കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഹാ കൊള്ളാലോ ഗുജ്‌റാത്ത്! 21000 കോടിയുടെ മയക്കുമരുന്ന് വേട്ട; തിരിച്ചടിച്ച് ഐഷ സുല്‍ത്താന

Google Oneindia Malayalam News

അഹമ്മദാബാദ്: കഴിഞ്ഞ ദിവസമായിരുന്നു ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന്‌ മൂവായിരത്തോളം കിലോ ഹെറോയിന്‍ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 25000 കോടിയിലേറെ വരുന്ന മയക്കുമരുന്ന് രണ്ട് കണ്ടെയ്നറിലായി കടത്താന്‍ ശ്രമിക്കവെ ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജൻസ്‌ (ഡിആർഐ) പിടികൂടിയത്‌. ലോകത്തിലെ തന്നെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടകളില്‍ ഒന്നാണ് ഇത്. അഫ്‌ഗാനിസ്ഥാനിൽനിന്നുള്ള ടാൽക്ക്‌ സ്‌റ്റോൺ പൊടിയെന്ന വ്യാജേന മയക്കുമരുന്ന്‌ കടത്താനായിരുന്നു ശ്രമം.

മണിക്കുട്ടന്‍ കപ്പടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ? ധാരണ കിട്ടിയത് അപ്പോള്‍ മാത്രം: രമ്യ പണിക്കര്‍മണിക്കുട്ടന്‍ കപ്പടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ? ധാരണ കിട്ടിയത് അപ്പോള്‍ മാത്രം: രമ്യ പണിക്കര്‍

മയക്ക് മരുന്ന്

ഒരു കണ്ടെയ്നറില്‍ 1,999.58 കിലോയും രണ്ടാമത്തെ കണ്ടെയ്‌നറിൽ 988.64 കിലോയും ഹെറോയിനാണ് ഉണ്ടായിരുന്നത്. ഇറാനിലെ ബൻഡാർ അബ്ബാസ്‌ തുറമുഖത്തുനിന്ന് പുറപ്പെട്ട കണ്ടെയ്നര്‍ ആന്ധ്രപ്രദേശിലെ വിജയവാഡയിലുള്ള ആഷി ട്രേഡിങ് കമ്പനിയാണ്‌ ഗുജറാത്ത് തീരത്ത് ഇറക്കുമതി ചെയ്തത്. മയക്ക് മരുന്നാണെന്ന് കണ്ടെത്തിയതോടെ ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ റെയിഡ് നടന്നിരുന്നു. അതേസമയം ഗുജറാത്ത് തീരത്ത് നിന്നും ഇത്രയധികം മയക്ക് മരുന്ന് പിടിച്ചത് കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കുമെതിരായി രാഷ്ട്രീയ പ്രത്യാരോപണങ്ങള്‍ ഉയരുന്നതിനും ഇടയാക്കിയിട്ടുണ്ട്.

കോട്ടും സ്യൂട്ടും അണിഞ്ഞ് സനുഷയുടെ ഫോട്ടോഷൂട്ട്; ഫുള്‍ ചേഞ്ചാണല്ലോ, എന്തുപറ്റിയെന്ന് ആരാധകര്‍

നേരത്തെ ലക്ഷദ്വീപില്‍

നേരത്തെ ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റല്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപ് ജനതയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയപ്പോള്‍ ബിജെപി പ്രധാനമായും നടത്തിയ ന്യായീകരണങ്ങളില്‍ ഒന്നും മയക്ക് മരുന്ന് കടത്തിന് തടയിടുക എന്നതായിരുന്നു. ദ്വീപുമായി ബന്ധപ്പെട്ട ആരെയും മയക്ക് മരുന്ന് കേസില്‍ അറസ്റ്റ് ചെയ്തിരുന്നില്ലെങ്കില്‍ ദ്വീപ് വഴി വന്‍തോതില്‍ ലഹരിക്കടത്ത് നടത്തുന്നു എന്നതായിരുന്നു പ്രചരണം

ചുവന്ന സാരിയില്‍ മനം മയക്കും ഗ്ലാമറില്‍ നടി പാര്‍വതി നായര്‍; വൈറലായി പുത്തന്‍ ചിത്രങ്ങള്‍

