കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹിന്ദു കൊല്ലപ്പെട്ടാല്‍ ഡിവൈഎഫ്ഐക്ക് ആനന്ദം, അന്തം കമ്മികളെ ആട്ടി ഓടിക്കണം': സംവിധായകന്‍ അഖില്‍

കേരളത്തില്‍ വർഗ്ഗീയമായ പലകാര്യങ്ങളും നടക്കുന്നുണ്ടെങ്കിലും ഇതൊന്നും വർഗീയത അല്ല മതേതരത്വം ആയി കേരളത്തിൽ മാറുകയാണെന്നാണ് സംവിധായകന്‍ പറയുന്നത്.

Google Oneindia Malayalam News

മോദിയെ എത്രത്തോളം പ്രതിപക്ഷം കടന്നാക്രമിച്ചോ അപ്പോഴൊക്കെ ബിജെപി കൂടുതൽ കരുത്താർജിക്കുന്നതാണ് രാജ്യം കണ്ടതെന്ന് സംവിധായകന്‍ അഖില്‍ മാരാർ. ബിബിസി ഡോക്യൂമെന്ററി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഒരു നിയമ സഭ സീറ്റ് പോലും ജയിക്കാത്ത ബിജെപി യ്ക്കേതിരെ ഡിവൈഎഫ്ഐ ഡോക്യുമെന്ററി കാണിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ഇവിടെ സമാധാനത്തോടെ ജീവിക്കുന്ന മുസ്ലിങ്ങളിൽ ചിലരെ എങ്കിലും വർഗീയമായി ഇളക്കി വിട്ട് ഇന്നലെ വരെ തോളിൽ കൈയിട്ട് നടന്ന ഒരു ഹിന്ദുവിനെ കൊല്ലിക്കാൻ സാധിച്ചാൽ ഡിവൈഎഫ്ക്ക് പരമാനന്ദമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സംവിധായകന്‍ അഖില്‍ മാരാർ

സംവിധായകന്‍ അഖില്‍ മാരാർ

തുറന്ന മനസോടെ വായിക്കും എന്ന പ്രതീക്ഷയോടെ എഴുതുന്നു...

ബിബിസിയുടെ ഡോക്യുമെൻ്ററി ആർക്കാണ് നേട്ടം. 2002ഇൽ അധികാരത്തിൽ എത്തിയ മോദി പൂർണ അറിവോടെ തന്നെ നടത്തിയ ഒരു വർഗീയ ലഹള ആണ് ഗുജറാത്ത് കലാപം എന്ന് തന്നെ അല്ലേ നാളിത് വരെ രാജ്യത്തെ ബിജെപി വിരുദ്ധ രാഷ്ട്രീയ പാർട്ടികൾ പറഞ്ഞതും പ്രചരിപ്പിച്ചതും. എന്നിട്ട് എന്താണ് സംഭവിച്ചത്. 2002 മുതൽ 2013 വരെ മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയി തുടർഭരണം നടത്തി. കലാപത്തിൻ്റെ കാരണക്കാരൻ എന്ന് പ്രതിപക്ഷം ആരോപിച്ച ആൾക്ക് കലാപം ലാഭമോ നഷ്ടമോ....?

ദിലീപിനെതിരായ ഏറ്റവും വലിയ തെളിവ് അതാണ്: ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരിക്കാമെന്ന് ബൈജു കൊട്ടാരക്കരദിലീപിനെതിരായ ഏറ്റവും വലിയ തെളിവ് അതാണ്: ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരിക്കാമെന്ന് ബൈജു കൊട്ടാരക്കര

ലോകസഭാ തെരഞ്ഞെടുപ്പിൽ

പിന്നീട് ലോകസഭാ തെരഞ്ഞെടുപ്പിൽ മോദി ബിജെപി യുടെ പ്രധാന മുഖം ആയി വരുമ്പോൾ ഊതി വീർപ്പിച്ച ബലൂൺ എന്നും നരാധമൻ എന്നും കോൺഗ്രസ്സ് വിളിച്ചു.ഫലമോ പിന്നീട് ഇങ്ങോട്ട് കോൺഗ്രസ്സ് മുച്ചൂടും മുടിഞ്ഞു. നരാധമൻ എന്ന് കോൺഗ്രസ്സ് വിളിച്ച അതേ മനുഷ്യൻ പിന്നിട് തുടർച്ചയായി ഇന്ത്യ ഭരിച്ചു. ബിജെപി ഇന്ത്യയിൽ അപ്രമാധിത്യ ശക്തി ആയി വളർന്നു. ചുരുക്കത്തിൽ മോദിയെ എത്രത്തോളം പ്രതിപക്ഷം കടന്നാക്രമിച്ചോ അപ്പോഴൊക്കെ ബിജെപി കൂടുതൽ കരുത്താർജിച്ച് എന്നതല്ലേ സത്യം.

