കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലി അക്ബർ എന്ന പേര് ജിഹാദികൾക്ക് കുത്തക കിട്ടിയതാണോ?;ട്രോളുകൾക്ക് മറുപടിയുമായി സംവിധാകൻ

Google Oneindia Malayalam News

കൊച്ചി; '1921 പുഴ മുതല്‍ പുഴ വരെ'എന്ന തന്റെ പുതിയ ചിത്രത്തിൽ സംവിധാനം രാമസിംഹന്‍ എന്നും നിര്‍മ്മാണം അലി അക്ബര്‍ എന്നും എഴുതിയതിന് സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകളായിരുന്നു സംവിധായകൻ അലി അക്ബറിന് ലഭിച്ചത്. ഇപ്പോഴിതാ അത്തരം വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് അലി അക്ബർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അലി അക്ബർ എന്ന പേര് മാറ്റണമെന്ന് ഹിന്ദു ധർമ്മം എവിടേയും പറഞ്ഞിട്ടില്ല. ചിലരുടെ കരച്ചിൽ നിർത്താൻ വേണ്ടിയാണ് രാമസിംഹൻ എന്ന പേര് സ്വീകരിച്ചതെന്ന് ലൈവിൽ അലി അക്ബർ പറയുന്നു. സംവിധായകന്റെ വാക്കുകളിലേക്ക്

1

ഇത്രയും കാലം എന്താടാ പേര് മാറ്റാത്തത് എന്നായിരുന്നു പലരുടേയും ചോദ്യം. ഇപ്പോൾ പേര് മാറ്റിയപ്പോൾ അതിന്റെ തുമ്പന്വേഷിച്ച് നടക്കുവാണ്. പേര് എന്നത് ഒരു അടയാളം മാത്രമാണ്. അലി അക്ബർ എന്ന നാമങ്ങൾ ജിഹാദികൾക്ക് ആരെങ്കിലും കുത്തക പാട്ടം കൊടുത്തതാണോ? നാളെ സലീം കുമാറിനോട് നീയെന്തിനാ ഞങ്ങളുടെ പേര് എടുത്തിട്ടത് എന്ന് ചോദിക്കുന്നവർ വന്നേക്കും. രാമസിംഹൻ എന്ന പേര് എല്ലായിടത്തും ഉയരണം എന്നതായിരുന്നു എന്റെ ആവശ്യം. അത് സാധിച്ചു, അലി അക്ബർ പറഞ്ഞു.

2

അലി അക്ബർ എന്ന പേര് എടുത്ത് കളയാൻ എനിക്ക് സൗകര്യമില്ല. ലോകത്ത് മതഭ്രാന്ത് പിടിച്ചവരെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ല. അലി അക്ബർ എന്ന പേര് മാറ്റണമെന്ന് ഹിന്ദു ധർമ്മം എവിടേയും പറഞ്ഞിട്ടില്ല. ചിലരുടെ കരച്ചിൽ നിർത്താൻ വേണ്ടിയാണ് രാമസിംഹൻ എന്ന പേര് സ്വീകരിച്ചത്. എന്നാൽ അതിന് ശേഷവും ചിലർ വിടുന്നില്ല.

3

ഹിന്ദുത്വത്തെ വിമർശിച്ചാൽ ഇനി ശക്തമായ രീതിയിൽ താൻ പ്രതികരിക്കും. കാരണം താനിപ്പോൾ ഒരു ഹിന്ദുവാണ്. ഇപ്പോൾ ഉള്ളറിഞ്ഞ് ക്ഷേത്രങ്ങളിൽ പോകാൻ തനിക്ക് സാധിക്കുന്നുണ്ട്. രാജ്യദ്രോഹികളെ പച്ചയായി ചോദ്യം ചെയ്യാൻ സാധിക്കുന്നുണ്ട്. ഒരു ഹിന്ദുവായിരിക്കുകയെന്നത് സുഖമുള്ള കാര്യമാണ്. യാതൊരു അടിച്ചേൽപ്പിക്കലും ഇല്ല.

