കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ അസഹിഷ്ണുത വിവാദം, നേതാക്കള്‍ക്ക് അടൂര്‍ ഗോപാലകൃഷ്ണന്റെ ഉപദേശം

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്തെ അസഹിഷ്ണുത വിവാദത്തെക്കുറിച്ച് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ക്ക് നല്ലൊരു ഉപദേശവുമായാണ് അടുര്‍ ഗോപാലകൃഷ്ണന്‍ എത്തിയത്. മാറി വരുന്ന കാലാവസ്ഥയെ എങ്ങനെ അഭമുഖീകരിക്കാം എന്ന അവബോധം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുണ്ടാകണമെന്നാണ് അദ്ദേഹം പറയുന്നത്.

ഭിന്ന സ്വരങ്ങള്‍ക്ക് ചെവി കൊടുക്കുന്നവരാകണം ജനാധിപത്യ ഭരണകൂടമെന്നും അടൂര്‍ അഭിപ്രായപ്പെടുന്നു. അസഹിഷ്ണുത എന്ന വാക്ക് കൊണ്ട് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെയാണ് അടൂര്‍ പ്രതികരിച്ചത്. അസഹിഷ്ണുതയ്‌ക്കെതിരെ നടന്ന പ്രചരണ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

adoor-gopalakrishnan

പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെ അതിനെ മറികടക്കാം എന്ന അവബോധം എല്ലാവര്‍ക്കുമുണ്ടാകണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങരുതെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. അസഹിഷ്ണുത എന്ന പരാമര്‍ശത്തിലൂടെ രാജ്യത്ത് പ്രതിഷേധത്തിനു തിരികൊളുത്തി പ്രശസ്ത താരം ഷാരൂഖ് ഖാന്‍ കഴിഞ്ഞ ദിവസം മാപ്പു പറയുകയുണ്ടായി.

അതേസമയം, ഷാരൂഖിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരുന്നു. ഷാരൂഖിന്റെ പുതിയ ചിത്രം ദില്‍വാലെ പ്രദര്‍ശിപ്പിച്ച തിയറ്റര്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങള്‍ ഒന്നിനു പിറകെ വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്.

English summary
Film director Adoor gopalakrishnan talk about Intolerance issue in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X