Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മ ജനാധിപത്യവിരുദ്ധമായ സംഘടനയെന്ന് ആഷിഖ് അബു, അമ്മയിൽ സംരക്ഷിക്കപ്പെടുന്നത് വ്യക്തിതാൽപര്യം!!

ജനാധിപത്യം തീരെയില്ലാത്ത സംഘടനയാണ് താരസംഘടനയായ അമ്മ എന്ന് സംവിധായകൻ ആഷിഖ് അബു. വ്യക്തിതാൽപര്യങ്ങളാണ് അമ്മയിൽ സംരക്ഷിക്കപ്പെടുന്നത് എന്നും ആഷിഖ് അബു തുറന്നടിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പോലീസ് അന്വേഷണത്തിൽ പ്രതീക്ഷയുണ്ട് എന്നും ആഷിഖ് അബു ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.

ഇതിന് മുമ്പും അമ്മയ്ക്കെതിരെ ആഷിഖ് അബു രംഗത്ത് വന്നിരുന്നു. ജനാധിപത്യപരമായി എന്തെങ്കിലും സംസാരിച്ചപ്പോള്‍ അപ്പോള്‍ തന്നെ വിലക്ക് എന്ന നിലപാട്. പൊതുസമൂഹവും സര്‍ക്കാരും ഇക്കാര്യം അറിയണമെന്ന് കരുതിയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. കോംപറ്റീഷന്‍ അതോറിറ്റി പോലെ സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യങ്ങളില്‍ ഒരു സ്ഥിരം സംവിധാനം ഇവിടെയും വേണമെന്ന് ആഷിഖ് അബു ജൂലൈ 1 ന് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ പറയുന്നു.

aashiq

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് അമ്മയ്ക്കെതിരെ ആഷിഖ് അബു രൂക്ഷമായ പ്രതികരണം നടത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവം താരസംഘടനയായ അമ്മയിൽ ചർ‌ച്ച ചെയ്യാത്തത് വൻ വിവാദമായിരുന്നു. എന്ന് മാത്രമല്ല നടിയെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തിയ ചില താരങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് അമ്മ ഭാരവാഹികൾ സ്വീകരിച്ചത്. ഇതും വൻ വിമർശനം ക്ഷണിച്ചുവരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+