4

നടൻ മമ്മൂട്ടിയുടെ യഥാർത്ഥ പേര് മമ്മൂട്ടിയെന്നാണോ? ഉറൂബിന്റെ പേര് മറ്റൊന്നാണ്. അതുകൊണ്ട് തന്നെ രണ്ട് പേര് ഉണ്ടെന്നത് തെറ്റായ കാര്യമല്ല, അലി അക്ബർ പറഞ്ഞു.
കഴിഞ്ഞ ദിവസം '1921, പുഴ മുതൽ പുഴ വരെ'യുടെ പ്രിവ്യൂ ഷോ നടത്തി. ചിത്രം ഇനി ഹിന്ദിയിലേക്കും തമിഴിലേക്കും മൊഴിമാറ്റേണ്ടതുണ്ട്. പ്രിവ്യൂ ഷോ നടത്തിയതോടെ പലരുടേയും വായടഞ്ഞിരിക്കുകയാണ്.

5

സിനിമയ്ക്ക് വേണ്ടി പണം സ്വരൂപിച്ച് അത് തട്ടിച്ച് അലി അക്ബർ മുങ്ങി. അതിൽ നിന്ന് രക്ഷപ്പെടാനാണ് രാമസിംഹൻ എന്ന പേര് സ്വീകരിച്ചു എന്നായിരുന്നു വിമർശനങ്ങൾ. അതെല്ലാമാണ് ഇപ്പോൾ തകർന്നടിഞ്ഞിരിക്കുന്നത്, അലി അക്ബർ പറഞ്ഞു.

6

ജനുവരി 20 ന് പുഴ മുതല്‍ പുഴവരെ എന്ന ചിത്രം കാണിച്ചു എന്ന് ആര്‍ക്കെങ്കിലും അറിയാമോ? വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരമദിനമായിരുന്നു ജനുവരി 20 അതുകൊണ്ടാണ് ചിത്രത്തിന്റെ പ്രിവ്യൂ ഷോ അന്ന് തന്നെ കാണിച്ചതെന്നും അലി അക്ബർ പറഞ്ഞു.

7

താൻ പേര് മാറ്റി എന്നത് കൊണ്ട് തന്റെ പിതാവിന്റെ പേര് മാറുന്നില്ല. ഹിന്ദു വിശ്വാസം സ്വീകരിച്ചതോടെ ഇനി തന്റെ സ്വത്തിനോ മരണശേഷം തന്‍റെ ശരീരത്തിനോ ഒരു തർക്കവും വരില്ലെന്നും അലി അക്ബർ പറഞ്ഞു. ആചാര വിധി പ്രകാരം പേര് മാറ്റിയെങ്കിലും ബാങ്ക് അക്കൗണ്ടുകളിലും സിനിമയുടെ രജിസ്ട്രേഷനിലും ഇപ്പോഴും പേര് അലി അക്ബർ എന്ന് തന്നെയാണെന്നും അതുകൊണ്ടാണ് നിർമാതാവിന്‍റെ പേര് മാറ്റാൻ കഴിയാത്തതെന്നും അലി അക്ബർ വ്യക്തമാക്കി.

8

പൂജകളും ചടങ്ങളും ചെയ്താണ് ഹിന്ദു വിശ്വാസത്തിലേക്ക് മാറിയത്. താനും ഭാര്യയും ഹിന്ദു ധർമ്മത്തിലേക്ക് മാറിയിട്ടുണ്ട്. മക്കൾക്ക് ഏത് വിശ്വാസവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അലി അക്ബർ വ്യക്തമാക്കി.

'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ

Recommended Video

cmsvideo
ചോദ്യം ചെയ്തോ..പക്ഷെ ദിലീപിനെ അറസ്റ്റ് ചെയ്യാൻ ആകില്ല..

English summary
Director Ali Akbar explains why he used the Name Ramasimhan in Puzha muthal Puzha Vare Movie Poster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X