Get Updates
Get notified of breaking news, exclusive insights, and must-see stories!

അടൂരിന്‍റെ അനുഭവം മുന്നിലുണ്ട്; ദയവായി ചന്ദ്രനിലേക്ക് വിടരുത്; ഗോപാലകൃഷ്ണന് മറുപടിയുമായി അന്‍വര്‍

മലപ്പുറം: ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിന് ഫേസ്ബുക്കിലൂടെ മറുപടിയുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍ഫര്‍. കഴിഞ്ഞ ദിവസം നടന്ന ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചക്കിടയില്‍ "അൻവറിന് ഇ ഡിയെ പേടി കാണും. എല്ലാ കള്ളക്കച്ചവടത്തിന്റെയും വേറൊരു അധോലോക നേതാവാണല്ലോ അൻവർ." എന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനാണ് അന്‍വര്‍ ഇപ്പോള്‍ ഫേസ്ബുക്കിലൂടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. 'എന്റെ പൊന്ന് ചേട്ടാ. ഒരബദ്ധം പറ്റിപോയി. ഇ.ഡിയെ പറഞ്ഞ്‌ വിട്ട്‌ എന്നെ ഉപദ്രവിക്കരുത്‌. ഇനി ആവർത്തിക്കില്ല. ദയവായി എന്നെ ചന്ദ്രനിലേക്കൊനും കയറ്റി വിട്ടേക്കരുത്‌'- പിവി അന്‍വര്‍ ഹാസ്യരൂപേണ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഏഷ്യാനെറ്റ്‌ ചർച്ചയിൽ

ഏഷ്യാനെറ്റ്‌ ചർച്ചയിൽ

"അൻവറിന് ഇ ഡിയെ പേടി കാണും .എല്ലാ കള്ളക്കച്ചവടത്തിന്റെയും വേറൊരു അധോലോക നേതാവാണല്ലോ അൻവർ."സംഘപരിവാറിനെ എതിർക്കുന്നവരെയെല്ലാം ചന്ദ്രനിലേക്ക്‌ കയറ്റി അയക്കുന്ന കേരളത്തിന്റെ സ്വന്തം വില്ലാളി വീരൻ സർവ്വശ്രീ ബി ഗോപാലകൃഷ്ണൻ ചേട്ടൻ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ്‌ ചർച്ചയിൽ ഉയർത്തിയ ഒരു വാദമാണിത്‌.

അടൂർ ഗോപാലകൃഷ്ണൻ

അടൂർ ഗോപാലകൃഷ്ണൻ

സ്വകാര്യമായി(ഇത്തിരി ഭയഭക്തി ബഹുമാനത്തോടെ)അങ്ങയോട്‌ അപേക്ഷിക്കുന്നു.. എന്റെ പൊന്ന് ചേട്ടാ. ഒരബദ്ധം പറ്റിപോയി. ഇ.ഡിയെ പറഞ്ഞ്‌ വിട്ട്‌ എന്നെ ഉപദ്രവിക്കരുത്‌. ഇനി ആവർത്തിക്കില്ല. ദയവായി എന്നെ ചന്ദ്രനിലേക്കൊനും കയറ്റി വിട്ടേക്കരുത്‌. അപേക്ഷയാണ്. അങ്ങയുടെ നിർദ്ദേശപ്രകാരം ചന്ദ്രനിൽ എത്തിയ ശ്രീ അടൂർ ഗോപാലകൃഷ്ണൻ സാറിനെ പോലെയുള്ളവരുടെ അനുഭവം കൺമുൻപിലുണ്ട്‌.

ഗോപാലകൃഷ്ണൻ ചേട്ടൻ

ഗോപാലകൃഷ്ണൻ ചേട്ടൻ

തന്നെയുമല്ല,ഗോപാലകൃഷ്ണൻ ചേട്ടൻ ചന്ദ്രനിൽ കയറ്റി അയച്ചവർ, അവിടെ സ്ഥലമില്ലാത്തതിനാൽ തമ്മിൽ കൂട്ടിയിടിയാണെന്നാണ് അറിവ്‌. അത്‌ കൊണ്ട്‌ പ്ലീസ്‌..!! പിന്നെ ചേട്ടാ,അങ്ങേയ്ക്ക്‌ അറിയാത്ത ഒരു കാര്യം പറഞ്ഞ്‌ തരാം.. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഒരു സ്വാതന്ത്ര്യ സമര സേനാനിയുണ്ടായിരുന്നു ഏറനാട്‌ ഒതായിയിൽ. ശ്രീ. പി വി ഷൗക്കത്തലി അദ്ദേഹത്തിന്റെ മകനാണ് ഞാൻ.

