മികച്ച നടനുള്ള അവാര്‍ഡ് പ്രതീക്ഷിച്ചു, ഗതികേടു കൊണ്ട് പ്രത്യേക പരാമര്‍ശം നല്‍കിയെന്ന് ജോയ് മാത്യു
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ ട്രോളര്‍ മാത്രമല്ല വിമര്‍ശിച്ചത് പ്രശസ്ത താരം ജോയ് മാത്യുവും വിമര്‍ശനവുമായി രംഗത്തെത്തി. മോഹവലയം എന്ന ചിത്രത്തിന് ഒട്ടേറെ അവാര്‍ഡുകള്‍ കിട്ടേണ്ടതായിരുന്നുവെന്നാണ് ജോയ് മാത്യു പറയുന്നത്. മോഹവലയത്തിലെ തന്റെ പ്രകടനത്തിന് താന്‍ പ്രതീക്ഷിച്ചത് മികച്ച നടനുള്ള പുരസ്കാരമായിരുന്നുവെന്ന് ജോയ് പറഞ്ഞു.
എന്നാല്‍, ജൂറി ചെയര്മാന് തന്നെ പ്രത്യേകം പരാമര്‍ശിച്ചത് ഗതികേടു കൊണ്ടാണെന്നും ജോയ് വിമര്‍ശിക്കുന്നു. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് ജോയ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. എന്നാല്‍, മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാത്തതില്‍ പരാതിയൊന്നുമില്ല. ദുല്‍ഖര്‍ സല്മാന് ആ അവാര്‍ഡ് അര്‍ഹിക്കുന്നതാണെന്നും ജോയ് മാത്യു പറഞ്ഞു.

പ്രതീക്ഷിച്ചത് മറ്റൊന്ന്
മോഹവലയം എന്ന ചിത്രത്തിന് ഒട്ടേറെ അവാര്‍ഡുകള്‍ കിട്ടേണ്ടതായിരുന്നുവെന്നാണ് ജോയ് മാത്യു പറയുന്നത്. മോഹവലയത്തിലെ തന്റെ പ്രകടനത്തിന് താന്‍ പ്രതീക്ഷിച്ചത് മികച്ച നടനുള്ള പുരസ്കാരമായിരുന്നുവെന്ന് താരം പറഞ്ഞു.

ഗതികേട്
ജൂറി ചെയര്മാന് തന്നെ പ്രത്യേകം പരാമര്‍ശിച്ചത് ഗതികേടു കൊണ്ടാണെന്നും ജോയ് വിമര്‍ശിക്കുന്നു.

പരാതിയില്ല
മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാത്തതില്‍ പരാതിയൊന്നുമില്ല. ദുല്‍ഖര്‍ സല്മാന് ആ അവാര്‍ഡ് അര്‍ഹിക്കുന്നതാണെന്നും ജോയ് മാത്യു പറഞ്ഞു.

പഴയ രീതി
സര്‍ക്കാരിന്റെ ഈ അവാര്‍ഡ് നിര്‍ണയം പഴയ രീതിയിലാണ് പോകുന്നതെന്നും താരം പറഞ്ഞു. താന്‍ അഭിനയിച്ച 12ഓളം ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നു. സിനിമയില്‍ നായകനായാല്‍ മാത്രമേ മികച്ച നടനുള്ള അവാര്‍ഡൊക്കെ ലഭിക്കൂവെന്നും താരം പറയുകയുണ്ടായി.

അഭിനന്ദനങ്ങള്‍
മോഹവലയം തന്റെ സിനിമാ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. തന്റെ ഉള്ളിലെ അഭിനയ പ്രതിഭയെ പൂര്‍ണമായും പുറത്തെടുത്ത ചിത്രമാണ് മോഹവലയമെന്നും ജോയ് പറഞ്ഞു. അവാര്‍ഡ് നേടിയ ദുല്‍ഖറിനെയും മറ്റ് താരങ്ങളെയും ജോയ് അഭിനന്ദിക്കുകയും ചെയ്തു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