അടൂര്‍ ഗോപാലകൃഷ്ണന്റെ ഭാര്യ മരിച്ചു
മുംബൈ: ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഭാര്യ സുനന്ദ അന്തരിച്ചു. 66 വയസ്സായിരുന്നു. ക്യാന്‍സര്‍ രോഗ ബാധിതയായിരുന്നു.
മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ വച്ചായിരുന്നു അന്ത്യം. രണ്ട് ആഴ്ചകള്‍ക്ക് മുമ്പാണ് സുനന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സെപ്തംബര്‍ 23 ബുധനാഴ്ച തിരുവനന്തപുരത്ത് വച്ചാണ് സംസ്‌കാര ചടങ്ങുകള്‍. മൃതദേഹം വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്തെത്തിയ്ക്കും. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം ശാന്തി കവാടത്തില്‍ വച്ചാണ് സംസ്‌കാര ചടങ്ങുകള്‍.
അടൂര്‍-സുനന്ദ ദമ്പതിമാര്‍ക്ക് ഒരു മകളാണ് ഉള്ളത്. അശ്വതി മുംബൈ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ അഡീഷണല്‍ കമ്മീഷണറാണ്. മരുമകന്‍ ഷെറിങ് ദോര്‍ജേയും മുംബൈ പോലീസില്‍ അഡീഷണല്‍ കമ്മീഷണര്‍ ആണ്.












Click it and Unblock the Notifications