എന്ത്‌ ദയാവായ്പ്പ്‌

എന്ത്‌ ദയാവായ്പ്പ്‌

ആ എന്നെ ഇനി ദയവായി ചേട്ടൻ രാഷ്ട്രീയം പഠിപ്പിക്കാൻ വരരുതേ എന്ന് അപേക്ഷിക്കുന്നു. ഈ ഭൂമിയിലും,രാജ്യത്തും കുറച്ച്‌ കാലം കൂടി ജീവിക്കണമെന്നുണ്ട്‌. ദയവായി എന്റെ ചന്ദ്രനിലേക്കുള്ള ടിക്കറ്റ്‌ അങ്ങ്‌ എഴുതരുത്‌. എന്റെ പിതാവുൾപ്പെടെയുള്ളവർ രാജ്യത്തിന്റെ മോചനത്തിനായി പോരാടിയപ്പോൾ, അവരെ ഒറ്റുകൊടുത്ത്‌, ബ്രിട്ടീഷ്‌ സർക്കാരിന്റെ ബൂട്ട്‌ നാക്ക്‌ കൊണ്ട്‌ പോളിഷ്‌ ചെയ്ത്‌, അവരുടെ കോണകം വരെ കഴുകി കൊടുത്തിരുന്ന പിന്മുറക്കാരുടെ പുതിയ തലമുറയിൽ പെട്ട അങ്ങയിൽ നിന്നും ഇതിൽ കൂടുതൽ ഈയുള്ളവൻ എന്ത്‌ ദയാവായ്പ്പ്‌ പ്രതീക്ഷിക്കാൻ!!

പ്രത്യേക മാപ്പപേക്ഷ

പ്രത്യേക മാപ്പപേക്ഷ

എന്റെ പ്രത്യേക മാപ്പപേക്ഷ: "അങ്ങയുടെ ഗവൺമെന്റ്‌ അവരുടെ അപാരമായ ഔദാര്യത്താലും, ദയാവായ്പിനാലും എന്നെ ചന്ദ്രനിലേക്ക്‌ അയക്കുന്നതിൽ നിന്നും എനിക്ക്‌ ഏറെ പേടിയുള്ള ഇ.ഡിയിൽ നിന്നും വിട്ടയക്കുകയാണെങ്കിൽ, നവോത്ഥാനത്തിന്റെ പരമോന്നതരൂപമായ അങ്ങയുടെ ഗവണ്മെന്റിന്റെ ശക്തനായ വക്താവായി ഞാൻ മാറുകയും അങ്ങയുടെ നിയമവ്യവസ്ഥയോട്‌ പരിപൂർണവിധേയത്വം ഞാൻ പ്രകടിപ്പിക്കുകയും ചെയ്യും."

വെറും യാദൃശ്ചികമല്ല

വെറും യാദൃശ്ചികമല്ല

"അങ്ങയുടെ ഗവണ്മെന്റിന്റെ പൈതൃകവാതായനങ്ങളിലേക്കല്ലാതെ മറ്റെവിടേക്കാണ് മുടിയനായ പുത്രനു മടങ്ങി വരാനാവുക! അങ്ങയുടെ ഗവണ്മെന്റിനു മാത്രമെ അത്രയും കാരുണ്യം കാണിക്കാനാകൂ." (ഏതെങ്കിലും വീരന്മാരുടെ മാപ്പപേക്ഷയുമായി ഇതിന് സാമ്യം തോന്നുന്നു എങ്കിൽ അത്‌ വെറും യാദൃശ്ചികമല്ല; മന:പൂർവ്വം തന്നെ എഴുതുന്നതാണ്.)
നാളെ ഇ.ഡിയെ തുറന്ന് വിടുമ്പോൾ ഈ ഉള്ളവനെയൊക്കെ ഒഴിവാക്കാനുള്ള ഉത്തരവ്‌ കൂടി നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+