Get Updates
Get notified of breaking news, exclusive insights, and must-see stories!

കോലി യഥാര്‍ത്ഥ ഹീറോയാണെന്ന് സംവിധായകന്‍ എബ്രിഡ് ഷൈന്‍

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്ക് മലയാളത്തിലെ പുതുമുഖ സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ നൂറുമാര്‍ക്ക്. വിരാട് കോലി എല്ലാം തികഞ്ഞ കളിക്കാരനാണെന്നും യഥാര്‍ത്ഥ ഹീറോ ആണെന്നും എബ്രിഡ് ഷൈന്‍ പറയുന്നു. സച്ചിനോളം തന്നെ പ്രതിഭയുള്ള കളിക്കാരനാണ് കോലിയെന്ന് ഓരോ മത്സരം കഴിയുമ്പോഴും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ഓസ്‌ട്രേലിയയില്‍ വെച്ചുനടന്ന ടെസ്റ്റ് സീരീസില്‍ നാലു സെഞ്ച്വറികള്‍ അക്കാര്യം ഉറപ്പിക്കുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഒരു കളിയില്‍ ലോകോത്തര ബൗളര്‍ ലസിത് മലിംഗയെ അടിച്ചു പറത്തുന്ന കാഴ്ച മനോഹരമാണെന്നും എബ്രിഡ് പറഞ്ഞു. കോലിയെപ്പോലെ തനിക്ക് പ്രിയപ്പെട്ട മറ്റൊരു കളിക്കാരനാണ് പുത്തന്‍ താരോദയമായ രഹാനെ. മനോഹരമായ കളിയും ആര്‍ക്കും ഇഷ്ടം തോന്നുന്ന ഒരു മുഖവുമുണ്ട് രഹാനെയ്ക്ക്.

abridshine-kohli

കോലി ഈ ലോകകപ്പിലെ താരമായാല്‍ അതിശയപ്പെടാനില്ലെന്നു പറഞ്ഞ എബ്രിഡ് ധോണി ഭാഗ്യവാനായ ക്യാപ്റ്റനാണെന്നും പറഞ്ഞു. 2011ലെ ലോകകപ്പിലും 2007ലെ ട്വന്റി20 ലോകകപ്പിലും ടീമിന്റെ പ്രകടനവും ധോണിയുടെ ക്യാപ്റ്റന്‍സിയും ഭാഗ്യവുമെല്ലാം ഇന്ത്യയ്‌ക്കൊപ്പമുണ്ടായിരന്നു. ധോണിയും കൂട്ടരും ഇത്തവണയും കപ്പടിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും എബ്രിഡ് ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

1983 എന്ന പേരില്‍ ക്രിക്കറ്റിനെ അടിസ്ഥാനമാക്കി സിനിമയെടുത്ത് മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ച സംവിധായകനാണ് എബ്രിഡ് ഷൈന്‍. മലയാളിയുടെ ഗൃഹാതുരത്വവും ക്രിക്കറ്റിനോടുള്ള പ്രണയവും എല്ലാം കൂട്ടിച്ചേര്‍ത്തൊരുക്കിയ സിനിമ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+