കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമത്തിന് ഒരു പരിഗണനയും നല്‍കാത്തത് അനീതി തന്നെയാണെന്ന് ആഷിക് അബു

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ജൂറി ചെയര്‍മാനെതിരെ പ്രതികരിച്ച ആഷിക് അബു തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി വീണ്ടും പറഞ്ഞു. പ്രേമം എന്ന ഹിറ്റ് സിനിമയെ പരിഹസിച്ച ജൂറി ചെയര്‍മാന് പെരുന്തച്ഛന്‍ കോംപ്ലക്‌സാണെന്ന് ആഷിക് പറയുകയുണ്ടായി. എന്നാല്‍, താന്‍ പറഞ്ഞത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നാണ് ആഷിക് ഇപ്പോഴും പറയുന്നത്.

ജൂറി ചെയര്‍മാന് പെരുന്തച്ഛന്‍ കോംപ്ലക്‌സെന്ന് ആഷിക് അബുജൂറി ചെയര്‍മാന് പെരുന്തച്ഛന്‍ കോംപ്ലക്‌സെന്ന് ആഷിക് അബു

ആര്‍ക്ക് അവാര്‍ഡ് നല്‍കണം, നല്‍കാതിരിക്കണം എന്നൊക്കെ പൂര്‍ണമായും ജൂറിയുടെ തീരുമാനം തന്നെയാണ്. ആ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നു. എന്നാല്‍, ഒരു നല്ല സിനിമ ഉണ്ടാക്കുക എന്നത് കഷ്ടമുള്ള കാര്യം തന്നെയാണ്. ഒരു കലാകാരന്റെ അധ്വാനത്തെ ഉഴപ്പായി കണ്ട് അപമാനിക്കുന്നത് ശരിയല്ല. ആ സിനിമയെ ഒരു തരത്തിലും പരിഗണിച്ചില്ല എന്നത് അനീതിയാണെന്നും ആഷിക് പറയുന്നു.

aashiq-abu

ഒരു സിനിമ ഇഷ്ടപ്പെടാം, ഒരു കാരണവും കൂടാതെ ഇഷ്ടപ്പെടാതിരിക്കാം അതൊക്കെ സ്വാഭാവികം മാത്രമാണ്. കലാകാരന്മാര്‍ കടന്നുവന്ന കഷ്ടപാടുകളും ഒരു സിനിമ ചെയ്യാന്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയും ആരും കുറച്ച് കണ്ടതായോ, ഉഴപ്പി ചെയ്തുവെന്ന് പറഞ്ഞതായോ അറിവിലില്ല.

ആർക്ക് അവാർഡ്‌ നൽകണം, നല്കാതിരിക്കണം എന്നൊക്കെ പൂർണമായും ജൂറിയുടെ തീരുമാനം തന്നെയാണ്. ആ തീരുമാനത്തെ പൂർണ അർത്ഥത്തിൽ ബഹുമ...

Posted by Aashiq Abu onWednesday, March 2, 2016

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം സിനിമ ഇഷ്ടമായില്ലെങ്കില്‍ അതു പറയാം. കുറച്ചു കൂടി നന്നാക്കാമായിരുന്നുവെന്ന് പറയാം. അല്ലാതെ ഉഴപ്പി ചെയ്തുവെന്ന് പറഞ്ഞ് മോശമാക്കുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായം എന്നും ആഷിക് പറയുന്നു.

English summary
Director Aashiq abu facebook post talk about Alphonse putharen premam film
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X