പിന്തുണ

പ്രേമത്തിന് ആഷിക്കിന്റെ പിന്തുണ

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിഭാഗത്തില്‍ പ്രേമം എന്ന സിനിമ ഒരു തരത്തിലും പരിഗണിച്ചിരുന്നില്ല. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ജൂറി ചെയര്‍മാന്റെ ഉത്തരമാണ് സിനിമാ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പ്രേമം സിനിമയ്ക്ക് ഒരു അവാര്‍ഡു പോലും കൊടുത്തില്ലെന്നത് പോട്ടേ..സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഒട്ടും ശരിയായില്ലെന്നാണ് ആഷിക് പറയുന്നത്.

ഉഴപ്പി ചെയ്ത സിനിമ

ഉഴപ്പി ചെയ്ത സിനിമ

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഉഴപ്പി ചെയ്ത സിനിമയാണ് പ്രേമം എന്ന് ജൂറി ചെയര്‍മാന്‍ പറയുകയുണ്ടായി. അതുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉത്സവം പോലെ കൊണ്ടാടിയ സിനിമ

ഇതിനെതിരെ ആഷിക് അബു പ്രതികരിച്ചതിങ്ങനെ. ഉഴപ്പി ചെയ്ത സിനിമയാണ് സാര്‍ കേരളം മുഴുവന്‍ ഉത്സവം പോലെ കൊണ്ടാടിയത്.

നല്ല പ്രോത്സാഹനം

വളര്‍ന്നു വരുന്ന സംവിധായകന് കൊടുക്കാന്‍ പറ്റിയ നല്ല ഒന്നാന്തരം പ്രോത്സാഹനം ആയിപ്പോയിതെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

പെരുന്തച്ഛന്റെ കോംപ്ലക്‌സ്

പെരുന്തച്ഛന്റെ കോംപ്ലക്‌സ്

ജൂറി ചെയര്‍മാന് പെരുന്തച്ഛന്‍ കോംപ്ലക്‌സാണെന്ന് ആഷിക് ഫേസ്ബുക്കില്‍ കുറിച്ചു.

ഒട്ടും ശരിയായില്ല

ഒട്ടും ശരിയായില്ല

ഒരു സിനിമ എഴുതി, സംവിധാനം ചെയ്ത്, കളര്‍ ചെയ്ത്, ജീവിതത്തിന്റെ വലിയൊരു സമയം ചിലവാക്കി ആ സിനിമ സൂപ്പര്‍ ഹിറ്റാക്കിയ ഒരു സാധാരണ ആലുവക്കാരന് നല്‍കിയ പ്രോത്സാഹനം ഇത്ര വില കുറഞ്ഞതായി പോയല്ലോ. ഒട്ടും സന്തോഷം നല്‍കുന്നതല്ല ഇതെന്നും ആഷിക് പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Director Aashiq abu support premam film and against jury chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X