പിണറായിയുടെ ആ നിലപാട് ഞങ്ങള്‍ ദിലീപ് അനുകൂലികളെ വളരെയേറെ ബുദ്ധിമുട്ടിച്ചു; രാഹുല്‍ ഈശ്വർപിണറായിയുടെ ആ നിലപാട് ഞങ്ങള്‍ ദിലീപ് അനുകൂലികളെ വളരെയേറെ ബുദ്ധിമുട്ടിച്ചു; രാഹുല്‍ ഈശ്വർ

ഫലം എന്താകും എന്ന്

ഫലം എന്താകും എന്ന്

ഇനി ബിബിസി കൂടി പറയുകയാണ് മോദി അറിഞ്ഞു കൊണ്ട് നടത്തിയ കലാപം ആണ് ഗുജറാത്തിൽ. ഫലം എന്താകും എന്ന് എനിക്കുറപ്പുണ്ട്. എനിക്ക് മാത്രമല്ല ഈ പ്രതിഷേധങ്ങൾ ഒക്കെ കണ്ട് ഊറി ചിരിക്കുന്ന അമിത് ഷായ്ക്ക് ഉണ്ട്. ഇനി ഇന്നത്തെ രാഷ്ട്രീയം എന്നത് ശെരി തെറ്റുകളുടെ മൽസരമല്ല എന്ന തിരിച്ചറിവ് ഓരോ രാഷ്ട്രീയ വിദ്യാർത്ഥിയും തിരിച്ചറിയുക. മറിച്ച് അധികാരം നേടാൻ വോട്ട് വേണം.. ആ വോട്ട് ഏത് രീതിയിൽ തങ്ങൾക്ക് ഉറപ്പിക്കാം എന്നാകണം..

Tourism: എത്ര കണ്ടാലും മതിവരില്ല: ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഹിമാലയന്‍ പട്ടണങ്ങള്‍

ഹൈന്ദവർ ഭൂരിപക്ഷം വരുന്ന

ഹൈന്ദവർ ഭൂരിപക്ഷം വരുന്ന

ഹൈന്ദവർ ഭൂരിപക്ഷം വരുന്ന പ്രദേശങ്ങളിൽ അവർക്ക് അനുകൂലമായി നിൽക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയെ ഹൈന്ദവർ വിജയിപ്പിക്കുന്നതിന് വർഗീയത എന്ന് പാടി നടക്കുന്ന കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് മാത്രം നോക്കുക.മുസ്ലിംങ്ങൾ കൂടുതൽ ഉള്ള മലബാർ മേഖലയിൽ ലീഗ് ജയിക്കുന്നു. ക്രിസ്ത്യാനികൾ കൂടുതൽ ഉള്ള മധ്യ കേരളത്തിൽ അവരുടെ വിഭാഗം ജയിക്കുന്നു. ഇതൊന്നും വർഗീയത അല്ല മതേതരത്വം ആയി കേരളത്തിൽ മാറുകയും ചെയ്യുന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജാതിയുടെയും മതത്തിൻ്റെയും പേരിലാണ് സീറ്റ് നൽകുന്നതെന്ന് ആർക്കാണ് അറിയാത്തത്. പക്ഷേ അതൊക്കെ മതേതരത്വം ഉറപ്പിക്കാൻ വേണ്ടി മാത്രം. ഇനി കേരളത്തിൽ ഒരു നിയമ സഭ സീറ്റ് പോലും ജയിക്കാത്ത ബിജെപി യ്ക്കേതിരെ ഡിവൈഎഫ്ഐ BBC documentary കാണിക്കുന്നു. (സലീം കുമാർ മീം) എന്തിന്..? ഇവരൊക്കെ മോദി നല്ല തങ്കപ്പെട്ട മനുഷ്യർ എന്ന് പറഞ്ഞു നടക്കുകയിരുന്നോ ഇന്നലെ വരെ.

ഡിവൈഎഫ്ക്ക് പരമാനന്ദം

അല്ല അവർ ഈ രാജ്യത്തെ എല്ലാ കലാപവും എന്തിന് ഓരോ പശുവിൻ്റെ പേരിൽ നടക്കുന്ന കൊല പോലും മോദി പറഞ്ഞു വിട്ട് ചെയ്യിക്കുന്നതാണ് എന്ന് പറഞ്ഞു നടക്കുന്നവരാണ്.. അവരോടാണ് ദാ പിടിച്ചോ എന്ന് പറഞ്ഞു ഡി വൈ എഫ് ഐ ഇതൊക്കെ കാണിക്കുന്നത്. ഇത് കണ്ട് ഇവിടെ സമാധാനത്തോടെ ജീവിക്കുന്ന മുസ്ലിങ്ങളിൽ ചിലരെ എങ്കിലും വർഗീയമായി ഇളക്കി വിട്ട് ഇന്നലെ വരെ തോളിൽ കൈയിട്ട് നടന്ന ഒരു ഹിന്ദുവിനെ കൊല്ലിക്കാൻ സാധിച്ചാൽ ഡിവൈഎഫ്ക്ക് പരമാനന്ദം...