ഐഷ സുല്‍ത്താന

ലക്ഷദ്വീപിന് സമീപത്ത് നിന്നും മയക്ക് മരുന്നുമായി മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയതിനെ വളച്ചൊടിച്ചായിരുന്നു ഈ പ്രചരണം. ഇതിന് പിന്നാലെ ദ്വീപില്‍ പാസാ നിയമം നടപ്പാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ഗുജറാത്തില്‍ നിന്നും ഇത്ര വലിയ ലഹരിമരുന്ന് വേട്ട ഉണ്ടായ സ്ഥിതിക്ക് അവിടെ ഡബില്‍ പാസ നടപ്പാക്കേണ്ടി വരുമല്ലോയെന്നാണ് സംവിധായികയും ദ്വീപ് നിവാസിയുമായ ഐഷ സുല്‍ത്താന ഫേസ്ബുക്കിലൂടെ ചോദിക്കുന്നത്. അവരുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആഹാ കൊള്ളാലോ ഗുജ്‌റാത്ത്

ആഹാ കൊള്ളാലോ ഗുജ്‌റാത്ത്.
രാജ്യത്തെ ഏറ്റവും വലിയ മയക്ക്മരുന്ന് വേട്ട ഇന്നലെ ഗുജറാത്തിൽ നടന്നു അതും 21000 കോടിയുടെ. സുധാകറിന്റെയും ഭാര്യ വൈശാലിയുടെയും ആഷി ട്രേഡിംങ്ങ് കമ്പനിയിലേക്ക് വന്ന കണ്ടെനറിൽ നിന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇത്ര ആത്മവിശ്വാസത്തിൽ ഇത്ര വലിയ ക്വാണ്ടിറ്റി കടത്തണമെങ്കിൽ എത്ര പ്രാവശ്യം സുഖകരമായി വേണ്ടപ്പെട്ടവരുടെ ഒത്താശയോടെ ഈ ട്രാൻസാക്ഷൻ നടന്നിരിക്കണം ? ഡിആര്‍ഐ യിലെ ട്രാൻസ്ഫറായി വന്ന പുതിയ ഉദ്യോഗസ്ഥന്റെ സത്യസന്ധമായ ഇടപെടലുകളാണ് ഈ മയക്ക് മരുന്ന് കടത്തൽ പൊളിച്ചത്...

ആ ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടിൽ നടപ്പാക്കണം

ഇത്ര വലിയ മയക്ക് മരുന്ന് മാഫിയാ രാജാക്കൻമാരുടെ പറുദീസയാണല്ലോ ഇപ്പൊ ഗുജറാത്ത് അല്ലേ ? ലക്ഷദ്വീപിൽ നിന്നും 90 നോട്ടിക്കൽ മൈൽ അകലെന്ന്‌ 3000 കോടിയുടെ ശ്രീലങ്കയുടെ കപ്പലിൽ നിന്നും മയക്ക് മരുന്ന് പിടിച്ചതിന് ദ്വീപ് നിവാസികളാരും അതിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഇല്ലെന്നിരിക്കെ ദ്വീപിൽ പാസ അടിച്ചേൽപ്പിക്കാൻ ആവേശം കാണിച്ച പോട പട്ടേലിന്റെ സ്വന്തം നാട്ടിൽ 21000 കോടിയുടെ മയക്ക്മരുന്ന് വേട്ട നടന്ന സ്ഥിതിക്ക് അവിടെ ഡബിൾ പാസ്സ നടപ്പാക്കേണ്ടി വരുമല്ലോ? പോടാ പട്ടേൽ അറിഞൊന്നു മനസ്സ് വെച്ച് ആ ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടിൽ നടപ്പാക്കണം..

മയക്കു മരുന്ന് ജിഹാദ് എന്ന പേര്

ഇതിപ്പോ ഏത് തീവ്രവാദത്തിൽ പെടും. ഞങ്ങൾ ദ്വീപ്ക്കാരെ ചെയ്യാത്ത തെറ്റിന് തിവ്രവാദികൾ ആക്കാൻ ശ്രമം നടത്തിയപ്പോ ഉണ്ടായ ആ ഒരു മനസ്സുഖമുണ്ടല്ലോ നിങ്ങൾക്ക് അതിപ്പോ പോടാ പാട്ടേലിന്റെ സ്വന്തം നാട്ടുക്കാരെ തന്നെ ഇനി തീവ്രവാദി എന്ന് വിളിക്കേണ്ടി വരുന്നൊരു അവസ്ഥയായി മാറിയിരിക്കുന്നു. "ഇതാണ് പറയുന്നത് പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന് " . ഈ കമ്പനി വല്ല അബ്ബാസിന്റെയോ ഹയിരുന്നിസ്സയുടേയോ ആയിരുന്നേങ്കിൽ എന്താവുമായിരുന്നു പ്രചാരണത്തിന്റെ അവസ്ഥ. മയക്കു മരുന്ന് ജിഹാദ് എന്ന പേര് വന്നേനെ, ഇതിനെ ഇപ്പൊ എന്ത്‌ പേരിട്ടു വിളിക്കും...?

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

English summary
Director Aisha Sultana mocks praful khoda patel during drug bust at Mudra port
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X