കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃഭൂമി മനപൂര്‍വ്വം ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുമെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ആഷിക് അബു

  • By Sruthi K M
Google Oneindia Malayalam News

മാതൃഭൂമിക്കെതിരെയുള്ള പ്രതിഷേധത്തിനെതിരെ സംവിധായകന്‍ ആഷിക് അബുവും പ്രതികരിക്കുന്നു. മാതൃഭൂമി മാപ്പ് പറഞ്ഞിട്ടും അക്രമം തുടരുകയാണ്. പത്രം കത്തിച്ചും ഭീഷണി മുഴക്കിയുമാണ് പ്രതിഷേധം. പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ചാണ് മാതൃഭൂമിക്കെതിരെ പ്രതിഷേധം നടക്കുന്നത്. ഇതിനെക്കുറിച്ച് ആഷിക് അബു പറയുന്നതിങ്ങനെ..

ഒരു ജേര്‍ണലിസ്റ്റ് ഒരു പേജില്‍ വരുത്തിയ തെറ്റിന് മാതൃഭൂമി ഒന്നാം പേജില്‍ തന്നെ ക്ഷമാപണം നടത്തിയിട്ടും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലേ എന്നാണ് ആഷിക് അബു ചോദിക്കുന്നത്. പ്രമുഖ പത്രങ്ങളിലൊന്നായ മാതൃഭൂമി മനപൂര്‍വ്വം ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്യുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ആഷിക് ഫേസ്ബുക്കില്‍ കുറിച്ചു.

തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞിട്ടും പ്രശ്‌നം തീര്‍ന്നില്ല

തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞിട്ടും പ്രശ്‌നം തീര്‍ന്നില്ല

ഒരു ജേര്‍ണലിസ്റ്റ് ഒരു പേജില്‍ വരുത്തിയ തെറ്റിന് മാതൃഭൂമി ഒന്നാം പേജില്‍ തന്നെ ക്ഷമാപണം നടത്തിയിട്ടും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലേ എന്നാണ് ആഷിക് അബു ചോദിക്കുന്നത്.

വിശ്വസിക്കാന്‍ പറ്റില്ല

വിശ്വസിക്കാന്‍ പറ്റില്ല

പ്രമുഖ പത്രങ്ങളിലൊന്നായ മാതൃഭൂമി മനപൂര്‍വ്വം ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്യുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ആഷിക് ഫേസ്ബുക്കില്‍ കുറിച്ചു.

ഭീഷണി

സംഭവത്തിനു പിന്നാലെ മാതൃഭൂമി ജീവനക്കാര്‍ക്ക് പോലും വധഭീഷണിയാണ് എത്തുന്നത്. പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ചാണ് മാതൃഭൂമിക്കെതിരെ പ്രതിഷേധം നടക്കുന്നത്.

പ്രതിഷേധമിങ്ങനെ

പ്രതിഷേധമിങ്ങനെ

പ്രതിഷേധം എന്നത് ഇപ്പോള്‍ ഭീഷണിയും കൊലവിളിയുമാണെന്ന് ആഷിക് പറയുന്നു. അതൊരു അപകടകരമായ കാര്യമാണ്. ഈ ധാരണയ്ക്ക് ജാതി-മത-കക്ഷി വ്യത്യാസമില്ലാതെ പ്രീതിയേറി വരുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്താണ് സംഭവം?

എന്താണ് സംഭവം?

ജസ്റ്റിസ് കെമാല്‍ പാഷ ശരിയത്ത് നിയമം സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ വാര്‍ത്തയായി നല്‍കിയതാണ് വിവാദമായത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Director Aashiq abu facebook post talk about mathrubhumi issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X