Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നല്ല കോടികൾ വില വരുന്ന 6 വാഹനങ്ങൾ ജോജുവിനുണ്ട്, ജനം കഴുതയെന്ന് കരുതരുതെന്ന് സംവിധായകൻ

കൊച്ചി: കോൺഗ്രസ് റോഡ് തടയൽ സമരത്തിന് എതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന് സിനിമാ ലോകത്ത് നിന്ന് പിന്തുണയേറുന്നു. താരസംഘടനയായ അമ്മ അടക്കം ജോജുവിന് പിന്നിൽ അണി നിരന്നിട്ടുണ്ട്. ഇന്ധന വില വർധനവിന് എതിരെ റോഡ് തടഞ്ഞ് കോൺഗ്രസ് സമരം ചെയ്തതിന് എതിരെയാണ് ജോജു പ്രതിഷേധം ഉയർത്തിയത്.

തുടർന്ന് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ ജോജുവിന്റെ വാഹനം അടിച്ച് തകർത്തു. ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. പണമുണ്ടായതിന്റെ ഷോ ഓഫാണ് ജോജു കാണിച്ചത് എന്ന് ആരോപിക്കുന്നവർക്ക് മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ അഖിൽ മാരാർ.

1

അഖിൽ മാരാരുടെ പ്രതികരണം: '' നിനക്ക് കാശുണ്ടായിട്ടാടാ.... ഇന്ന് കേട്ട ഒരു മഹത് വചനം.. അതെ കാശുണ്ടായിട്ടാണ്.. കുറെ മനുഷ്യർ കാശുണ്ടാക്കിയത് കൊണ്ടാണ് നിനക്കൊക്കെ സമരം ചെയ്യാൻ റോഡുണ്ടായത്.. കുറെ പാവങ്ങൾക്ക് പെൻഷൻ കൊടുക്കാനും കിറ്റ് കൊടുക്കാനും സർക്കാരിന് കഴിയുന്നത്.. അവരാരും ഒരു രാഷ്ട്രീയക്കാരനെയും പോലെ അഴിമതി കാണിച്ചിട്ടൊ .. ബക്കറ്റ് എടുത്ത് തെരുവിൽ ഇറങ്ങിയിട്ടൊ നാട്ടുകാരെ പിഴിഞ്ഞു പിരിവെടുത്തിട്ടോ അല്ല കാശുണ്ടാക്കിയത്, സ്വന്തം കഴിവിൽ വിശ്വസിച്ചു ലക്ഷ്യങ്ങൾക്ക് പിന്നാലെ സഞ്ചരിച്ചു സ്വപ്രയത്നം കൊണ്ട് നേടി എടുത്തതാണ് പണം..

എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

2

അപ്പോൾ അതിനെ ബഹുമാനിക്കാൻ കഴിഞ്ഞില്ലെങ്കിലും പുശ്ചിക്കരുത്.. പാവപ്പെട്ടൻ ഒരു മാസം പെട്രോൾ ഡീസൽ ആയി പരമാവധി 2000 ,3000 കളയുമ്പോൾ പണം ഉള്ളവൻ 20000,30000 കളയും.. അതിന്റെ സിംഹ ഭാഗവും കേന്ദ്ര സംസ്ഥാന സർക്കാരിന്റെ നികുതി ആണ്.. അവൻ കാശ് നികുതി ആയി നൽകുന്നത് കൊണ്ടാണ് ഈ സിസ്റ്റം ഇങ്ങനെ ചലിക്കുന്നത്.. ഇനി നിയൊക്കെ തല്ലി പൊളിച്ച ജോജു ചേട്ടന്റെ range rover diffender 28%gst യും 20%റോഡ് ടാക്‌സും അടച്ചിട്ടാണ് അയാൾ വാങ്ങിയത് കുറഞ്ഞത് 50 ലക്ഷം രൂപ സർക്കാരിൽ എത്തി..

3

ഒന്നല്ല കോടികൾ വില വരുന്ന 6 വാഹനങ്ങൾ അദ്ദേഹത്തിനുണ്ട്.. അതെല്ലാം വാങ്ങിയത് ഇത്‌ പോലെ ലക്ഷങ്ങൾ നികുതി അടച്ചിട്ടാണ്.. അത് പോലെ ഓരോ സിനിമയിലും അഭിനയിക്കുമ്പോൾ ഇൻകം ടാക്‌സും gst യും അടയ്ക്കും.. എന്റെ സിനിമയിൽ അഭിനയിച്ചതിനു 10.80 gst 6 ലക്ഷം ഇൻകം ടാക്‌സ് ചേർത്തു 16.80 ലക്ഷം സർക്കാരിൽ അദ്ദേഹം അടച്ചിട്ടുണ്ട്... ഇത്തരത്തിൽ ഓരോ വർഷവും കോടിക്കണക്കിന് രൂപ നികുതി ആയി അദ്ദേഹം അടയ്ക്കുന്നു..

4

സാധാരണക്കാരനെ നിയൊക്കെ രക്ഷിക്കുന്നതിനെക്കാൾ കൂടുതൽ ഇവരൊക്കെ രക്ഷിക്കുന്നു.. അത് കൊണ്ട് തന്നെ ആത്മാർഥമായി ഹൃദയത്തിൽ കൈ വെച്ചു അയാൾക്ക് പറയാം.. എന്ത് അലമ്പു പരുപാടി ആണ് നിയൊക്കെ നടു റോഡിൽ കാണിക്കുന്നതെന്ന്.. തെമ്മാടിത്തരം കാണിച്ചിട്ട് അതിനെ ന്യായീകരിക്കുമ്പോൾ ഇവിടെ ഉള്ള എല്ലാ ജനങ്ങളും കഴുതകൾ ആണെന്ന് കരുതി മുന്നോട്ട് പോവരുത്..''

5

സംവിധായകനും നടനുമായ സാജിദ് യഹിയയും ജോജുവിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്: ''പെട്രോൾ വിലവർദ്ധനയ്ക്കെതിരെ സമരം ചെയ്യേണ്ടത് യാത്രക്കാരന്റെ കാറ് തകർത്തുകൊണ്ടല്ല! പാർട്ടിക്കാരുടെ ഗുണ്ടായിസത്തിന് എതിര് പറയുന്നവരെ നേരിടെണ്ടത് മുഴുക്കുടിയനാക്കി കൊണ്ടല്ല, പെണ്ണുപിടിയനാക്കി കൊണ്ടല്ല! എണ്ണവില കൊണ്ട് സഹിക്കെട്ടവരെ നട്ടപിരാന്തൻ വെയിലത്ത്‌ തളച്ചിട്ടു സെൽഫി സമരം നടത്തുന്ന എല്ലാ പാർട്ടിക്കാരോടുമുള്ള നട്ടെലുള്ള കുറേ പൗരൻമാരുടെ ശബ്ദമാണ് ഇന്ന് അവിടെ കേട്ടത് !''

6

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സംവിധായകൻ ജിയോ ബേബിയുടെ പ്രതികരണം ഇങ്ങനെ: '' ഇന്ധന വില നിശ്ചയിക്കാനുള്ള അവകാശം പെട്രോൾ കമ്പനികൾക്ക് നൽകിയ കോൺഗ്രസിനു എന്ത് യോഗ്യത ഉണ്ട്‌ ഇങ്ങനെ ഒരു പ്രഹസന സമരം നടത്താൻ?.. സമരം ചെയ്തു തന്നെയാണ് ഇവിടെ അവകാശങ്ങൾ നേടിയെടുത്തിട്ടുള്ളത്.

Joju George ഇന്നു ചെയ്തതും സമരം തന്നെയാണ്. പൊതുമുതലും സ്വകാര്യ മുതലും നശിപ്പിച്ചുകൊണ്ടുള്ള സമരം പ്രാകൃതമാണ്...''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+