എന്താണ് ഈ രാജ്യം

എന്താണ് ഈ രാജ്യം

എന്താണ് ഈ രാജ്യം എന്നോ ഈ രാജ്യത്തിൻ്റെ സംസ്കാരം എന്നോ തിരിച്ചറിയാത്ത രാഹുൽ ഗാന്ധി എന്തൊക്കെയോ വിളിച്ചു പറഞ്ഞു ബിജെപിയ്ക്ക് കൂടുതൽ കരുത്ത് നൽകുന്നു. ഇനി 82ശതമാനം വരുന്ന ഹിന്ദുക്കളിൽ ബിബിസി ഡോക്യുമെൻ്ററി കണ്ടാൽ അവരിൽ ഒരു 70ശതമാനം ബിജെപിയോട് കൂടുതൽ അടുക്കും എന്നല്ലാതെ ഈ വർത്തമാന ഇന്ത്യയിൽ മറ്റൊന്നും സംഭവിക്കില്ല ..

 ഭരണഘടനയുടെ ലംഘനം അല്ലേ

ഭരണഘടനയുടെ ലംഘനം അല്ലേ

അത് ഈ രാജ്യത്തിൻ്റെ ഭരണഘടനയുടെ ലംഘനം അല്ലേ എന്നൊക്കെ ഫെയ്സ്ബുക്കിൽ ഇരുന്ന് തള്ളി മറിക്കാം എന്നല്ലാതെ ഇന്ത്യയിൽ ബിജെപിയക്ക് ഒന്നും സംഭവിക്കില്ല..കേരളം ഇന്ത്യയിൽ വെറും20ലോകസഭാ അംഗങ്ങളെ മാത്രം സംഭാവന ചെയ്യാൻ ശേഷി ഉള്ള ഒരു സംസ്ഥാനം മാത്രം ആണെന്ന് ഇവിടുള്ളവർ തിരിച്ചറിയുക. ഇനി മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ ബിജെപി ഭരണഘടന അങ്ങ് തിരുത്തും. ചിലപ്പോൾ ചൈന പോലെ ഒരു പാർട്ടി മതി എന്നൊരു തീരുമാനം എടുക്കും. അല്ലെങ്കിൽ ഇന്ത്യയെ ഒരു ഹിന്ദു രാജ്യമായി പ്രഖ്യാപിക്കും..

സ്വന്തം പാർട്ടിയെ ശക്തിപെടുത്തണം

പ്രതിഷേധിക്കാൻ ചെന്നാൽ പട്ടാളം ഇറങ്ങി ചിലപ്പോൾ അടിക്കും. ഇങ്ങനെ സംഭവിക്കും എന്നല്ല ഇങ്ങനെയും സംഭവിക്കാം. അതിന് ബുദ്ധി ഉള്ളവൻ പാർലമെൻ്റിൽ ജയിക്കാൻ നോക്കണം. അതിന് ഇത് പോലെ ഉള്ള പൊട്ടത്തരങ്ങൾ കണ്ടില്ലെന്ന് നടിക്കണം.. സ്വന്തം പാർട്ടിയെ ശക്തിപെടുത്തണം. ജനങ്ങളെ വിശ്വാസത്തിൽ എടുക്കണം.എതിരാളിയുടെ നീക്കങ്ങൾ മുൻ കൂട്ടി തിരിച്ചറിയണം.കാലത്തെ മുൻ കൂട്ടി കണ്ട് തീരുമാനങ്ങൾ എടുക്കണം.അതിലുപരി ഇന്ത്യ എന്തെന്നും അതിൻ്റെ ആത്മാവ് എന്തെന്നും തിരിച്ചറിയണം. അതിനെ തള്ളി പറയുന്ന അന്തം കമ്മികളെയും രാജ്യ വിരുദ്ധരെയും ആട്ടി ഓടിക്കുക, ചുരുങ്ങിയത് പ്രതിപക്ഷം ആയി നിൽക്കാൻ ഉള്ള കരുത്തെങ്കിലും ആദ്യം നേടാൻ ഇത് ഗുണം ചെയ്യും.

English summary
Director Akhil Marar criticizes CPM and Congress in BBC documentary controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X