സംവിധായകന്‍ അജയന്‍ അന്തരിച്ചു.... പെരുന്തച്ചനെ സ്‌ക്രിനില്‍ എത്തിച്ച പ്രതിഭ!!
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ അജയന്‍ അന്തരിച്ചു. അനശ്വര ചിത്രം പെരുന്തച്ചനെ സ്‌ക്രീനില്‍ എത്തിച്ച പ്രതിഭയായിരുന്നു അദ്ദേഹം. ഇതിഹാസ നാടകാചാര്യന്‍ തോപ്പില്‍ ഭാസിയുടെ മകനാണ് അജയന്‍. അദ്ദേഹത്തിന് 65 വയസ്സായിരുന്നു. രണ്ട് മാസമായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശ്വാസംതടസ്സം നേരിട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.

വിഖ്യാത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയിലാണ് അജയന്‍ പെരുന്തച്ചന്‍ സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ ക്ലാസിക്ക് സിനിമകളിലൊന്നായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. തിലകന് തലനാരിഴയ്ക്കാണ് ദേശീയ പുരസ്‌കാരം നഷ്ടമായത്. എംടി യുടെ തന്നെ മാണിക്യക്കല്ല് സിനിമയാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മകള്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച കേസ് വന്നതോടെയാണ് അത് മുടങ്ങിയത്. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം സിനിമാ മേഖലയിലെത്തിയ അജയന്‍ അച്ഛന്‍ തോപ്പില്‍ ഭാസിക്കൊപ്പം പ്രവര്‍ത്തിച്ച ശേഷം പിന്നീട് ഭരതന്റെയും പത്മരാജന്റെയും സംവിധാന സഹായി ആവുകയായിരുന്നു ഇതിന് ശേഷമാണ് അദ്ദേഹം സംവിധായകനായത്.












Click it and Unblock the Notifications