ഡൗണ്‍ ടൗണിലേയ്ക്ക് പോകാന്‍ ആഹ്വാനവുമായി ആഷിക് അബു
കോഴിക്കോട്: കോഴിക്കോട് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത ഡൗണ്‍ ടൗണ്‍ ഹോട്ടലിലേയ്ക്ക് പോകാന്‍ ആഹ്വാനവുമായി സംവിധായകന്‍ ആഷിക് അബു രംഗത്ത്. ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നവെന്ന ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് യവുമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ച് തകര്‍ത്തത്.
ഡൗണ്‍ ടൗണിലേയ്ക്ക് പോകാന്‍ ഫേസ്ബുക്കിലൂടെയാണ് ആഷിക് അബു ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. ഹോട്ടലിന് തന്റെ പിന്തുണയും നല്‍കുന്നുണ്ട് ആഷിക്. സമകാലിക സംഭവങ്ങളില്‍ ഇടപെടുകയും തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്ന ചലച്ചിത്രകാരനാണ് ആഷിക് അബു.

യുവതി യുവാക്കള്‍ അടുത്തിടപഴകുന്നു എന്ന കാരണത്താല്‍ ഒക്ടോബര്‍ 24 നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റസ്റ്റോറന്‍ര് അടിച്ച് തകര്‍ത്തത്. കോഴിക്കോട് പിടി ഉ, റോഡില്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചതാണ് ഡൗണ്‍ ടൗണ്‍ ഹോട്ടല്‍.
ഹോട്ടല്‍ തകര്‍ത്തതിനെതിരെ ഓണ്‍ലൈനിലും അല്ലാതെയും പ്രതിഷേധം ശക്തമാണ്. നാട്ടുകാരുടെ സഹായത്തോടെ തന്നെ സംഭവ ദിവസം ഹോട്ടല്‍ പുതുക്കി പണിത് പ്രവര്‍ത്തനം പുനരാരംഭിയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഹോട്ടലിലെ തിരക്കേറിയതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications