കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലി അക്ബറിന്റെ പുതിയ സിനിമയ്ക്ക് പിരിഞ്ഞുകിട്ടിയത് ഒരു കോടി രൂപ, ക്രൗഡ് ഫണ്ടിങ്

Google Oneindia Malayalam News

കൊച്ചി: സംവിധായകന്‍ അലി അക്ബറിന്റെ പുതിയ സിനിമ നിര്‍മിക്കാന്‍ ക്രൗഡ് ഫണ്ടിങിലൂടെ ലഭിച്ചത് ഒരു കോടിയിലധികം രൂപ. 1921 പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കുന്നത്. മുടക്കുമുതല്‍ കണ്ടെത്തന്‍ ക്രൗഡ് ഫണ്ടിങ്ങിനെ ആശ്രയിക്കുമെന്ന് അലി അക്ബര്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹം മമധര്‍മ എന്ന പേരില്‍ നിര്‍മാണ കമ്പനി രൂപീകരിക്കുകയും കമ്പനിയുടെ പേരില്‍ ബാങ്ക് അക്കൗണ്ടും ആരംഭിച്ചു. മമധര്‍മ ഒരു കോടി കവിഞ്ഞു. ഒരു കോടി നന്ദി എന്നാണ് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

1

സിനിമയുടെ തിരക്കഥ കഴിഞ്ഞ ദിവസം മൂകാംബിക ക്ഷേത്രത്തില്‍ അലി അക്ബര്‍ സമര്‍പ്പിച്ചിരുന്നു. അടുത്ത വര്‍ഷം ആദ്യത്തില്‍ ഷൂട്ടിങ് തുടങ്ങും. യഥാര്‍ഥ ചരിത്രമാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് അലി അക്ബര്‍ അവകാശപ്പെടുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി അലി അക്ബര്‍ നേരത്തെ അറിയിച്ചിരുന്നു. സിനിമയില്‍ ഉപയോഗിക്കാനുള്ള തോക്കുകളുടെ മാതൃകയും അദ്ദേഹം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരുന്നു.

 അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ് അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ്

1921ലെ മലബാര്‍ സമരമാണ് സിനിമയാകുന്നത്. ഇതിന്റെ തിരക്കഥ ഏറെ കുറേ പൂര്‍ണമായി. ആരാണ് സിനിമയിലെ താരങ്ങള്‍ എന്ന് അലി അക്ബര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പാട്ടുകളുടെ ജോലികള്‍ നടക്കുകയാണ്. കാസ്റ്റിങ് അടുത്ത മാസം നടക്കും. ഏതൊക്കെ താരങ്ങളാണ് അഭിനയിക്കുന്നത് എന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. പേര് പറഞ്ഞാല്‍ അധിക്ഷേപം തുടങ്ങുമെന്നും പണം സംഭാവന ചെയ്യാന്‍ പോലും പലര്‍ക്കും പേടിയാണെന്നും അലി അക്ബര്‍ പറയുന്നു.

'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം'മുസ്ലിങ്ങള്‍ക്ക് സീറ്റില്ല'... പക്ഷേ ഇത് കേരളം; 612 ന്യൂനപക്ഷ സ്ഥാനാര്‍ഥികളുമായി ബിജെപി, വന്‍ ലക്ഷ്യം

Recommended Video

cmsvideo
എന്തുകൊണ്ട് കൃഷ്ണനെ ഇഷ്ടപ്പെടുന്നു? അലി പറയുന്നു | Oneindia Malayalam

സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി ചിത്രം നിര്‍മിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ആഷിക് അബുവാണ്. പൃഥ്വിരാജ് നായകനായിട്ടാണ് ആഷിക് അബു ചിത്രം. പൃഥ്വിരാജും ഇക്കാര്യം അറിയിച്ചിരുന്നു. ആഷിക് അബു ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിരുന്നു. പിടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹീം വേങ്ങര എന്നിവരാണ് വാരിയംകുന്നന്റെ കഥ പറയുന്ന സിനിമ എടുക്കുന്ന മറ്റു രണ്ടു പേര്‍. ഷഹീദ് വാരിയംകുന്നന്‍, ദി ഗ്രേറ്റ് വാരിയംകുന്നന്‍ എന്നിങ്ങനെയാണ് സിനിമയുടെ പേരുകള്‍. അതിന് പുറമെയാണ് അലി അക്ബറും സിനിമ ഒരുക്കുന്നത്. മൂന്ന് സിനിമകളിലും വാരിയംകുന്നന് നായക പരിവേഷമാണ്. എന്നാല്‍ അലി അക്ബറിന്റെ ചിത്രത്തില്‍ വില്ലന്‍ റോളാണ്.

English summary
Director Ali Akbar reveals how many money get through Crowd funding for creation of new movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X