കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജീവനക്കാർ ക്രിസ്ത്യാനിയും നായരുമൊക്കെയാണ്': ആരോപണങ്ങള്‍ നിഷേധിച്ച് അടൂരിന്റെ രാജി

വിദ്യാർത്ഥി സമരം ശക്തമായതിന് പിന്നാലെ ഡയറക്ടർ ശങ്കർ മോഹന്‍ കഴിഞ്ഞയാഴ്ച പദവിയില്‍ നിന്നും രാജിവെച്ചിരുന്നു

Google Oneindia Malayalam News
 adoorf

തിരുവനന്തപുരം: ഏറെ നാള് നീണ്ട് നിന്ന വിവാദങ്ങള്‍ക്കൊടുവില്‍ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെച്ച് അടൂർ ഗോപാലകൃഷ്ണൻ. ഡയറക്ടർ ശങ്കർമോഹന്റെ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ രാജി. നാശത്തിന്റെ വക്കില്‍ എത്തിയിരുന്നു സ്ഥാപനത്തിന്റെ ഉദ്ധാരണത്തിനും അതിനെ രാജ്യത്തെ തന്നെ മികച്ച പരിശീലന കേന്ദ്രമായി ഉയർത്തുന്നതിന് വേണ്ടിയും പരിശീലിച്ച മൂന്ന് വർഷമാണ് കഴിഞ്ഞു പോയത്. ഈ സ്ഥാപനത്തില്‍ തന്നോടൊപ്പം അഹോരാത്രം പണിയെടുത്ത ഒരു വ്യക്തിയായിരുന്നു ശങ്കർ മോഹനെന്നും മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അടൂർ ഗോപാല കൃഷ്ണന്‍ പറഞ്ഞു.

തിരക്കഥയിലും സംവിധാനത്തിലും

തിരക്കഥയിലും സംവിധാനത്തിലും പൂന ഫിലിം ഇന്‍സ്റ്റിറ്യൂട്ടില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം ഈ രാജ്യത്തെ സിനിമയെ സംബന്ധിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടേയും അധ്യക്ഷനായിരുന്നു. എന്തെങ്കിലും തരത്തിലുള്ള പരാതിക്കോ പഴിക്കോ വഴി നല്‍കാതെ നാല് പതിറ്റാണ്ടില്‍ അധികം കാലം പ്രശസ്തമായ രീതിയില്‍ സർക്കാർ സേവനം നടത്തിയെന്നും അടൂർ അവകാശപ്പെടുന്നു.

ഒരു പവന്‍ സ്വർണത്തിന് 42120; പക്ഷെ ആഭരണത്തിന് അത് മതിയോ: പേരാ.. വീണ്ടും നല്‍കണം ആയിരങ്ങള്‍ഒരു പവന്‍ സ്വർണത്തിന് 42120; പക്ഷെ ആഭരണത്തിന് അത് മതിയോ: പേരാ.. വീണ്ടും നല്‍കണം ആയിരങ്ങള്‍

 ക്ഷണിച്ച് വരുത്തി അപമാനിച്ചു

ക്ഷണിച്ച് വരുത്തി അപമാനിച്ചു

ഇദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവർത്തന പരിചയമോ ഉള്ള വ്യക്തി ഇന്ത്യയിലില്ല. അത്തരിത്തിലുള്ള ഒരു മലയാളി പ്രഫഷണലിനെയാണ് നമ്മള്‍ ക്ഷണിച്ച് വരുത്തി അടിസ്ഥാന രഹിതമായ ദുരാരോപണങ്ങളും വൃത്തിക്കെട്ട അധിക്ഷേപങ്ങളും സത്യവിരുദ്ധമായ കുറ്റാരോപണങ്ങളും നടത്തി അപമാനിച്ച് പടികടത്തി വിട്ടതെന്നും അടൂർ ആരോപിക്കുന്നു.

'കളി ഒരുപാട് കണ്ടവനാണ്': പുതിയ മാസ്സ് വീഡിയോയുമായി റോബിന്‍: അഖില്‍ മാരാർക്കുള്ള മറുപടിയോ'കളി ഒരുപാട് കണ്ടവനാണ്': പുതിയ മാസ്സ് വീഡിയോയുമായി റോബിന്‍: അഖില്‍ മാരാർക്കുള്ള മറുപടിയോ

ദളിത് വിരോധവും ജാതി വിവേചനവും

ദളിത് വിരോധവും ജാതി വിവേചനവും

ദളിത് വിരോധവും ജാതി വിവേചനവും കാരണമായി പറഞ്ഞ് ഡിസംബർ 5 നാണ് വിദ്യാർത്ഥികള്‍ സമരം ആരംഭിക്കുന്നത്. ഡയറക്ടർ സ്ഥാപനത്തിലെ ദളിത് ശൂചീകരണ തൊഴിലാളികളെക്കൊണ്ട് നിർബന്ധിച്ച് അടിമപ്പണി ചെയ്യിക്കുന്നുവെന്ന ആരോപണമാണ് തുടക്കം മുതല്‍ പറഞ്ഞത്. എന്റെ അന്വേഷണത്തില്‍ ഇത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ജോലിക്കാരില്‍ ആരും തന്നെ പട്ടിക ജാതിയില്‍പ്പെടുന്നവരല്ല.

Hair Care-എള്ളെണ്ണ ഉലുവ പ്രയോഗം മുതൽ.. അറിയാം മുടിവളരുന്ന അത്ഭുതകൂട്ടുകൾ

നായരും ക്രിസ്ത്യാനിയും ആശാരിയുമൊക്കെയാണ്

നായരും ക്രിസ്ത്യാനിയും ആശാരിയുമൊക്കെയാണ്

നായരും ക്രിസ്ത്യാനിയും ആശാരിയുമൊക്കെയാണ് അവർ. ഡയറക്ടറുടെ വീട്ടിലേക്ക് തൊഴിലാളികളെ കൊണ്ടുപോയി പണിയെടുപ്പിച്ചെന്നാണ് പലരും ആരോപിക്കുന്നത്. ഡയറക്ടറുടേത് ഔദ്യോഗിക വസതിയാണ്. നിയമനത്തില്‍ പറയുന്നത് പോലെ ക്യാമ്പസിനുള്ളില്‍ തന്നെ വസതി തയ്യറാവാത്തത് മൂലം ചെറിയൊരു വീട് സമീപത്ത് സജ്ജീകരിക്കുകയായിരുന്നു. ഇത് അനുസരിച്ച് ദിനം പ്രതി അവിടെ ശുചീകരണം നടത്താനുള്ള ചുമതല സ്ലീപ്പർക്കുണ്ട്.

ഒരാളെ മാത്രം നിയോഗിക്കുക

എന്നാല്‍ അത്തരം ശുചീകരണം ആഴ്ച്ചയില്‍ ഒന്ന് മതിയെന്നാണ്. അതിനായി ഒരാളെ മാത്രം നിയോഗിക്കുകയും വഴിച്ചിലവിന് ശമ്പളത്തിന് പുറമെ അലവന്‍സും നല്‍കി. മുറ്റം വൃത്തിയാക്കന്‍ ഒരു മണിക്കൂർ തന്നെ അധികമാണ്. കുളിമുറി വൃത്തിയാക്കിച്ചിരുന്നില്ല. ഡയറക്ടറുടെ ഭാര്യയ്ക്കെതിരായ ആരോപണം കേട്ടാല്‍ അവരൊരു ചിത്തരോഗിയാണെന്ന് പോലും തോന്നും. ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അടൂർ ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടു.

English summary
Director Adoor Gopalakrishnan has resigned as chairman of kr narayanan film institute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X