കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത്തവണത്തെ വിഷുക്കണി മമധർമ്മയ്ക്ക് തരണം', സിനിമയ്ക്ക് പണത്തിനായി വീണ്ടും കൈനീട്ടി അലി അക്ബർ

Google Oneindia Malayalam News

കൊച്ചി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുളള സിനിമയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വീണ്ടും സംഭാവന അഭ്യര്‍ത്ഥിച്ച് സംവിധായകന്‍ അലി അക്ബര്‍. 1921 പുഴ മുതല്‍ പുഴ വരെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ 60 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കിയതായും ബാക്കി ചിത്രീകരണത്തിന് വേണ്ടിയുളള പണത്തിന് വിഷുക്കണി നല്‍കണം എന്നാണ് അലി അക്ബറിന്റെ ആവശ്യം.

ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

സത്യത്തോടൊപ്പം, രാജ്യത്തോടൊപ്പം, ധർമ്മത്തോടൊപ്പം

സത്യത്തോടൊപ്പം, രാജ്യത്തോടൊപ്പം, ധർമ്മത്തോടൊപ്പം

അലി അക്ബറിന്റെ കുറിപ്പ് വായിക്കാം: '' ധന്യാത്മൻ,"മമധർമ്മ" ജനകീയ കൂട്ടായ്മയിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ചലച്ചിത്ര നിർമ്മാണ സംരംഭമാണ്. സത്യത്തോടൊപ്പം, രാജ്യത്തോടൊപ്പം, ധർമ്മത്തോടൊപ്പം എന്നത് തന്നെയാണ് സംരംഭത്തിന്റെ ലക്ഷ്യം. രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ചു യഥേഷ്ടം വളച്ചൊടിക്കാവുന്നതായി ചരിത്ര സത്യങ്ങൾ മാറുമ്പോൾ, നോക്കു കുത്തികളെ പോലെ പഞ്ചപുഛമടക്കി നോക്കി നിൽക്കുന്ന സാംസ്കാരിക മഹാരഥന്മാർക്ക് മുൻപിൽ, ഞങ്ങൾക്കും സത്യം വിളിച്ചു പറയാനറിയാം എന്നുള്ള ജനങ്ങളുടെ തീരുമാനമാണ് മമധർമ്മ.

ഇതുവരെ 11742859 രൂപ

ഇതുവരെ 11742859 രൂപ

മമധർമ്മയ്ക്ക് പക്ഷമൊന്നേയുള്ളൂ അത് രാഷ്ട്രപക്ഷമാണ്, ആ പക്ഷത്തിന്റെ ആദ്യ സംരംഭമാണ് "1921 പുഴമുതൽ പുഴവരെ". മമധർമ്മയ്ക്ക് ഇതുവരെ പൊതുജനം നൽകിയത് 11742859 രൂപയാണ്. ആയതിൽ നിന്നും, ചലച്ചിത്രത്തിന്റെ 60%ചിത്രീകരിച്ചു കഴിഞ്ഞു. ആയതിലേക്കുള്ള ചിലവ് കഴിച്ച് നമ്മുടെ കൈവശം 8/4/21ന് മിച്ചമുള്ളത് 3076530 രൂപയാണ്, കൃത്യമായും പ്രതിമാസം കണക്കുകൾ സമർപ്പിക്കപ്പെടുന്നുണ്ട്. 90%തുകയും ബാങ്ക് അക്കൗണ്ടിലൂടെയാണ് നൽകുന്നത്. രണ്ടാമത്തെ ഷെഡ്യൂൾ മെയ് ആദ്യവാരം ആരംഭിക്കാൻ തീരുമാനിച്ചിരിക്കയാണ്, ആയതിലേക്കുള്ള പ്രവർത്തനം തുടങ്ങി കഴിഞ്ഞു.

നന്ദിപറയാൻ പോലും സാധിച്ചിട്ടില്ല

നന്ദിപറയാൻ പോലും സാധിച്ചിട്ടില്ല

വലിയൊരു തുകയ്ക്കുള്ള മനുഷ്യാധ്വാനവും, കലാനൈപുണ്യവും ഇതിലേക്ക് സമർപ്പണവും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളുടെ ചെറുതും വലുതുമായ വിയർപ്പിന്റെ വില ഇതിലേക്ക് ലഭിച്ചിട്ടുണ്ട്. അവരോട് വ്യക്തിപരമായി ഒരു നന്ദിപറയാൻ പോലും സാധിച്ചിട്ടില്ല. അതിൽ പരിഭവം അരുത് എന്ന അപേക്ഷയും കൂടിയുണ്ട് . കുറച്ചു നല്ല മനസ്സുകൾ ധൈര്യം പകരാനായി എനിക്ക് ചുറ്റുമുണ്ട്. നിരാശപ്പെടുത്താൻ ശത്രുക്കളായി പതിനായിരങ്ങൾ വട്ടം കറങ്ങുന്നുമുണ്ട്.. ഷൂട്ട് ചെയ്തിടത്തോളം എഡിറ്റ്‌ ചെയ്തു തൃപ്തിയുണ്ട്..

വിഷുക്കണി മമധർമ്മയ്ക്ക്

വിഷുക്കണി മമധർമ്മയ്ക്ക്

പുഴമുതൽ പുഴവരെ നമ്മുടെ അഭിമാനത്തിന്റെ അടയാളമാണ് ഭംഗിയായി പൂർത്തീകരിക്കണം.. അതുകൊണ്ട് ഒരിക്കൽ കൂടി ഞാനഭ്യർത്ഥിക്കുന്നു, ഇത്തവണത്തെ വിഷുക്കണി മമധർമ്മയ്ക്ക് സമർപ്പിക്കണം... മമധർമ്മ ഒരു വ്യക്തിയിൽ അധിഷ്ഠിതമാണെന്ന തോന്നൽ ആർക്കും വേണ്ട അത് ധർമ്മത്തിൽ വിശ്വസിക്കുന്ന സമൂഹത്തിന്റെതായിത്തീരും.. അതെന്റെ ഉറപ്പാണ്. തത്കാലം ഞാനെന്ന ഭിക്ഷക്കാരനിലേക്ക് എല്ലാ കൂരമ്പുകളും തുളച്ചു കയറട്ടെ...ആട്ടും തുപ്പും ഒരാൾ സഹിച്ചാൽ മതിയല്ലോ.. മാറ്റത്തിന് വേണ്ടി ഒച്ചയിടുമ്പോൾ അതൊക്കെ സാധാരണമാണ്...
കൂടെയുണ്ടാവണം
കൂട്ടായി.. ഗുരുവായി
നന്മയോടെ നന്ദിയോടെ
അലി അക്ബർ

പ്രിയ നായിക ശ്രദ്ധ കപൂർ, ബീച്ച് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
എന്തുകൊണ്ട് കൃഷ്ണനെ ഇഷ്ടപ്പെടുന്നു? അലി പറയുന്നു | Oneindia Malayalam

English summary
Director Ali Akbar requests for more contributions from public for completing his cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X