കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചരിത്രപരമായ സമരം', എൽഡിഎഫിന്റെ മനുഷ്യമഹാ ശൃംഖലയില്‍ ആഷിഖ് അബു അടക്കമുളളവർ

Google Oneindia Malayalam News

കൊച്ചി: ഭരണഘടന സംരക്ഷിക്കു, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ കണ്ണി ചേര്‍ന്ന് സംവിധായകന്‍ ആഷിഖ് അബുവും. എറണാകുളത്ത് ഇടപ്പളളിയിലാണ് ആഷിഖ് അബു മനുഷ്യമഹാ ശൃംഖലയില്‍ ഭാഗമായത്. ചരിത്രപരമായ സമരമാണിതെന്ന് ആഷിഖ് അബു പ്രതികരിച്ചു.

ജനത ഒരു സമര കാലത്തിലൂടെയാണ് കടന്ന് പോകുന്നത്. ഏറ്റവും ആവേശകരമായി ഈ സമരം സംഘടിപ്പിക്കുന്നതില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ മുന്നേറ്റമാണ് നടത്തിയത്. എല്ലാ തരത്തിലുളള ജനങ്ങളേയും ഒരുമിച്ച് ചേര്‍ക്കാന്‍ ഇതിലൂടെ സാധിച്ചു. വലിയ ചരിത്ര പ്രാധാന്യമുളള സമരമായിട്ടാണ് താനിതിനെ കാണുന്നത്. പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ആഷിഖ് അബു പറഞ്ഞു.

ldf

സിനിമാ മേഖലയില്‍ നിന്ന് നിരവധി പ്രമുഖര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യ മഹാ ശൃംഖലയുടെ ഭാഗമായി. തിരുവനന്തപുരത്ത് സംവിധായകന്‍ കമല്‍, ബി ഉണ്ണിക്കൃഷ്ണന്‍, കൊച്ചിയില്‍ രാജീവ് രവി, കോഴിക്കോട് സാവിത്രി രാജീവന്‍ എന്നിവരടക്കം മനുഷ്യച്ചങ്ങലയുടെ ഭാഗമായി. ഇന്നസെന്റ്, മുകേഷ്, കെപിഎസി ലളിത, ഭാഗ്യലക്ഷ്മി അടക്കമുളളവരും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം കളിയിക്കാവിള വരെയാണ് എല്‍ഡിഎഫ് മനുഷ്യമഹാ ശൃഖല തീര്‍ത്തത്. നാല് മണിക്ക് ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. കാസര്‍കോഡ് എസ് രാമചന്ദ്രന്‍ പിളള ആദ്യ കണ്ണിയും തിരുവനന്തപുരത്ത് എംഎ ബേബി അവസാന കണ്ണിയുമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ മനുഷ്യ മഹാ ശൃംഖലയില്‍ കണ്ണി ചേര്‍ന്നു.

English summary
Director Aashiq Abu participated in LDF's human chain protest against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X